Showing posts with label മോരു കൂട്ടാൻ. Show all posts
Showing posts with label മോരു കൂട്ടാൻ. Show all posts
Tuesday, March 20, 2012

ചീര മോരൊഴിച്ചുകൂട്ടാൻ

ചീരകൊണ്ടൊരു മോരൊഴിച്ചുകൂട്ടാൻ....വളരെ എളുപ്പമാണിത്. പരീക്ഷിച്ചുനോക്കൂ:

ആവശ്യമുള്ള സാധനങ്ങൾ:
  • ചീര - ഏകദേശം 200 ഗ്രാം
  • മഞ്ഞൾപ്പൊടി, മുളകുപൊടി
  • തേങ്ങ ചിരകിയത് - അര മുറി
  • ജീരകം - അര സ്പൂൺ
  • കാന്താരിമുളക് - 3-4 എണ്ണം അല്ലെങ്കിൽ ആവശ്യമുള്ളത്
  • പുളിയുള്ള മോര് - പുളിപ്പിന് ആവശ്യമായത്
  • പാകത്തിന് ഉപ്പ്
  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില
ഉണ്ടാക്കുന്ന വിധം:


തേങ്ങ, ജീരകവും കാന്താരിമുളകും ചേർത്ത് വെണ്ണപോലെ അരച്ചു വയ്ക്കുക.
ചീര ചെറുതായി അരിയുക.
കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും വെള്ളവും (വെള്ളം വളരെ കുറച്ചു മാത്രം ചേർത്താൽ മതി) ചേർത്ത് ചീര അടുപ്പത്തുവയ്ക്കുക.
ചീര നന്നായി കുഴഞ്ഞുചേർന്ന് വെള്ളം വറ്റിത്തുടങ്ങിയാൽ തേങ്ങ അരച്ചത് ചേർത്തിളക്കുക.
ഇനി തീ നന്നായി കുറച്ചശേഷം മോര് ചേർക്കുക. പുളിപ്പിന് ആവശ്യമായത്ര ചേർത്താൽ മതി. മോര് പതഞ്ഞുതുടങ്ങുമ്പോൾ വാങ്ങാം. തിളയ്ക്കരുത്.
വാങ്ങിവച്ച്, വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ കൂട്ടാൻ റെഡി. എന്താ, വളരെ എളുപ്പമല്ലേ സംഗതി?

Tuesday, January 24, 2012

അസ്ത്രം

ചേമ്പ്/കാച്ചിൽ മോരും തേങ്ങയും  ചേർത്തുണ്ടാക്കുന്ന കൂട്ടാനാണ് അസ്ത്രം. വളരെ ലളിതമാണ് സംഭവം. ഉണ്ടാക്കാനുമെളുപ്പം.
ആവശ്യമുള്ള സാധനങ്ങൾ:
  • ചേമ്പ്/കാച്ചിൽ - കാൽ കിലോ
  • ലേശം മഞ്ഞൾപ്പൊടി
  • തേങ്ങ ചിരകിയത് - ഒരു മുറിയുടെ പകുതി
  • പച്ചമുളക് - 3-4  എണ്ണം (അല്ലെങ്കിൽ നിങ്ങളുടെ പാകത്തിന്)
  • അര സ്പൂൺ ജീരകം
  • പുളിയുള്ള മോര് - ആവശ്യത്തിന്
  • പാകത്തിന് ഉപ്പ്
  • കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
തേങ്ങ ജീരകവും ചേർത്ത് നന്നായി അരച്ചുവയ്ക്കുക. പച്ചമുളക് ചതച്ചുവയ്ക്കുക.


ചേമ്പ് തൊലി കളഞ്ഞ് വൃത്തിയാക്കി തീരെ ചെറുതല്ലാത്ത കഷ്ണങ്ങളാക്കുക. കഷ്ണങ്ങൾ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തീ കുറച്ച്, തേങ്ങയരച്ചതും പച്ചമുളക് ചതച്ചതും ചേർത്തിളക്കുക. അതോടൊപ്പം മോരും ചേർക്കുക. പുളിപ്പിന് ആവശ്യമുള്ളത്ര മോര് ചേർത്താൽ മതി.
മോര് പതഞ്ഞുവരുമ്പോൾ തീ കെടുത്തി, കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കുക.
അസ്ത്രം റെഡി! സാധാരണ ഒഴിച്ചുകൂട്ടാനേക്കാൾ കുറച്ചുകൂടി കട്ടിയായിരിക്കണം അസ്ത്രം.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP