Monday, August 11, 2008

അടുക്കളത്തളം

കടുത്ത ഗൃഹാതുര സ്മരണകളില്‍ ആ പഴയ അടുക്കളത്തളമുണ്ട്...ഓടിനിടയിലെ ചില്ലിലൂടെ വെളിച്ചത്തിന്റെ ഒരു ചതുരം വീണിരുന്ന ആ ഡെസ്‌ക്കും..അവിടെ വിളമ്പിയിരുന്ന വിഭവങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത,പുന:സൃഷ്ടിക്കാനാവാത്ത രുചിഭേദങ്ങളായിരുന്നെന്ന് ഇന്ന്‍ നഷ്ടബോധത്തോടെ തിരിച്ചറിയുന്നു.അക്കാലത്ത് പക്ഷെ അവ മടുപ്പിന്റെ,നാണക്കേടിന്റെ ചിഹ്നങ്ങളായിരുന്നു. സ്ക്കൂളില്‍, ചോറിന്റെ മീതെ ഒരു മീന്‍ വറുത്തതോ ഓം‌ലറ്റോ കടലയോ മാത്രം ഇട്ടുകൊണ്ടു വരുന്ന കുട്ടികള്‍ പോലും മഹാഭാഗ്യവാന്മാരാണെന്നു തോന്നിയിരുന്നു. “ഇന്ന് ബിന്ദുവിനെന്താ കറി” എന്നു കുട്ടികള്‍ ചോദിക്കുമ്പോള്‍, താള്, ചേമ്പ് , കുമ്പളങ്ങ എന്നൊക്കെ വല്ലാത്ത മടിയോടെയാണ് പറഞ്ഞിരുന്നത്!! അന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന ആ രുചി വൈവിദ്ധ്യം എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മ്മയില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നത്? എന്തോ, അറിയില്ല....

പച്ചക്കറികള്‍ കടയില്‍ നിന്ന് കാര്യമായൊന്നും വാങ്ങാതെ, കാലാകാലങ്ങളില്‍ പറമ്പില്‍ ഉണ്ടാകുന്നവ പറിച്ചെടുത്ത് തട്ടിക്കൂട്ടുന്നതായിരുന്നു പല വിഭവങ്ങളും. ഇന്നും ഉണ്ടാക്കുന്ന വിധത്തിന് മാറ്റമൊന്നും വരുത്താറില്ലെങ്കിലും പണ്ടത്തെ ആ ഒരു സ്വാദ് അതേപടി പകര്‍ത്താന്‍ എനിയ്ക്കിതേവരെ കഴിഞ്ഞിട്ടില്ല!എത്ര ശ്രമിച്ചിട്ടും.

പാചകത്തിനെക്കുറിച്ചുള്ള അത്യുഗ്രന്‍ ബ്ലോഗുകള്‍ നിലവിലുള്ളപ്പോള്‍ ഇനിയൊരു പാചകബ്ലോഗിന് പ്രസക്തിയുണ്ടോ എന്നറിയില്ല. എങ്കിലും... പണ്ടത്തെ ആ തനതു വിഭവങ്ങളെ അതേപടി, അതേ പേരുകള്‍ സഹിതം പരിചയപ്പെടുത്താനൊരു എളിയ ശ്രമമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പേരുകള്‍ക്കോ, ഉണ്ടാക്കുന്ന രീതികള്‍ക്കോ പ്രാദേശികമായ വ്യത്യാസങ്ങളുണ്ടാകാം. അതേക്കുറിച്ച് അറിയാനും ആഗ്രഹമുണ്ട്. അറിയിക്കുമല്ലോ..?


31 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

പാചകത്തിനെക്കുറിച്ചുള്ള അത്യുഗ്രന്‍ ബ്ലോഗുകള്‍ നിലവിലുള്ളപ്പോള്‍ ഇനിയൊരു പാചകബ്ലോഗിന് പ്രസക്തിയുണ്ടോ എന്നറിയില്ല. എങ്കിലും...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അപ്പോ ശരി, പെട്ടന്നാവട്ടെ

ഹരീഷ് തൊടുപുഴ said...

അപ്പോ തുടങ്ങിയാട്ടെ ചേച്ചീ...
ആദ്യം ഉള്ളിസാമ്പാറിനെപറ്റി എഴുതാമോ?

നരിക്കുന്നൻ said...

അപ്പോള്‍ തിര്‍ച്ചയായും ഇവിടെ പണ്ടത്തെ രുചികള്‍ ഒരിക്കല്‍ കു‌ടി പുനര്ജ്ജനിക്കുമല്ലേ. ഒന്നും അപ്രസക്തമല്ല, എല്ലാറ്റില്‍ നിന്നും വിത്യസ്തമാകുകയാണ് പ്രധാനം.

കാത്തിരിക്കുന്നു.....

നിരക്ഷരൻ said...

സ്വന്തം അടുക്കളയിലെ പാചകക്കുറിപ്പുകളൊക്കെ ഒന്ന് ഇവിടെ കുറിച്ചിട്ടോളൂ. ഒരു കുഴപ്പവുമില്ല. ഉണ്ടാക്കാനൊന്നും എനിക്ക് വയ്യ. ഉണ്ടാക്കിത്തന്നാല്‍ ഇടയ്ക്കിടയ്ക്ക് കഴിക്കാന്‍ ഞാന്‍ വരാം.

:) :)

smitha adharsh said...

അപ്പൊ,ശരി തുടങ്ങാം..
ബിന്ദു പറഞ്ഞ ആ നോസ്റാല്‍ജിയ.. അത് സത്യം തന്നെ കേട്ടോ..പണ്ടു,അച്ഛമ്മ ഉണ്ടാക്കി തന്നിരുന്ന നല്ല നാടന്‍ ചീര തോരന്‍..തൈരും,ചോറും കൂടി വെട്ടി വിഴുങ്ങിയിട്ടുണ്ട് എന്നല്ലാതെ അതെങ്ങനെ ഉണ്ടാക്കുന്നു എന്ന് പോലും അന്വേഷിച്ചില്ല..ഇപ്പോള്‍ ആ സ്വാദും,കൈപുണ്യവും എല്ലാം പോയ് മറഞ്ഞു..നഷ്ട ബോധം ഉണ്ട്..വളരെ..വളരെ..

ശ്രീ said...

പിന്നല്ലാതെ.... പാചക ബ്ലോഗിനു പ്രസക്തിയുണ്ടോന്നോ.... ഭക്ഷണത്തിനു പ്രസക്തി ഉള്ളിടത്തോളം പാചക ബ്ലോഗിനും വായനക്കാരുണ്ടാകുമെന്നേ...

അപ്പോ ആദ്യ ഐറ്റം എന്താ???

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെയുള്ള നാടന്‍ ഭക്ഷണത്തിനു തന്നെയാണ് യഥാര്‍ത്ഥ രുചി...

വേഗം പോരട്ടെ ഒക്കെ

ജിജ സുബ്രഹ്മണ്യൻ said...

ആപ്പോള്‍ ആ‍ാദ്യത്തെ ഐറ്റം ഏതാ ബിന്ദൂ ..പീടിയും ഇറച്ചിയും ഉണ്ടാക്കുന്ന വിധം പോസ്റ്റ് ചെയ്യണെ..ഇവിടെ വിരുന്നുകാരൊക്കെ വരുമ്പോള്‍ ഉണ്ടാക്കിയിരുന്ന വിശിഷ്ട വിഭവം ആണിത്..പക്ഷേ ഇപ്പോള്‍ അതുണ്ടാക്കാന്‍ ഭയങ്കര മടിയാ..സമയക്കുറവു തന്നെ കാരണം..
അപ്പോള്‍ വേഗമാകട്ടെ..

ഒരു സ്നേഹിതന്‍ said...

എന്നാ പെട്ടെന്നു തുടങ്ങിക്കോ‍ളൂ‍...
എന്നിട്ടു വേണം ഒരങ്കം തുടങ്ങാന്...

ആദ്യം തന്നെ “ചിക്കന് സാമ്പാറായാലോ”..
ഒരു വെറൈറ്റിയിരിക്കട്ടെ.....

അനില്‍@ബ്ലോഗ് // anil said...

ഇതു പൊസ്റ്റിയതു കണ്ടില്ലല്ലൊ?

നന്നായി, ഗൃഹാതുരത്വമുണര്‍ത്തുന്ന പാചകക്കുറിപ്പുകള്‍ കാത്തിരിക്കുന്നു.ഭാര്യയെ പഠിപ്പിക്കാമല്ലൊ.

Bindhu Unny said...

വേഗം തുടങ്ങിയാ‍ട്ടെ. എന്നിട്ട് വേണം എനിക്ക് പരീക്ഷിക്കാന്‍ :-)

മുസാഫിര്‍ said...

നാടനല്ലെ , പോന്നോട്ടെ !

Jayasree Lakshmy Kumar said...

താള് കറി കർക്കിടകമാസത്തിൽ വിശേഷപ്പെട്ട കറിയാന്നല്ലേ പറയുന്നേ. അതു പോലെ ഇലക്കറികളും. ഇപ്രാവശ്യം നാട്ടിലുള്ളതു കൊണ്ട് താളുകറി കഴിച്ചു. മത്തന്റെ ഇലയും പയറിന്റെ ഇലയും ഒക്കെ അന്വേഷിച്ചു. കിട്ടിയില്ല. അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ ഇതെല്ലാം സുലഭമായിരുന്നു. ഏതായാലും ബിന്ദുവിന്റെ പാചകവിധി കേൾക്കട്ടെ. പരീക്ഷിക്കാമല്ല്ലൊ

കാഡ് ഉപയോക്താവ് said...

അവധിക്കാലമായതിനാല്‍ എന്റെ പ്രിയതമ നാട്ടില്‍ പോയി. സാമ്പാര്‍ ഉണ്ടാക്കി നോക്കി. പക്ഷെ
കൈപ്പുണ്യം - ഒരു പണത്തൂക്കം പോലും ഇല്ലാത്തതിനാല്‍... ആകെ കുളമായി....

Sureshkumar Punjhayil said...

Good Work...Best Wishes...!!!

Anil cheleri kumaran said...

ഇത്തവണത്തെ ഓണത്തിനിതൊന്നു ഞാന്‍ സ്വന്തമുണ്ടാക്കി നോക്കട്ടെ. നന്ദി.

Sapna Anu B.George said...

സത്യമായും തുടങ്ങാം മകളെ.......

mr.unassuming said...

ബിന്ദു,
‘നാന്‍ കുരച്ചു കുരച്ചു കുക് ചെയ്യും’എന്നു പറയുന്നതു സ്റ്റൈലായി കൊണ്ടുനടക്കുന്ന, കുക്കിങ് കുറച്ചിലായി കാണുന്ന, നാടന്‍ മദാമ്മമാരെ കാണുംബോള്‍ ഉണ്ടാകുന്ന ഒരു ഈര്‍ഷ്യ!
നാടന്‍ വിഭവങള്‍ എന്നും നമ്മുടെ ഒരു സ്വകാര്യ അഹങ്കാരമായി തന്നെ കൊണ്ടുനടക്കുന്ന, അതെല്ലാം വരും തലമുറക്കും പകര്‍ന്നു നല്‍കാന്‍ കെല്‍പ്പുള്ള കുറേപ്പേര്‍ ഇനിയും ബാക്കിയുണ്ടെന്നത് വളരെനല്ല കാര്യം തന്നെ!
പഴമാങാ പുളിശേരിയും,ഉള്ളീ തീയലും ഒക്കെ ഒക്കെ ഇങു പൊരട്ടെ!
എല്ലാ ആശംസകളും

Dileep said...

കൊള്ളാം നന്നയിട്ടുണ്ട്, ഇനിയും അറിയാവുന്ന കാര്യങ്ങള്‍ എഴുതിയിട്ടാല്‍ ഉപകാരമായി

ജെ പി വെട്ടിയാട്ടില്‍ said...

സദ്യ വിഭവങ്ങള്‍ കണ്ട് കൊതിയാകുന്നു....
i was on tour in europe.... had trasit thru dubai
i could not meet u as i had no contacts of yrs...
i had a seminar in frankfurt....
ഇപ്പോ വീട്ടിലെത്തിയതെ ഉള്ളൂ....
എന്റെ ബ്ലോഗിനു കുറച്ചും കൂടി ഭംഗി കൊടുക്കണം...\
രാത്രി ജി ടോക്കിലുണ്ട്....

Unknown said...

കോതിപിച്ചു കോതിപിച്ചു .............

Anandi Rajesh said...

പ്രിയപ്പെട്ട ചേച്ചിക്ക്

വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ, ഞാന്‍ അടുക്കലതലം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. എല്ലാ വിഭവങ്ങളും എനിക്ക് ഇഷ്ടമായി. എന്‍റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ. പറ്റുമെങ്കില്‍ fried rice and vegetable biriyani റെസീപിയും പിന്നെ ചില്ലി gopi , ഗോപി മന്ജുരി പോലെയുള്ള കറികളുടെ റെസിപിയും കൂടി പറഞ്ഞു തരുവോ? പ്ലീസ് ചേച്ചി...

ചേച്ചിക്കു എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു..
എന്ന്

സ്നേഹത്തോടെ

ആനന്ദി , Thripunithura

Unknown said...

ഒരു വെജിറെരിയന്‍ അയ എനില് ദുബായില്‍ വന്നപ്പോള്‍ എന്റെ റൂം മേറ്റ്സ് എല്ലാവരും നോണ്‍ വെജിറെരിയന്‍ ആണ് എല്ലാ ദിവസവും നോണ്‍ വെജിറെരിയന്‍ ഫുഡ്‌ ആയിരുന്നപോള്‍ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. എനികനെങ്കില്‍ കറി വയ്കുവാനും അറിയില്ലായിരുന്നു. അങ്ങനെ ഒരു നാള്‍ നാന്‍ ഇ ബ്ലോഗ്‌ കാണുന്നത്, എനിക്ക് വളരെ സന്തോഷമായി കാരണം ചേച്ചി ഇതില്‍ മുഴുവന്‍ വെജിറെരിയന്‍ വിഭവങ്ങള്‍ എങ്ങനെ കറിവയ്കണം എന്ന് വിവരിച്ചുതന്നിരികുന്നു. വളരെ നന്നിയുണ്ട് സന്തോഷമുണ്ട്. എപ്പോള്‍ നാന്‍ തനിയെ പച്ചകറി വയ്ച്ചു കഴിക്കുന്നു. ചേച്ചിയില്‍ നിന്നും കൂടുതല്‍ വിഭവങ്ങള്‍ പ്രതീഷിച്ചു കൊണ്ട് ദിവസവും നാന്‍ ഇ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യുന്നു ചേച്ചിക് എല്ലാവിത ഐശ്വര്യവും ഉണ്ടാകട്ടെ

Unknown said...

ഒരു വെജിറെരിയന്‍ അയ എനില് ദുബായില്‍ വന്നപ്പോള്‍ എന്റെ റൂം മേറ്റ്സ് എല്ലാവരും നോണ്‍ വെജിറെരിയന്‍ ആണ് എല്ലാ ദിവസവും നോണ്‍ വെജിറെരിയന്‍ ഫുഡ്‌ ആയിരുന്നപോള്‍ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. എനികനെങ്കില്‍ കറി വയ്കുവാനും അറിയില്ലായിരുന്നു. അങ്ങനെ ഒരു നാള്‍ നാന്‍ ഇ ബ്ലോഗ്‌ കാണുന്നത്, എനിക്ക് വളരെ സന്തോഷമായി കാരണം ചേച്ചി ഇതില്‍ മുഴുവന്‍ വെജിറെരിയന്‍ വിഭവങ്ങള്‍ എങ്ങനെ കറിവയ്കണം എന്ന് വിവരിച്ചുതന്നിരികുന്നു. വളരെ നന്നിയുണ്ട് സന്തോഷമുണ്ട്. എപ്പോള്‍ നാന്‍ തനിയെ പച്ചകറി വയ്ച്ചു കഴിക്കുന്നു. ചേച്ചിയില്‍ നിന്നും കൂടുതല്‍ വിഭവങ്ങള്‍ പ്രതീഷിച്ചു കൊണ്ട് ദിവസവും നാന്‍ ഇ ബ്ലോഗ്‌ ഓപ്പണ്‍ ചെയ്യുന്നു ചേച്ചിക് എല്ലാവിത ഐശ്വര്യവും ഉണ്ടാകട്ടെ

Nisha Ajith said...

kure blog kukal kandittundu... njanum eppo oru blog thudangittundu :) [ ente parishanagalil ishtapetta vibhavangal kutticherthu...]
pakshe enthu kondanennariyille.. ee 'Adukalathalm" blog nodu oru vallatha ishtam.. ente yella vidha aashamsakalum......

Nandakumar said...

വളരെ നാളായി തേടിക്കൊണ്ടിരുന്ന ഒരു കണ്ണി കണ്ടു കിട്ടിയ സുഖം.
അതെ. അതതു കാലത്ത് പറമ്പിൽ ഉണ്ടായിരുന്ന സാധനങ്ങൾ; അതാണ് അതിലെ കാര്യം, താള്, മുരിങ്ങയില, മുരിങ്ങപൂവ്, ചക്ക മടൽ, കായത്തൊലി....
എന്റെ ഓർമ്മയിൽ വക്കല്പം തുരുമ്പുപിടിച്ച കവിടിപിഞ്ഞാണവും, പ്ലാവിലയും, രാവിലെ ആദ്യത്തെ ശർക്കരകട്ടന്റെ പുകസ്വാദും ആദ്യത്തെ തീകൂട്ടാൻ ഓല കത്തിക്കുമായിരുന്നു) ഒക്കെയുണ്ട്.
വളരെ സന്തോഷം ബിന്ദു.

Prasanna said...

all are good. I like it

Prasanna said...

all are good. I like it

Unknown said...

I really liked the style of presentation of our traditional recipes using their original names. It is very kind of you to share your valuable knowledge with the new generation. I wonder why you should not write and publish a book with these recipes to preserve our Kerala food culture for future. Wish you and your family the very best.

എല്ലാ നന്മകളും ഉണ്ടാകട്ടെ...

reshma happy said...

ഇപ്പോൾ അപ്ഡേറ്റ് ചെയ്യുന്നില്ലേ പുതിയ റെസിപ്പീസ് 😊

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP