ഗോതമ്പുകാപ്പി എന്ന പേരിന് യഥാർത്ഥത്തിൽ കാപ്പിയുമായോ ചായയുമായോ യാതൊരു ബന്ധവും ഇല്ല കേട്ടോ. പണ്ട് ഞങ്ങളുടെ തറവാട്ടിൽ ഒരുപാടു പ്രാവശ്യം കാപ്പി അല്ലെങ്കിൽ ചായ ഉണ്ടാക്കിയിരുന്നു. അതും അളവ് കുറച്ചൊന്നുമല്ലതാനും. അംഗങ്ങൾ കൂടുതലുള്ളതുകൊണ്ട് വലിയ കലത്തിലാണ് ഉണ്ടാക്കുക. വെളുപ്പിനൊരു കലം കട്ടൻകാപ്പി, പിന്നെ ഒരു ചായ, അതു കഴിഞ്ഞൊരു പത്തുമണിക്കാപ്പി, പിന്നെ നാലുമണിക്കാപ്പി, എഴുമണിക്കാപ്പി അങ്ങനെ പോകും കാപ്പി/ചായയുടെ കഥ. ഇതിലേതെങ്കിലും ഒന്നോ രണ്ടോ തവണ ഗോതമ്പുകാപ്പിയായിരിക്കും. കാപ്പിപ്പൊടിയുടേയും ചായപ്പൊടിയുടേയുമൊക്കെ ചിലവ് ലാഭിക്കാൻ കണ്ടുപിടിച്ച വഴികളിൽ നിന്നായിരിക്കണം ഗോതമ്പുകാപ്പി എന്ന പാനീയത്തിന്റെ ഉത്ഭവം. ഇത് ഹോർലിക്സാണെന്നു പറഞ്ഞ് പണ്ട് കുട്ടികളെ പറ്റിച്ചിരുന്നു!
ഇതിനാവശ്യമുള്ള സാധനങ്ങൾ:
- ഗോതമ്പ്
- വെള്ളം
- പാൽ
- പഞ്ചസാര/ശർക്കര
ഉണ്ടാക്കുന്ന വിധം:
ഗോതമ്പ് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി വറുക്കുക.
വറുത്ത ഗോതമ്പ് പൊടിക്കുക. നമ്മുടെ ഹോർലിക്സ് റെഡിയായി. ആവശ്യത്തിനെടുത്ത് ബാക്കിയുള്ളത് സൂക്ഷിച്ചു വയ്ക്കാം.
വെള്ളമയമില്ലാത്ത ഒരു പാത്രത്തിൽ ഒരു സ്പൂൺ ഗോതമ്പുപൊടി ഇട്ടു വയ്ക്കുക.
ഇനി, വെള്ളവും പാലും(ഒരു ഗ്ലാസ് കാപ്പിക്ക് അരഗ്ലാസ് വെള്ളം, അരഗ്ലാസ് പാൽ എന്ന കണക്കിൽ) പാകത്തിന് പഞ്ചസാരയും ചേർത്ത് അടുപ്പത്തുവയ്ക്കുക. തിളച്ചാലുടനെ വാങ്ങി ഗോതമ്പുപൊടിയിലേക്കൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒഴിച്ച ഉടനെ നന്നായി ഇളക്കിയില്ലെങ്കിൽ ഗോതമ്പുപൊടി കട്ടയായിപ്പോവും.
പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കാം.
ഇത്രേയുള്ളു! ഇതാണ് ഗോതമ്പുകാപ്പി അഥവാ നാടൻ ഹോർലിക്സ്! ചൂടോടെയോ അല്ലാതെയോ കഴിക്കാം. നല്ല ചൂടോടെ കഴിയ്ക്കുന്നതിനേക്കാൾ സ്വാദ്, ചൂടൊന്നാറിയശേഷം കഴിക്കുന്നതാണെന്ന് അനുഭവം. അനക്കാതെ കുറച്ചുനേരം വച്ചിരുന്നാൽ ഗോതമ്പുതരി താഴെ അടിയും. ഇത് പിന്നീട് സ്പൂൺകൊണ്ട് കോരിക്കഴിക്കാനും നല്ലതാണ്.
ഗോതമ്പുകാപ്പിയും കൊള്ളിക്കിഴങ്ങ് ചുട്ടതും നല്ല കോമ്പിനേഷനാണ്.