ആവശ്യമുള്ള സാധനങ്ങൾ
- വെണ്ടയ്ക്ക - കാൽകിലോ
- തേങ്ങ ചിരകിയത് - അര മുറി
- പച്ചമുളക് - 7-8 എണ്ണം
- തൈര് /കട്ടിയുള്ള മോര് - ആവശ്യത്തിന്
- കടുക് - വറുത്തിടാനും തേങ്ങയിൽ ചേർത്തരക്കാനും ആവശ്യമുള്ളത്
- മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്
- മുളക്, കറിവേപ്പില, വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം:
തേങ്ങ, ഒരു സ്പൂൺ കടുകും 3-4 പച്ചമുളകും ചേർത്ത് നന്നായി അരച്ചുവയ്ക്കുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും മുളകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ അരിഞ്ഞുവച്ചിരിക്കുന്ന വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. (വേണമെങ്കിൽ വെളിച്ചെണ്ണ കുറച്ചുകൂടി ഒഴിക്കാം). വെണ്ടയ്ക്കാ കഷ്ണങ്ങൾക്ക് ഒരു കുഴപ്പമുണ്ട്: ഭയങ്കര വഴുവഴുപ്പായിരിക്കും. വറുക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാംകൂടി ആകെ കുഴഞ്ഞ പരുവത്തിലാവും. ഓരോ സ്പൂൺ ഉപ്പും, തൈരും ചേർത്തിളക്കി വറുത്താൽ ഈ “നൂലാമാല” ഒഴിവാക്കാം.
ഏതാണ്ട് ഈ പരുവമായിരിക്കണം വറുത്ത ചേരുവകൾ:

വെണ്ടയ്ക്ക കഴുകിയെടുത്ത് വട്ടത്തിൽ കനം കുറച്ചരിയുക. ഇതിൽ മൂന്നോ നാലോ പച്ചമുളകും മുറിച്ചിടുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുകും മുളകും കറിവേപ്പിലയും ഇട്ട്, കടുകു പൊട്ടിയാലുടൻ അരിഞ്ഞുവച്ചിരിക്കുന്ന വെണ്ടയ്ക്കയും പച്ചമുളകും ചേർത്തിളക്കുക. വെണ്ടയ്ക്ക നന്നായി വറുത്തെടുക്കുകയാണ് ഇനി വേണ്ടത്. (വേണമെങ്കിൽ വെളിച്ചെണ്ണ കുറച്ചുകൂടി ഒഴിക്കാം). വെണ്ടയ്ക്കാ കഷ്ണങ്ങൾക്ക് ഒരു കുഴപ്പമുണ്ട്: ഭയങ്കര വഴുവഴുപ്പായിരിക്കും. വറുക്കാൻ തുടങ്ങുമ്പോഴേക്കും എല്ലാംകൂടി ആകെ കുഴഞ്ഞ പരുവത്തിലാവും. ഓരോ സ്പൂൺ ഉപ്പും, തൈരും ചേർത്തിളക്കി വറുത്താൽ ഈ “നൂലാമാല” ഒഴിവാക്കാം.
ഏതാണ്ട് ഈ പരുവമായിരിക്കണം വറുത്ത ചേരുവകൾ:
ഇനി ഇതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് പാകത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് തിളപ്പിക്കുക. കുറുകാൻ തുടങ്ങുമ്പോൾ തീ നന്നായി കുറച്ചശേഷം തേങ്ങ അരച്ചതും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. (തൈര് കുറേശ്ശെയായി ചേർത്ത് പാകത്തിനാക്കുകയാണ് നല്ലത്. പുളിപ്പ് കൂടിപ്പോകാതെ നോക്കണം). ഇനി തിളപ്പിക്കേണ്ടതില്ല. തൈര് പതഞ്ഞുവരാൻ തുടങ്ങുമ്പോൾ വാങ്ങിവയ്ക്കാം.
ഇത്രേയുള്ളൂ വെണ്ടയ്ക്ക കിച്ചടിയുടെ കഥ...!