ആവശ്യമുള്ള സാധനങ്ങൾ:
ഉണ്ടാക്കുന്ന വിധം:
ശർക്കര കുറച്ചു വെള്ളത്തിൽ ഉരുക്കി അരിച്ചുവയ്ക്കുക. (ഉരുകാനാവശ്യമുള്ളത്ര വെള്ളം എടുത്താൽ മതി. വെള്ളമധികമായാൽ പായസം തയ്യാറായിവരാൻ ഒരുപാട് സമയം എടുക്കും).
കട്ടിയുള്ള ഒരു പാത്രത്തിൽ ഉണക്കലരി വെള്ളമൊഴിച്ച് വേവിക്കുക. വെന്താൽ അതിലേക്ക് ശർക്കര ഉരുക്കിയത് ഒഴിയ്ക്കുക. അടിയിൽ പിടിയ്ക്കാതെ തുടർച്ചയായി ഇളക്കിക്കൊടുക്കുക. ഇളക്കാൻ ചട്ടുകമാണ് നല്ലത്.
കുറച്ചുനേരം കഴിഞ്ഞാൽ ചേരുവ കുറുകാൻ തുടങ്ങും. ഈ സമയത്ത് തീ നന്നായി കുറച്ചില്ലെങ്കിൽ പായസം മേലേയ്ക്ക് തെറിയ്ക്കാൻ സാധ്യതയുണ്ട്. ചട്ടുകത്തിൽ നിന്ന് സാവധാനം മാത്രം താഴേയ്ക്ക് വീഴുന്ന പരുവത്തിൽ ഏലയ്ക്കാപ്പൊടിയും ചേർത്ത് വാങ്ങുക. പാകം കൂടിപ്പോയാൽ പായസം വല്ലാതെ കട്ടിയായിപ്പോവും.
നെയ്യിൽ തേങ്ങ,അണ്ടിപ്പരിപ്പ്,മുന്തിരിങ്ങ എന്നിവ വറുത്തതും, വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുള്ളതും കൂടി ചേർത്ത് ഇളക്കിയാൽ പായസം റെഡി!
17 പേർ അഭിപ്രായമറിയിച്ചു:
ശർക്കരയും ഉണക്കലരിയും ചേർന്ന ഈ പായസം ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല.
അയ്യോ...ഇതല്ലേ അമ്പലത്തിലൊക്കെ ഉണ്ടാക്കുന്ന പായസം. ദിവസവും ഇത് കഴിച്ചാ ഞാന്‍ വളര്‍ന്നത് ... :D
ഹായ്... അമ്പലത്തില്‍ നിന്നും കിട്ടാറുള്ള അതേ പായസം...
:)
ഇത് ഞങ്ങളുടെ നാട്ടില്‍ ശര്ക്കരച്ചോറെന്നാ അറിയപ്പെടുന്നത് ..
വെറുതെ പ്രവാസികളെ കൊതിപ്പിക്കാനായി ഓരോരുത്തര് ഇറങ്ങി പ്പുറപ്പെട്ടിരിക്കുന്നു..!
:) :) :) :) :) :)
ee unakkalari ennu vachchaal sharikkum enthaanu?? choru vaykkunna athE ariyaaNo? (choodaavalle.. enikkariyillaanjittaa..)
എന്റെ ബിന്ദുവേ,
ഈ പ്രവാസിയെ ഇങ്ങനെ കൊതിപ്പിക്കാതെ.
ഉണക്കലരി അന്വേഷിക്കട്ടെ. കിട്ടിയാല്‍ ഈ പായസം ഉണ്ടാക്കണം. :-)
കൊതി വരുന്നു..
എനിക്ക് പനി വരുമ്പോള്‍ കഴിക്കാന്‍ കൊണ്ട് വന്ന നുറുക്കരി ഉണ്ട്..അത് വച്ച് ഉണ്ടാക്കി നോക്കാം..നാളെ weekend അല്ലേ!
അമ്പലം അടുത്തായതുകൊണ്ട് മിക്കവാറുമൊക്കെ പായസം കിട്ടും. എന്നാലും ഇതു കാണുമ്പോള്‍ കൊതിയാവുന്നു.
അതിലിത്തിരി കദളിപ്പഴം ഉണ്ടെങ്കില്‍ ചെറുതായി നുറുക്കിയിട്ടാല് ഭയങ്കര രസായിരിക്കും.
sorry. ariyude link pinna kandath
കുടിക്കുവാന്‍ ബുദ്ധി മുട്ടുണ്ടോയെന്നു ലേഖനത്തില്‍ പ്രതിപാതിച്ചു കണ്ടില്ല
കൊതി തോന്നി...ചിത്രം സഹിതം കണ്ടപ്പോള്‍..ഉണ്ടാക്കി നോക്കാം അടുത്ത് തന്നെ...
ശര്‍ക്കരപായസം കണ്ട് കൊതിയാവണേ.. ഇനി അബുദാബിയിലേക്കൊന്നും തിരിച്ച് പോകേണ്ട. ഇവിടെ ഞങ്ങളുടെ തേവര്‍ക്കും ഈ അങ്കിളിനും ശര്‍ക്കര പായസം വെച്ച് തന്നോളൂ...
ഉദ്ദിഷ്ടകാര്യ ഫലസിദ്ധിക്ക് ഞങ്ങള്‍ക്ക് അന്നദാനം നടത്തിയാല്‍ മതി.
പിന്നെ ഇപ്പോ എവിടെയാ. പല തവണ വിളിച്ചിരുന്നു. പൂത്തോളിലെ വീട്ടില്‍ വരുമ്പോള്‍ കാണാമെന്നും പറഞ്ഞിരുന്നു. വന്നില്ല..
ഇനി തിരിച്ച് പോയോ എന്നും അറിയില്ല..
പ്ലീസ് കോള്‍ മി........
നന്ദി ഈ പാചകക്കുറിപ്പിനും....ഇതു കാണുമ്പോള്‍ ഇതൊക്കെ ഉണ്ടാക്കിക്കഴിക്കാന്‍ തോന്നുന്നു....
ഹായ്!
ബിന്ദൂ ഇതല്ലെ നെയ്പായസം എന്നും പറയുന്നത്.
നല്ല സ്വാദാണ്. ഞാന്‍ വിഷുവിനു ഇതു തന്നെയുണ്ടാക്കും.... ഓര്‍മ്മിപ്പിച്ചതിനു നന്ദി.
kadumaangayude intimation vannu.
pakshe page kaanaanillallo???????????
ഇത് അരവണ പ്പയാസം അല്ലെ ബിന്ദുവേ...ഞാന്‍ ഒരു ദിവസം ഉണ്ടാക്കി നോക്കിയതാ
വന്‍ ഫ്ലോപ്പായിരുന്നു ശര്‍ക്കര മുറുകി പായസം സോളിഡ് സ്റ്റേറ്റ് ഇല് ആയിപ്പോയ് ..
പിന്നെ അത് കുത്തി യിളക്കി അവല് വിളയിച്ചു.....
Post a Comment