Sunday, February 01, 2009

പാല്‍പ്പായസം

പാല്‍പ്പായസത്തിന് ഉണക്കലരിയാണ് വേണ്ടത്. അമ്പലങ്ങളില്‍ നേദ്യച്ചോറും പായസവും ഒക്കെ ഉണ്ടാക്കുന്ന അരിയാണ് ഉണക്കലരി.കര്‍ക്കിടകമാസത്തില്‍ ഔഷധക്കഞ്ഞിയിലും ഉപയോഗിയ്ക്കും. സാധാരണയായി പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വാങ്ങാന്‍ കിട്ടും. ഉണക്കലരി അങ്ങിനെതന്നെ ഉപയോഗിക്കുന്നതിനേക്കാൾ നുറുങ്ങലരി(പൊടിയരി) ആക്കിയശേഷം പായസം ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദ്. പണ്ടൊക്കെ ഉരലിലിട്ട് കുത്തി പൊടിയരി ആക്കുകയായിരുന്നു പതിവ്. അമ്മിയിൽ നിരത്തി അമ്മിക്കല്ലുകൊണ്ട് സാവധാനം നുറുക്കിയെടുക്കുകയും ചെയ്യാം. വിഷമിക്കേണ്ട, ആശ്വാസത്തിന് വകയുണ്ട് : മിക്ക കടകളിലും പായസത്തിനു പ്രത്യേകമായുള്ള ഈ നുറുങ്ങലരി ഇപ്പോൾ വാങ്ങാൻ കിട്ടുന്നുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ:

ഉണക്കലരി - 100-150 ഗ്രാം
പാൽ - ഒന്നര ലിറ്റർ
പഞ്ചസാര - ഏകദേശം കാൽ കിലോ.
നെയ്യ് - 2 ചെറിയ സ്പൂൺ.

ഉണ്ടാക്കുന്ന വിധം:

ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചുവടു കട്ടിയുള്ള പാത്രത്തിൽ പാലിൽ നിന്ന് പകുതി ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് കഴുകി അരിച്ച് വൃത്തിയാക്കിയ അരി ഇട്ട് ഇളക്കുക. അരി നന്നായി വേവിക്കുക. (വല്ലാതെ വെന്ത് കുഴഞ്ഞുപോകരുത്. ഉണക്കലരി പെട്ടെന്ന് വേവും).

അതിനുശേഷം ബാക്കിയുള്ള പാലൊഴിച്ച് തിളയ്ക്കുമ്പോൾ പഞ്ചസാര ചേർത്തിളക്കുക. പഞ്ചസാര മുഴുവൻ അളവും ആദ്യംതന്നെ ചേർക്കരുത്. കുറേശ്ശേ ചേർത്ത് നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം. അത് നിർബന്ധമാണ്. അല്ലെങ്കിൽ പാൽ പാട കെട്ടും. രണ്ടുസ്പൂൺ നെയ്യ് പല തവണകളായി ചേർത്ത് യോജിപ്പിക്കുക. ക്രമേണ അരി മുത്തുമണികൾ പോലെ മുകളിൽ തെളിഞ്ഞുവരുന്നതു കാണാം.എല്ലാം കൂടി യോജിച്ചുകുറുകി വരുന്ന പരുവത്തിൽ വാങ്ങുക. തണുക്കുമ്പോൾ വീണ്ടും കട്ടിയാവും. അതുകൊണ്ട് അധികം കുറുകാത്ത പരുവത്തിൽ വാങ്ങണം. വാങ്ങിവച്ച ശേഷവും കുറച്ചുനേരം ഇളക്കണം. ഏലക്കായ, മുന്തിരി, അണ്ടിപ്പരിപ്പ് മുതലായ അലങ്കാരങ്ങളൊന്നും പാല്‍പ്പായസത്തിന് ആവശ്യമില്ല.ഇതാ, പാല്‍പ്പായസം തയ്യാർ!!!

9 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

പാല്‍പ്പായസത്തിന് ഉണക്കലരിയാണ് വേണ്ടത്. അമ്പലങ്ങളില്‍ നേദ്യച്ചോറും പായസവും ഒക്കെ ഉണ്ടാക്കുന്ന അരിയാണ് ഉണക്കലരി.കര്‍ക്കിടകമാസത്തില്‍ ഔഷധക്കഞ്ഞിയിലും ഉപയോഗിയ്ക്കും. സാധാരണയായി പൂജാസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വാങ്ങാന്‍ കിട്ടും. ഉണക്കലരി അങ്ങിനെതന്നെ ഉപയോഗിക്കുന്നതിനേക്കാൾ നുറുങ്ങലരി(പൊടിയരി) ആക്കിയശേഷം പായസം ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദ്. പണ്ടൊക്കെ ഉരലിലിട്ട് കുത്തി പൊടിയരി ആക്കുകയായിരുന്നു പതിവ്. അമ്മിയിൽ നിരത്തി അമ്മിക്കല്ലുകൊണ്ട് സാവധാനം നുറുക്കിയെടുക്കുകയും ചെയ്യാം. വിഷമിക്കേണ്ട, ആശ്വാസത്തിന് വകയുണ്ട് : മിക്ക കടകളിലും പായസത്തിനു പ്രത്യേകമായുള്ള ഈ നുറുങ്ങലരി ഇപ്പോൾ വാങ്ങാൻ കിട്ടുന്നുണ്ട്.

പിരിക്കുട്ടി said...

ee lokathu paalppayam ishtamillathe oru kochu njaan maathramaayirikkum....
paalukondulla paayasam enikkistamalla....
adapradhaman undaaki vekkutto....
kuracheduthukondu pokunnundu k to ...ammakku kodukkana

ശ്രീ said...

ആഹാ...
:)

Anonymous said...

hi ..
First time here ...nice recipes...palapayasam kandittu kothy aakunnu ...
love
veena

Thaikaden said...

Udane undaakkunnundu. Thanks.

Typist | എഴുത്തുകാരി said...

എനിക്കേറ്റവും ഇഷ്ടമുള്ള പായസമാണ് പാല്‍പ്പായസം. അമ്പലത്തിന്റെ അടുത്തായതുകൊണ്ട്‌ മിക്കവാറുമൊക്കെ കിട്ടാറുമുണ്ട്.

പരിഭവിക്കില്ലെങ്കില്‍ ഒന്നു പറയട്ടേ,
ആ ചില്ലുപാത്രത്തിനു പകരം മറ്റേതെങ്കിലും പഴയ രീതിയിലുള്ള പാത്രങ്ങളില്‍ വച്ചിരുന്നെങ്കില്‍,കുറച്ചുകൂടി നന്നായിരുന്നു എന്ന് തോന്നി.

ശിവ said...

ഹോ! വല്ലാതെ കൊതി ആകുന്നു........ താമസിയാതെ ഞാന്‍ ഇതൊക്കെ ഉണ്ടാക്കുന്നുണ്ട്.......

ബിന്ദു കെ പി said...

പിരിക്കുട്ടി: പാല്പായസം ഇഷ്ടമല്ലാത്ത കൊച്ചേ, അടപ്രഥമൻ ഇനിയൊരിക്കൽ ഉണ്ടാക്കാം ട്ടോ..

ശ്രീ, കറിവേൾഡ്, തൈക്കാടൻ: നന്ദി വന്നതിന്.

എഴുത്തുകാരി: പരിഭവം ലവലേശമില്ലാതെ തന്നെ പറയട്ടെ, ചില്ലുപാത്രം നന്നായി എനിയ്ക്കും തോന്നിയില്ല. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. നാട്ടിലായിരുന്നെങ്കിൽ അടിപൊളി ആക്കാമായിരുന്നു. ഇവിടെ ഉള്ളതുകൊണ്ട് ഓണം പോലെ :)

ശിവ: :)

Anonymous said...

hai cheechii enikku palpayasam valare isdamanu....palpaayasam undakkan paranjuthannathil valare santhosham...chechiyude sahayam iniyum predeekshikkunnu...

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP