Monday, December 29, 2008

റവ ലഡ്ഡു

ആവശ്യമുള്ള സാധനങ്ങൾ:

റവ - 2 ഗ്ലാസ്പഞ്ചസാര - ആവശ്യാനുസരണം ഒന്നര മുതൽ രണ്ട് ഗ്ലാസ് വരെ എടുക്കാം.
ഏലക്കായ, കശുവണ്ടി, ഉണക്കമുന്തിരിങ്ങ(കറുത്ത മുന്തിരിയാണ് കാണാൻ ഭംഗി) - ആവശ്യത്തിന്.
പാൽ - കുറച്ച്തേങ്ങാപ്പൊടി - ഒരു ഗ്ലാസ് (ഇത് സൂപ്പർമാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും). ഇല്ലെങ്കിൽ കൊപ്ര ചെറുതായി നുറുക്കിയെടുത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. അതുമല്ലെങ്കിൽ തേങ്ങ ചിരകിയത് നന്നായി വറുത്തശേഷം പൊടിച്ചെടുക്കുക. അല്ല പിന്നെ!!
ഉണ്ടാക്കുന്ന വിധം:-

വളരെ എളുപ്പമാണ് ഇതുണ്ടാക്കാൻ. അദ്യം തന്നെ റവ ഒന്നു വറുത്തെടുക്കുക. ചുവക്കെ വറുക്കണമെന്നില്ല. പച്ചമണം മാറിയാൽ മതി. പിന്നെ റവയും പഞ്ചസാരയും(പഞ്ചസാ‍ര ആദ്യം ഒന്നര ഗ്ലാസ് ഇട്ടാൽ മതി) തേങ്ങാപ്പൊടിയും ഏലക്കായ തൊലികളഞ്ഞതും മിക്സിയിൽ ഒന്നിച്ചിട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക. ഈ ഘട്ടത്തിൽ മധുരം പാകത്തിനാനോ എന്നു നോക്കി കൂടുതൽ പഞ്ചസാര വേണമെങ്കിൽ ചേർത്ത് ഒന്നു കൂടി പൊടിക്കുക. കശുവണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയതും മുന്തിരിങ്ങയും നെയ്യിൽ വറുത്തെടുക്കുക. ഇതും വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുള്ളതും (വേണമെങ്കിൽ ഒരു സ്പൂൺ നെയ്യും കൂടി ചേർക്കാം) പൊടിയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് പാൽ കുറേശ്ശെയായി തളിച്ച് പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ യോജിപ്പിക്കുക. ഏകദേശം ഉരുട്ടിയെടുക്കാവുന്ന പരുവത്തിലാവുന്നതുവരെ പാൽ ഇങ്ങനെ ചേർക്കണം. ഒരുപിടി പൊടിയെടുത്ത് കൈയ്യിൽ വച്ച് അമർത്തിയാൽ പൊടിഞ്ഞുപോരാതെ ഉറച്ചിരിക്കുന്നുവെങ്കിൽ അതാണ് പാകം. ഇനി കൈയ്യിൽ കുറച്ച് നെയ്യ് പുരട്ടിയശേഷം(കുറച്ചു പാൽ ഒരു പ്ലേറ്റിൽ എടുത്ത് കൈവെള്ള ഇടയ്ക്കിടെ പാലിൽ മുക്കിയാലും മതി) പൊടി കുറേശ്ശെയെടുത്ത് നന്നായി ഉരുട്ടി എടുക്കുക. ഇത്രേയുള്ളൂ സംഭവം! ഉരുട്ടിവയ്ക്കുന്ന സമയത്ത് അല്പം ഉറപ്പുകുറവ് തോന്നുമെങ്കിലും ഇരിക്കും‌തോറും കട്ടിയായിക്കൊള്ളും.അപ്പോ ശരി, എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

22 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

വളരെ എളുപ്പമാണ് ഇതുണ്ടാക്കാൻ.

കുമാരന്‍ said...

thanks
untaaki nokkaam
surely.

ശിവ said...

ഇതൊക്കെ കാണുമ്പോള്‍ കൊതിയാകുന്നു.... വൈകാതെ ഇതൊക്കെ ഉണ്ടാക്കിത്തരാന്‍ എനിക്ക് ഒരാള്‍ ഉണ്ടാകും എന്ന സന്തോഷത്തിലാ ഞാന്‍.... അന്ന് ഞങ്ങള്‍ റെഫര്‍ ചെയ്യുന്ന ബ്ലോഗുകളില്‍ ഒന്നാകും ഇത്....

വിദുരര്‍ said...

ശിവ ശിവ, എന്താ ഈ കേള്‍ക്കുന്നേ..... :)
(ഭാവുകങ്ങള്‍ നേരുന്നു)

റവ ലഡു ഒരു റവല്യൂഷന്‍ ആണോ ?
കഴിക്കാതെ എങ്ങന്യാ അഭിപ്രായം പറയാ ?

ഹരിശ്രീ said...

റവ ലഡ്ഡു കഴിച്ചിട്ടുണ്ട്. ഉണ്ടാക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല..

പുതുവത്സരാശംസകള്‍

ശ്രീ said...

കൊള്ളാമല്ലോ...

പുതുവത്സരാശംസകള്‍!

കാന്താരിക്കുട്ടി said...

നന്ദി ബിന്ദൂ ! രവ ലഡൂ ഉണ്ടാക്കാനും തിന്നാനും രസമാണു

smitha adharsh said...

റവ ലഡ്ഡു,ഞങ്ങള്‍ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ ചെറിയമ്മ ഉണ്ടാക്കി തന്ന ഓര്‍മ്മയുണ്ട്..പക്ഷെ,അന്നൊന്നും അതെങ്ങനെ ഉണ്ടാക്കുന്നു എന്ന് ശ്രദ്ധിച്ചിട്ടെ ഇല്ല കേട്ടോ..നന്ദി,ഈ പാചകകുറിപ്പിന് .
പുതുവല്‍സരാശംസകള്‍..
അഭിനന്ദനത്തിനു നന്ദി കേട്ടോ..

ചാണക്യന്‍ said...

റവ ലഡ്ഡു നന്നായി..

നവവത്സരാശംസകള്‍..

അനില്‍@ബ്ലോഗ് said...

ഡാങ്ക്സ്.

ഓഫ്ഫ്:
മധുരം അധികം കഴിക്കുന്നത് നല്ലതല്ല.

അനില്‍@ബ്ലോഗ് said...

ഒരോഫ്ഫൂ‍ടെ,
ശിവാ..
ശിവ, ശിവ. മനഃസ്സമാധാനമായി
ഉടനെ ഉണ്ടോ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മനുഷ്യനെ കൊതിപ്പിക്കാന്‍ ഓരോ പരിപാടികള്‍ :(

മുസ്വഫയിലേക്ക്‌ രണ്ടെണ്ണം കൊടുത്തയക്കൂ. അഭിപ്രായം എന്നിട്ട്‌ പറയാം..


OT
ശിവാ :)

പിരിക്കുട്ടി said...

kollallo undakki nokkatto chechikutty

പ്രയാസി said...

വരാന്‍ വൈകി എന്നാലും പുതുവത്സരാശംസകള്‍!

ഓഫ്:ഇനി മുതല്‍ പോസ്റ്റിനു തേങ്ങാക്കു പകരം റവ ലഡു മതി..;)

Bindhu Unny said...

കുറേനാളുകൂടിയാണ് അടുക്കളത്തളത്തില്‍ വരുന്നത്. എല്ലാം വായിച്ച് കൊതിപിടിച്ച് പോവുന്നു :-)

വിജയലക്ഷ്മി said...

rava ledu nannaayirikkunnu mole..njaanundaakkunn reethi vethhysthhamaanu..pinne parayaam..puthuvalsaraashamsakal!!

ജെപി. said...

punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes

പാറുക്കുട്ടി said...

റവ ലഡ്ഡു ഇഷ്ടപ്പെട്ടു കേട്ടോ.

കുട്ടികള്‍ക്ക് ഇഷ്ടമായതു കൊണ്ട് ഇത് ഞാനും ഉണ്ടാക്കാറുണ്ട്.

ras said...

indakki nokki ketto.. nannayi,,
pinney.. ithu fridge vakkano..??

Patchikutty said...

kollam... nallath... eviduthe jeevithathil othiri minakkedan madi/samayam ellatha veettamma markk kuttikalkk undakki kodukkan pattiya nalla sweet.keep the good work.

hasy said...

ente makkalku ishtappetta vibhavamanu ithu.athikam samayam venda ennathu kondu eppozhum undakkum.pinne njangal malabarukar ithinu THARIYUNDA ennanu parayuka.

Ratheesh KP said...

പഞ്ചസാര ഒരു ഗ്ലാസ്സ് മതി.... താങ്ക്സ്...

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP