Monday, November 26, 2012

ഗോതമ്പുകാപ്പി

ഗോതമ്പുകാപ്പി എന്ന പേരിന് യഥാർത്ഥത്തിൽ കാപ്പിയുമായോ ചായയുമായോ യാതൊരു ബന്ധവും ഇല്ല കേട്ടോ. പണ്ട് ഞങ്ങളുടെ തറവാട്ടിൽ ഒരുപാടു പ്രാവശ്യം കാപ്പി അല്ലെങ്കിൽ ചായ ഉണ്ടാക്കിയിരുന്നു.  അതും അളവ് കുറച്ചൊന്നുമല്ലതാനും. അംഗങ്ങൾ കൂടുതലുള്ളതുകൊണ്ട് വലിയ കലത്തിലാണ് ഉണ്ടാക്കുക. വെളുപ്പിനൊരു കലം കട്ടൻകാപ്പി, പിന്നെ ഒരു ചായ, അതു കഴിഞ്ഞൊരു പത്തുമണിക്കാപ്പി, പിന്നെ നാലുമണിക്കാപ്പി, എഴുമണിക്കാപ്പി അങ്ങനെ പോകും കാപ്പി/ചായയുടെ കഥ. ഇതിലേതെങ്കിലും ഒന്നോ രണ്ടോ തവണ ഗോതമ്പുകാപ്പിയായിരിക്കും. കാപ്പിപ്പൊടിയുടേയും ചായപ്പൊടിയുടേയുമൊക്കെ ചിലവ് ലാഭിക്കാൻ കണ്ടുപിടിച്ച വഴികളിൽ നിന്നായിരിക്കണം ഗോതമ്പുകാപ്പി എന്ന പാനീയത്തിന്റെ ഉത്ഭവം. ഇത്  ഹോർലിക്സാണെന്നു പറഞ്ഞ് പണ്ട് കുട്ടികളെ പറ്റിച്ചിരുന്നു!

ഇതിനാവശ്യമുള്ള സാധനങ്ങൾ:
  • ഗോതമ്പ്
  • വെള്ളം
  • പാൽ
  • പഞ്ചസാര/ശർക്കര
ഉണ്ടാക്കുന്ന വിധം:
ഗോതമ്പ് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി വറുക്കുക.
വറുത്ത ഗോതമ്പ് പൊടിക്കുക. നമ്മുടെ ഹോർലിക്സ് റെഡിയായി. ആവശ്യത്തിനെടുത്ത് ബാക്കിയുള്ളത് സൂക്ഷിച്ചു വയ്ക്കാം.
വെള്ളമയമില്ലാത്ത ഒരു പാത്രത്തിൽ ഒരു സ്പൂൺ ഗോതമ്പുപൊടി ഇട്ടു വയ്ക്കുക.

ഇനി, വെള്ളവും പാലും(ഒരു ഗ്ലാസ് കാപ്പിക്ക് അരഗ്ലാസ് വെള്ളം, അരഗ്ലാസ് പാൽ എന്ന കണക്കിൽ) പാകത്തിന് പഞ്ചസാരയും ചേർത്ത് അടുപ്പത്തുവയ്ക്കുക.  തിളച്ചാലുടനെ വാങ്ങി ഗോതമ്പുപൊടിയിലേക്കൊഴിച്ച്  നന്നായി ഇളക്കി യോജിപ്പിക്കുക. ഒഴിച്ച ഉടനെ നന്നായി ഇളക്കിയില്ലെങ്കിൽ ഗോതമ്പുപൊടി കട്ടയായിപ്പോവും.

പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കാം.


ഇത്രേയുള്ളു! ഇതാണ് ഗോതമ്പുകാപ്പി അഥവാ നാടൻ ഹോർലിക്സ്! ചൂടോടെയോ അല്ലാതെയോ കഴിക്കാം. നല്ല ചൂടോടെ കഴിയ്ക്കുന്നതിനേക്കാൾ സ്വാദ്, ചൂടൊന്നാറിയശേഷം കഴിക്കുന്നതാണെന്ന് അനുഭവം. അനക്കാതെ കുറച്ചുനേരം വച്ചിരുന്നാൽ ഗോതമ്പുതരി താഴെ അടിയും. ഇത് പിന്നീട് സ്പൂൺകൊണ്ട് കോരിക്കഴിക്കാനും നല്ലതാണ്.

ഗോതമ്പുകാപ്പിയും കൊള്ളിക്കിഴങ്ങ് ചുട്ടതും നല്ല കോമ്പിനേഷനാണ്.

20 പേർ അഭിപ്രായമറിയിച്ചു:

ശ്രീ said...

ആദ്യമായാണ് ഗോതമ്പ് കാപ്പി എന്ന് കേള്‍ക്കുന്നതു തന്നെ. ഉണ്ടാക്കന്‍ അത്ര ബുദ്ധിമുട്ടില്ലല്ലോ. ഒന്നു ശ്രമിച്ച് നോക്കാം :)

Nidheesh Krishnan said...

ഇത് ഐറ്റം കൊള്ളാം

Rani's gourmet said...

wat an idea chechi!!!bookmarked this recipe:)

Rani's gourmet said...

can we use readymade gothambu podi(whole wheat flour)??

Beena.stephy said...

good post

Cv Thankappan said...

കേട്ടിട്ടില്ല.എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന
ഐറ്റം കൊള്ളാമല്ലോ ടീച്ചര്‍.,.
ആശംസകള്‍

Mélange said...

ho,athoru velipaadaanu ketto Bindu.Ithuvare ariyatha onnu.Bindu paranjathu pole kidilan oru naadan horlicks.I mean better than that.kaaranam we are sure of ingredients.mattethu nammalkku ketta arivalleyullu.enthayalum ee ancestorsinte budhi,athu sammathichu koduthe pattu ! (pinne ippozhum ithu orthu blog cheyyunna oru pingami undayathu sukrutha.Cheers to you)

sony dithson said...

I WILL TRY IT :)

Nisha Ajith said...

puthiya oru vibhavam aanallo chechi... kananum ithinte peru kekkanum oru rasam undu :)

ഷൈജു.എ.എച്ച് said...

അയ്യടാ....!!!

ഇതു കൊള്ളാമല്ലോ ! ശരിക്കും ഇതു എനിക്ക് ഒരു പുതിയ അറിവും പുതുമയുമായി കേട്ടോ.. ശരിക്കും പരീക്ഷിച്ചു നോക്കേണ്ടത് തന്നെ..

ഈ ആരോഗ്യ ശ്രീമാന്‍ ഗോതമ്പ് കാപ്പി / ചായ & കൊള്ളി സല്ക്കാരത്തിനു ഒരു പാട് നന്ദി...

ഇവിടെ ഇപ്പോള്‍ വരാന്‍ തോന്നിയത് എന്റെ ഭാഗ്യം.

അടുക്കളത്തളത്തിന് ഒരായിരം അഭിനന്ദനങ്ങള്‍....

www.ettavattam.blogspot.com

കാഴ്ചകളിലൂടെ said...

ഇതു കൊള്ളാമല്ലോ ! ആശംസകള്

രഘു said...

കൊള്ളാലോ! പടങ്ങള്‍ ചേര്‍ത്തുള്ള പറച്ചില്‍ വളരെ ഉപകാരപ്രദം. പടങ്ങളും നന്നാവുന്നുണ്ട് :)

സാധാരണ ചായ എങ്ങനെ നന്നായി ഉണ്ടാക്കം എന്നൊന്നു എഴുതാമോ?
ചായ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല, ഉണ്ടാക്കിയിട്ടില്ല്ലാത്തതുമല്ല. എപ്പൊഴുമൊന്നും ശരിയാവുന്നില്ല :(
അനുപാതങ്ങളൊക്കെ ഒന്ന് കൃത്യമായറിഞ്ഞിരുന്നെങ്കില്‍ ഉപകാരമായേനേ!

അനൂപ്‌ കോതനല്ലൂര്‍ said...

Njan adyamayitta gothambu kappiye kurichu kelkkunnathu thanne

Bindhu Unny said...

കേട്ടിട്ടുമില്ല, കുടിച്ചിട്ടൂമില്ല. ഇപ്പോ കേട്ട സ്ഥിതിക്ക് ഉണ്ടാക്കി കുടിച്ച് നോക്കണം. :)

vipinalappadamba said...

supper......

saji Varghese said...

എനികെന്താണീ ബുദ്ധി നേരത്തെ തോനാത്തത് ......

jitha raj said...

really appriciate you. good attempt. please post like this intersting recipies

jitha raj said...

good attempt. very useful. plse post again such interesting receipeഡോ. പി. മാലങ്കോട് said...

ഒരു നാല് അഞ്ചു പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ എന്റെ അമ്മ ഇത് എനിക്ക് ഉണ്ടാക്കിത്തന്നിട്ടുണ്ട്! പച്ചസാരക്ക് പകരം വെല്ലം ഇടും. ഗോതമ്പ് കാപ്പി എന്ന് അമ്മ പറയുമ്പോൾ അതിനു ഇത് കാപ്പി അല്ലല്ലോ എന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്! ആ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിൽ സന്തോഷം, നന്ദി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പേരു കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ഒന്ന് പരീക്ഷിക്കണം.. ( പുതിയ വിഭവങ്ങൾ ഒന്നുമായില്ലെ ?

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP