Thursday, December 15, 2011

സുഖിയൻ

പരിപ്പുവടയും  ഉണ്ടൻപൊരിയുമൊക്കെ പോലെ സുഖിയനും ഒരു തനിനാടൻ പലഹാരമാണ്. ചെറുപയറും ശർക്കരയുമാണ് പ്രധാന ചേരുവകൾ.

ആവശ്യമുള്ള സാധനങ്ങൾ:
  • ചെറുപയർ - ഒരു ഗ്ലാസ്
  • ശർക്കര - നിങ്ങളുടെ പാകത്തിന് ഏകദേശം 200-250 ഗ്രാം മതിയാവും
  • തേങ്ങ ചിരകിയത് - ഒരു പിടി (കൂടുതൽ വേണമെങ്കിൽ ആവാം)
  • സ്വല്പം ഏലയ്ക്കാപ്പൊടി
  • മൈദ(ചിലർ അരിപ്പൊടിയാണ് ഉപയോഗിക്കുക) - കൃത്യമായ അളവ് പറയാൻ സാധിക്കില്ല. ഒരു 100-150 ഗ്രാം മതിയാവും.
  • വറുക്കാനാവശ്യമായ വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം :
ചെറുപയർ നികക്കെ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വല്ലാതെ വെന്തു കുഴയരുത്.
ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്തശേഷം ഇതിലേക്ക് ചെറുപയർ വേവിച്ചതും തേങ്ങയും ചേർത്ത് തുടരെ ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടി ചേർക്കുക.
വെള്ളമയം നിശ്ശേഷം വറ്റി, ഉരുട്ടാൻ പാകത്തിലാവുമ്പോൾ വാങ്ങാം.
മൈദ വെള്ളമൊഴിച്ച് കട്ടയില്ല്ലാതെ ഇഡ്ഡലിമാവിന്റെ പരുവത്തിൽ കലക്കിവയ്ക്കുക.
ചെറുപയർ കൂട്ട്  ചൂടാറിയാൽ ഓരോ പിടിയെടുത്ത് ഉരുട്ടിവയ്ക്കുക.
ഈ ഇരുളകൾ മൈദമാവിൽ മുക്കി, ചൂടായ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.
ഇത്രേയുള്ളു! സംഭവം റെഡി!
ചൂടോടെയോ അല്ലാതെയോ ചായയുടെ കൂടെ കഴിക്കാം. എനിക്ക് നന്നായി ചൂടാറിയ സുഖിയനാണ് ഇഷ്ടം.


4 പേർ അഭിപ്രായമറിയിച്ചു:

Mélange said...

ayyayyo ee bindu enthoru krrorayanu..neram veluthilla.manushyane kothippichu kolluva.kurachu parcel cheythekkamo ?
Nice as usual dear..Clicks pinne parayanilla.

Manju Manoj said...

ബിന്ദു...അത്രയ്ക്ക് ഇഷ്ടമല്ലായിരുന്നു പണ്ട്...ഇപ്പൊ പക്ഷെ കണ്ടിട്ട് തന്നെ കൊതിയവണൂ...ഉണ്ടാക്കി നോക്കട്ടെ ട്ടോ...

yousufpa said...

ചുണ്ടുകൾ ചെണ്ട കൊട്ടുന്ന പലഹാരരുചികൾക്ക് സമീപിക്കുക..

siya said...

ഇവിടെ വന്ന് എല്ലാ ദിവസവും ഓരോ പലഹാരം കണ്ടു കൊതി വിട്ടു പോകും ട്ടാ .
എനിക്ക് നന്നായി ചൂടാറിയ സുഖിയനാണ് ഇഷ്ടം. ..എനിക്കും അത് പോലെ തന്നെ !

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP