Thursday, February 19, 2009

പരിപ്പുവട

പരിപ്പുവട ഉണ്ടാക്കാൻ ഒരുപക്ഷേ എല്ലാവർക്കും അറിയുമായിരിക്കും. എന്നാലും ഇവിടെ കുറിയ്ക്കുന്നു....

ആവശ്യമുള്ള സാധനങ്ങൾ:


കടലപ്പരിപ്പ് :- ഏകദേശം കാൽക്കിലോ
ചുവന്ന മുളക് :- എരിവനുസരിച്ച് മൂന്നോ നാലോ.
സവാള : - വലുപ്പമനുസരിച്ച് രണ്ടോ മൂന്നോ. (ചുവന്നുള്ളിയാണ് വേണ്ടത്. സ്വാദും കൂടും. ഞാൻ തൽക്കാലം സവാള എടുത്തെന്നേ ഉള്ളൂ).
പച്ചമുളക് :- എരിവനുസരിച്ച് മൂന്നോ നാലോ എടുക്കുക.
ഇഞ്ചി :- തീരെ ചെറുതല്ലാത്ത ഒരു കഷ്ണം.
കറിവേപ്പില, ഉപ്പ് : പാകത്തിന്.
എണ്ണ : വറുക്കുവാൻ വേണ്ടത്.

ഉണ്ടാക്കുന്ന വിധം:

പരിപ്പും ചുവന്ന മുളകും കൂടി രണ്ടുമണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തശേഷം അരഞ്ഞുപോകാതെ ചതച്ചെടുക്കണം. അമ്മിയാണ് ഇതിനു പറ്റിയത്. മിക്സിയിലാണെങ്കിൽ ഒന്നു തിരിച്ചെടുത്താൽ മതിയാവും.
ഉള്ളിയും കറിവേപ്പിലയും ഇതുപോലെ ഒന്നു ചതച്ചെടുക്കുക. ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക. എല്ലാം കൂടി പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ഇപ്പോൾ മാവ് ഈ പരുവത്തിലിരിയ്ക്കും:കുഴച്ച മാവ് കുറേശ്ശെ എടുത്ത് കൈവെള്ളയിൽ വച്ച് ഒന്നു പരത്തിയശേഷം തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക.(വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് കൂടുതൽ സ്വാദ്).ഇതാ പരിപ്പുവട! ചൂടോടെ കറുമുറാന്ന് കഴിയ്ക്കൂ....

24 പേർ അഭിപ്രായമറിയിച്ചു:

ശിവ said...

ഇങ്ങനെ ഇതൊക്കെ വിശദമായി പോസ്റ്റ് ചെയ്യുന്നതിന് നന്ദി....

ഈ ബ്ലോഗിലെ വിഭവങ്ങളെല്ലാം തന്നെ തികച്ചും ലളിതം....

ദയവായി ഇനിയും കുറെ നാടന്‍ വിഭവങ്ങള്‍ ഉണ്ടാകേണ്ട വിധം പോസ്റ്റ് ചെയ്യണം...

ബിന്ദു കെ പി said...

പരിപ്പുവട ഉണ്ടാക്കാൻ ഒരുപക്ഷേ എല്ലാവർക്കും അറിയുമായിരിക്കും. എന്നാലും ഇവിടെ കുറിയ്ക്കുന്നു....

കുഞ്ഞന്‍ said...

ബിന്ദുജി..

ഒരു അരസ്പൂണ്‍ സാമ്പാര്‍പൊടി ചേര്‍ക്കുകയും ഒന്നൊ രണ്ടൊ വെള്ളുള്ളിയും കൂടിയായാല്‍ സംഗതി ജോര്‍ ജോഷ്..!

പരിപ്പുവടയും കട്ടന്‍‌ചായയും ഇപ്പോളാര്‍ക്കുവേണം..!!

Rafeek Wadakanchery said...

ആഹാ...പരീക്ഷിച്ചു നോക്കീട്ട് ബാക്കി പറയാം ...

JEBEL ALI INT'L AIRPORT said...

ഇതാ പരിപ്പുവട! ചൂടോടെ കറുമുറാന്ന് കഴിയ്ക്കൂ.... Eniyum ethu pole ulla nalla nadan vibavagal pratheekshikkunnu

ചാണക്യന്‍ said...

ബിന്ദു കെ പി,
പരിപ്പുവട വായിച്ചു....നന്നായി..
ആശംസകള്‍..

ഓടോ:ശിവയുടെ ആവശ്യം പരിഗണിക്കണേ..:):):)

ആചാര്യന്‍... said...

എനിക്ക് വിശക്കുന്നു

കാസിം തങ്ങള്‍ said...

ചേച്ചി പരിചയപ്പെടുത്തിയ തക്കാളി-ഉള്ളി-തേങ്ങാ ചമ്മന്തി ഇന്നലെ റൂമില്‍ പരീക്ഷിച്ചതേയുള്ളൂ. എല്ലാവര്‍ക്കും ഇഷ്ടമായി ചമ്മന്തി.പരിപ്പ് വടയും താമസംവിനാ പരീഷിക്കണം.

kaithamullu : കൈതമുള്ള് said...

ഇത് ഒറിജിനല്‍ റെസിപി.
മനോധര്മമനുസരിച്ച് ചേരുവ മാറ്റാം.

ബിന്ദു,
നാളത്തെ ബ്ലോഗ് മീറ്റിന് കുറച്ചെത്തിച്ച് തരാമോ?
(വായില്‍ വെള്ളം നിറയുന്നൂ)

Bindhu Unny said...

പാളയന്‍‌കോടന്‍ പഴോം കൂട്ടി ഞാന്‍ നാലഞ്ചെണ്ണം അകത്താക്കി. :-)

paarppidam said...

കൊല്ലാകൊല ചെയ്യല്ലേ......ഹോ കൊതിപ്പിച്ചു കൊതിപ്പിച്ചു ഈ പാപാമൊക്കെ എവിടെ കൊണ്ടുപോയി തീർക്കും ബിന്ദു ചേച്ചിയേ?

കാശിത്തിരി ചിലവായാലും വേണ്ടില്ല...എന്റെ ഒപ്പവും ഉണ്ട്‌ ഒരു പെൺപ്രജ.... ഹും ഒരു വിസയെടുത്തു കൊണ്ടു വന്നിട്ടു തന്നെ കാര്യം....

paarppidam said...

കൊല്ലാകൊല ചെയ്യല്ലേ......ഹോ കൊതിപ്പിച്ചു കൊതിപ്പിച്ചു ഈ പാപാമൊക്കെ എവിടെ കൊണ്ടുപോയി തീർക്കും ബിന്ദു ചേച്ചിയേ?

കാശിത്തിരി ചിലവായാലും വേണ്ടില്ല...എന്റെ ഒപ്പവും ഉണ്ട്‌ ഒരു പെൺപ്രജ.... ഹും ഒരു വിസയെടുത്തു കൊണ്ടു വന്നിട്ടു തന്നെ കാര്യം....

ആഗ്നേയ said...

ഏറെക്കുറെ എല്ലാ വിഭവങ്ങളും നോക്കി..നന്നായിരിക്കുന്നു.ആ
തക്കാളി തേങ്ങാ ഉള്ളിച്ചമ്മന്തി എന്റെ സ്ഥിരം ഐറ്റം ആയിരുന്നു..
എനിക്കേറ്റവും ഇഷ്ടമുള്ളതും ഉണ്ടാക്കിയിട്ടിന്നുവരെ നേരെയാവാത്തതുമാണ് ഉഴുന്നുവട ആന്‍ഡ് നെയ്യപ്പം..
പ്ലീസ് ഹെല്പ്..:-)

ശ്രീ said...

ഇതു ക്രൂരവും പൈശാചികവും മൃഗീയവും ആയിപ്പോയി (ഇങ്ങനെ ചിത്രം കാണിച്ചു കൊതിപ്പിച്ചത്).

ശരി, ഒരു പത്തെണ്ണം ചൂടോടെ പാഴ്സല്‍ ചെയ്യാമെങ്കില്‍ ഈ ക്രൂരകൃത്യം തല്‍ക്കാ‍ലം ക്ഷമിയ്ക്കാവുന്നതേയുള്ളൂ... ;)

santhosh|സന്തോഷ് said...

ചുമ്മാ കൊതിപ്പിക്കരുത്...ഹല്ല പിന്നെ . ഒരു നാലെണ്ണം എന്റെ ബ്ലോഗിലേക്ക് പാര്‍സല്‍ ചെയ്തേക്ക്... അയക്കേണ്ട വിലാസം.. http..

...പകല്‍കിനാവന്‍...daYdreamEr... said...

നാടന്‍ ഐറ്റം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു.. മനസ്സും.. പിന്നെ വായും...
:)

അനില്‍@ബ്ലോഗ് said...

കൊള്ളാം.
ഇതാണ് ഞമ്മടെ ബ്രാന്‍ഡ് സാധനം.
ഇനി കട്ടന്‍ ചായയും കൂടീ വേണം.
:)

കാന്താരിക്കുട്ടി said...

ഹോ എന്റെ ഇഷ്ട വിഭവം ! കണ്ടിട്ട് വായിൽ വെള്ളമൂറുന്നു

ദീപക് രാജ്|Deepak Raj said...

ഇതു കണ്ടപ്പോള്‍ "പരിപ്പ് വട തിരുപ്പന്‍ കെട്ടിയ ചെറുപ്പകാരത്തി എന്ന പാട്ടു ഓര്‍മ്മ വന്നു."

എനിക്ക് ഉഴുന്ന് വടയാ ഇഷ്ടം ...

യൂസുഫ്പ said...

പെങ്ങാമുക്ക് സ്കൂളില്‍ പഠിക്കുന്ന കാലം.ഇന്‍റര്‍വെല്‍ ആയിക്കഴിഞ്ഞാല്‍ ഓടും ചായക്കടയിലേക്ക്.
പരിപ്പുവടയുടെ മൊരിയുന്ന മണം..ആഹ്..പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവസാനം പരിപ്പുവട എന്ന് പേരും വന്നു.

ജെപി. said...

പരിപ്പു വട കണ്ടപ്പോ കൊതിയായി.. ബീനാമ്മയെ മസ്കടിച്ചാല്‍ ഉണ്ടാക്കി തരും. പക്ഷെ ഇന്ന് ഡോക്ടര്‍ പറഞ്ഞു, കൊളസ്ട്രോള്‍ അല്പം കൂടുതലാ. അതിന്നാല്‍ ഈ വക ഭക്ഷണസാധങ്ങള്‍ ഒഴിവാക്കുവാന്‍.
നാളെ ഒരു പക്ഷെ രാഖി വരും,അവളോട് പറഞ്ഞാല്‍ 10 മിനിട്ടില്‍ സാധനം റെഡി... 2 എണ്ണം കഴിക്കണം നാളെ...
രുചിച്ചിട്ട് പറയാം കേട്ടോ..
പിന്നെ എന്റെ ബ്ലോഗില്‍ ഇത് പോലുള്ള ക്ലോക്ക് വേണം.
പിന്നെ അടുക്കളത്തളത്തിലെ ഫോണ്ട് നന്നായിരിക്കുന്നു. എന്റെ കമ്പ്യൂട്ടറില്‍ അത്തരം ഫോണ്ട് കാണാനില്ലല്ലോ>>>
ചാറ്റ് റൂമില്‍ നാളെ കാലത്ത് വരാമോ?...

പാറുക്കുട്ടി said...

ഒരു ചായ കൂടി കിട്ടിയിരുന്നെങ്കിൽ.......

ജെപി. said...

മുകളിലുള്ള സ്ക്രോള്‍ കൊള്ളാമല്ലോ...
എന്റെതിലും ഇട്ടു തരാമോ?
സ്മൃതിയില്‍...........

BEAM said...

BINDU PARANJA POLE INNALE PARIPPU VADA UNDAAKKI.VALARE NANNAYIRUNNU .
THANKS

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP