Tuesday, February 17, 2009

വഴുതനങ്ങ വജ്ജി

പേരു കേട്ടിട്ട് വല്ല നോർത്ത് ഇന്ത്യൻ വിഭവവുമാണോയെന്ന് തെറ്റിദ്ധരിക്കേണ്ട. തേങ്ങ ചുട്ടരയ്ക്കുന്ന ചമ്മന്തി പോലെ വഴുതനങ്ങ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ഒരു ചമ്മന്തി തന്നെയാണ് ഇത്. എന്റെ മുത്തച്ഛന്റെ ഇഷ്ടവിഭവമായ(എന്റേയും) ഇതിന് വജ്ജി എന്നാണ് മുത്തച്ഛൻ പറഞ്ഞിരുന്നത്. ആ പേരെങ്ങനെ വന്നോ എന്തോ. മുത്തച്ഛന് കഞ്ഞിയ്ക്കിത് നിർബന്ധമായിരുന്നു എന്ന് ഓർക്കുന്നു.

ഇതിനാവശ്യമുള്ള സാധനങ്ങൾ:

നീളൻ വഴുതനങ്ങ - രണ്ടുമൂന്നെണ്ണം.
ചുവന്ന മുളക് - എരിവനുസരിച്ച് മൂന്നോ നാലോ എടുക്കുക.
പപ്പടം - രണ്ട്.
ഉപ്പ്, പുളി, വെളിച്ചെണ്ണ - പാകത്തിന്. (പുളി അല്പം വെള്ളത്തിൽ കുതിർത്തു വയ്ക്കുക)

ഉണ്ടാക്കുന്ന വിധം:

ആദ്യം വഴുതനങ്ങ ചുട്ടെടുക്കണം. അടുപ്പിൽ കനലിലിട്ട് ചുട്ടെടുക്കുകയാണ് വേണ്ടത്. ഗ്യാസ് സ്റ്റൗ ആണെങ്കിൽ,  സ്റ്റൗ കത്തിച്ച്, വഴുതങ്ങ താഴെ കൊടുത്തിട്ടുള്ള ഫോട്ടോയിൽ കാണുന്ന പോലെ തീയിനു മുകളിൽ വച്ച് ചുട്ടെടുക്കുക.

ഇടയ്ക്കിടെ തിരിച്ചും മറിച്ചും വയ്ക്കണം. എങ്കിലേ എല്ലാ വശവും ഒരേപോലെയാവൂ. ഗ്യാസിൽ ചുട്ടെടുത്ത വഴുതനങ്ങ ഏതാണ്ട് ഈ പരുവത്തിലിരിയ്ക്കും:


ഇത് കനലിൽ ചുട്ടത്:

ഇനി സാവധാനത്തിൽ വഴുതനങ്ങയുടെ തൊലി കളഞ്ഞെടുക്കുക.


തൊലി കളയാൻ ബുദ്ധിമുട്ടാണെങ്കിൽ വഴുതനങ്ങ പിളർത്തിവച്ച് ഒരു സ്പൂൺ കൊണ്ട് കാമ്പ് വടിച്ചെടുത്താലും മതി. ഇതുപോലെ:

മുളക് കത്തിമുനയിലോ കമ്പിയിലോ കോർത്തെടുത്ത് ഇതേപോലെ ചുട്ടെടുക്കുക.


പപ്പടവും ചുട്ടുവയ്ക്കുക. വഴുതനങ്ങയുടെ കാമ്പും, ചുട്ട മുളകും, പുളിയും ഉപ്പും കൂടി അരച്ചെടുക്കുക. നന്നായി അരയണമെന്നില്ല. (അരയ്ക്കണമെന്ന് നിർബന്ധമില്ല കേട്ടോ. കൈ കൊണ്ട് എല്ലാം കൂടി ഞെരടി യോജിപ്പിച്ചാലും മതി). അതിനുശേഷം പപ്പടം ചുട്ടത് പൊടിച്ചു ചേർത്ത് സ്വല്പം വെളിച്ചെണ്ണ ഒഴിച്ചിളക്കുക. ഇത്രയേ ഉള്ളൂ സംഭവം!!

12 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

പേരു കേട്ടിട്ട് വല്ല നോർത്ത് ഇന്ത്യൻ വിഭവമാണെന്ന് തെറ്റിദ്ധരിക്കേണ്ട. തേങ്ങ ചുട്ടരയ്ക്കുന്ന ചമ്മന്തി പോലെ വഴുതനങ്ങ ചുട്ടെടുത്ത് ഉണ്ടാക്കുന്ന ഒരു ചമ്മന്തി തന്നെയാണ് ഇത്. എന്റെ മുത്തച്ഛന്റെ ഇഷ്ടവിഭവമായ(എന്റേയും) ഇതിന് വജ്ജി എന്നാണ് മുത്തച്ഛൻ പറഞ്ഞിരുന്നത്. ആ പേരെങ്ങനെ വന്നോ എന്തോ. മുത്തച്ഛന് കഞ്ഞിയ്ക്കിത് നിർബന്ധമായിരുന്നു എന്ന് ഓർക്കുന്നു.

ശ്രീ said...

കഴിച്ചിട്ടില്ല. ഉണ്ടാക്കാന്‍ വല്യ ബുദ്ധിമുട്ടില്ലല്ലോ. ശ്രമിച്ചു നോക്കട്ടെ.

പൊറാടത്ത് said...

വഴുതനങ്ങ ചുട്ടരച്ച ചമ്മന്തി പണ്ടെപ്പോഴോ കഴിച്ചിട്ടുണ്ട്. പക്ഷെ അതിൽ പപ്പടമില്ലായിരുന്നു. എന്തായാലും ഒന്ന് പരീക്ഷിച്ച് നോക്കണം.

Bindhu Unny said...

പച്ച വഴുതനങ്ങയേ ഇവിടെ കിട്ടൂ. അല്ലെങ്കില്‍ വല്യ തടിയുള്ള പര്‍പ്പിള്‍ സാധനം. പച്ച വാങ്ങി പരീക്ഷിക്കണം ഈ ചമ്മന്തി. :-)

Thaikaden said...

Enthaayalum puthiyoru vibhavam koodi kitti. Thanks.

Typist | എഴുത്തുകാരി said...

പണ്ടൊക്കെ അമ്മ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ കുറേക്കാലമായി. പക്ഷേ പപ്പടം ചേര്‍ത്തിരുന്നതായി ഓര്‍മ്മയില്ല.

ശിവ said...

കൊതിയാവുന്നു.....

ഹരീഷ് തൊടുപുഴ said...

ഞാനാദ്യമായിട്ടണീ സംഭവത്തേ പറ്റി കേള്‍ക്കുന്നത്!!!
വഴുതനങ്ങ ചൂട്ടെടുത്ത്, പൊളിച്ചു വച്ചിരികുന്ന കണ്ടപ്പോള്‍ കൊതി വന്നു...

വിജയലക്ഷ്മി said...

ഏതായാലും ഇതൊന്നു പയറ്റി നോക്കണം ..ഞാനുണ്ടാക്കാറുണ്ട് പക്ഷെ പപ്പടം ചേര്‍ക്കാറില്ല ..ആദ്യം മുളകും ,ഉപ്പും ,പുളിയും അരക്കുംശേഷം .അരമുറി ചിരവിയ തേങ്ങയും ചേര്‍ത്തരച്ചു ,ലാസ്റ്റില്‍ ച്ചുട്ടുവെച്ച വഴുതിങ്ങയും ചെര്ത്തരക്കും ..ഇതു ചട്ട്ണി യുടെ വകുപ്പാണ് കേട്ടോ ..ഇത്തിരി അയവിലാണ് ഉണ്ടാക്കാറ് .വെളിച്ചെണ്ണയില്‍ കടുക് ,മുളക് ,കറിവേപ്പില ഇവ കൊണ്ടു താളിച്ചാല്‍ രുചികരമായ ഒരു കറിയാവും..ചോറിനും ചപ്പാത്തിക്കും കൂട്ടി കഴിക്കാം ...

പാറുക്കുട്ടി said...

ഞാനിത് കഴിച്ചിട്ടില്ല. ഒന്നു പരീക്ഷിച്ച് നോക്കട്ടെ..

വഴുതനങ്ങ ചുട്ട് ഉണ്ടാക്കുന്ന നോർത്ത് ഇൻഡ്യൻ ബേയ്ഗൺ ഭർത്ത ഉണ്ടാക്കാറുണ്ട്.

Patchikutty said...

Bindu,i tried and turned very nice... mouth watering taste it is. Thanks dear.

hasy said...

i am haseena . pachakakkurippukal evide kandalum vayikkathe vidilla..karanamundu kettoo..vivaham kazhinju udane thanne gulfil ethi.ivide vannappozhanu adyamayittu oru karyam thiricharinjathu.pachakam ariyilla enna sathyam!!angane
1year pattiniyum hotel foodum okkeyayittu kazhinju.nattil ninnu aaru varikayanenkilum pachakabook ayirunnu umma koduthu vidaru.10years munbayathukondu net onnum illa serch cheyyan......ippol ellam padichu varunnu.innanu njan ithu kanunnathu.husband kaliyakkunnu ADUKKALATHALAM muzhuvanum vayichu theerthitte ninakku urakkamundavoo ennu paranjittu......ITHILULLATHU MUZHUVANUM UNDAKKI NOKKIYALLE ENIKKU SAMADANAMUNDAVOOO....CHAMMANTHI INNU UNDAKKI SUUUUUUPER


.

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP