Tuesday, December 13, 2011

പടവലങ്ങ-കടലപ്പരിപ്പ് തോരൻ

പടവലങ്ങയും കടലപ്പരിപ്പും നല്ല കോമ്പിനേഷനാണ്. തോരനുണ്ടാക്കിയാൽ നല്ല സ്വാദാണ്.

ആവശ്യമുള്ള സാധനങ്ങൾ:

  • കടലപ്പരിപ്പ് - 100 ഗ്രാം
  • പടവലങ്ങ - ഏതാണ്ട് 300-400 ഗ്രാം
  • തേങ്ങ ചിരകിയത് - അര മുറി
  • ചെറിയ ഉള്ളി - ഒരു പിടി
  • പച്ചമുളക് - ആവശ്യത്തിന്
  • ജീരകം - അര സ്പൂൺ
  • മഞ്ഞൾപ്പൊടി - ലേശം
  • പാകത്തിന് ഉപ്പ്
  • വറുക്കാനാവശ്യമായ കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
ഉണ്ടാക്കുന്ന വിധം:
 പടവലങ്ങ കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക.തീരെ പൊടിയായി അരിയണമെന്നില്ല.

കടലപ്പരിപ്പ് വേവിക്കുക. വെന്തോന്ന് ചോദിച്ചാൽ വെന്തു, അത്രയേ ആകാവൂ. ഉടഞ്ഞുപോകരുത്. പരിപ്പിങ്ങനെ മണിമണിയായി കിടക്കണം.

ഇനി സാധാരണ നിങ്ങളെങ്ങനെയാണ് തോരൻ ഉണ്ടാക്കുന്നതെന്നു വച്ചാൽ അങ്ങിനെ ഉണ്ടാക്കുക.

ഞാൻ ചെയ്തത്:

തേങ്ങയും ഉള്ളിയും ജീരകവും പച്ചമുളകും കൂടി ഒന്നു ചതച്ചെടുത്തു.
വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തതിലേക്ക് പടവലങ്ങയും, വേവിച്ച പരിപ്പും, ലേശം മഞ്ഞൾപ്പൊടിയും, ഉപ്പും, തേങ്ങാമിശ്രിതവും ചേർത്ത് നന്നായി ഇളക്കിച്ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവച്ച് വേവിച്ചു. (വെള്ളമൊഴിക്കേണ്ട ആവശ്യമില്ല). അത്രേയുള്ളു!

5 പേർ അഭിപ്രായമറിയിച്ചു:

yousufpa said...

ഉം..സ്വാദ് ഇപ്പഴേ വായിൽ വന്നു തുടങ്ങി.

പാപ്പാത്തി said...

ഇത് ഒരു തമിഴ്നാടൻ സ്റ്റൈൽ ആണ്...നല്ല രുചിയും ആണ്

സേതുലക്ഷ്മി said...

സാധാരണ പൊടിയായി അരിഞ്ഞ പടവലങ്ങയും തുവരപരിപ്പും ചേർത്തു തോരനുണ്ടാക്കാറുണ്ട്.
കടലപ്പരിപ്പ്,പൊട്ടുകടലയാണോ ബിന്ദൂ..






















/

ബിന്ദു കെ പി said...

സേതുലക്ഷ്മി: കടലപ്പരിപ്പ് പൊട്ടുകടലയല്ല. തുവരപ്പരിപ്പിനേക്കാൾ സ്വല്പം കൂടി വലുപ്പത്തിലുള്ള പരിപ്പാണ്. പരിപ്പുവടയൊക്കെ ഇതുകൊണ്ടാണ് ഉണ്ടാക്കുന്നത്.

Manju Manoj said...

എനിക്ക് പടവലങ്ങ വെല്യ ഇഷ്ടാ..പക്ഷെ ഇവിടെ കിട്ടാനില്ലാത്ത ഒരു സാധനം ആണത്... നാട്ടില്‍ ചെന്നലെ ഇനി പടവലങ്ങ കോട്ടൂ... ഇത് പണ്ട് അമ്മ ഉണ്ടാക്കാറുണ്ട്...:)))

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP