പടവലങ്ങയും കടലപ്പരിപ്പും നല്ല കോമ്പിനേഷനാണ്. തോരനുണ്ടാക്കിയാൽ നല്ല സ്വാദാണ്.
ആവശ്യമുള്ള സാധനങ്ങൾ:
- കടലപ്പരിപ്പ് - 100 ഗ്രാം
- പടവലങ്ങ - ഏതാണ്ട് 300-400 ഗ്രാം
- തേങ്ങ ചിരകിയത് - അര മുറി
- ചെറിയ ഉള്ളി - ഒരു പിടി
- പച്ചമുളക് - ആവശ്യത്തിന്
- ജീരകം - അര സ്പൂൺ
- മഞ്ഞൾപ്പൊടി - ലേശം
- പാകത്തിന് ഉപ്പ്
- വറുക്കാനാവശ്യമായ കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
ഉണ്ടാക്കുന്ന വിധം:
പടവലങ്ങ കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കുക.തീരെ പൊടിയായി അരിയണമെന്നില്ല.കടലപ്പരിപ്പ് വേവിക്കുക. വെന്തോന്ന് ചോദിച്ചാൽ വെന്തു, അത്രയേ ആകാവൂ. ഉടഞ്ഞുപോകരുത്. പരിപ്പിങ്ങനെ മണിമണിയായി കിടക്കണം.
ഇനി സാധാരണ നിങ്ങളെങ്ങനെയാണ് തോരൻ ഉണ്ടാക്കുന്നതെന്നു വച്ചാൽ അങ്ങിനെ ഉണ്ടാക്കുക.
ഞാൻ ചെയ്തത്:
തേങ്ങയും ഉള്ളിയും ജീരകവും പച്ചമുളകും കൂടി ഒന്നു ചതച്ചെടുത്തു.
വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തതിലേക്ക് പടവലങ്ങയും, വേവിച്ച പരിപ്പും, ലേശം മഞ്ഞൾപ്പൊടിയും, ഉപ്പും, തേങ്ങാമിശ്രിതവും ചേർത്ത് നന്നായി ഇളക്കിച്ചേർത്ത് ചെറുതീയിൽ കുറച്ചുനേരം അടച്ചുവച്ച് വേവിച്ചു. (വെള്ളമൊഴിക്കേണ്ട ആവശ്യമില്ല). അത്രേയുള്ളു!
5 പേർ അഭിപ്രായമറിയിച്ചു:
ഉം..സ്വാദ് ഇപ്പഴേ വായിൽ വന്നു തുടങ്ങി.
ഇത് ഒരു തമിഴ്നാടൻ സ്റ്റൈൽ ആണ്...നല്ല രുചിയും ആണ്
സാധാരണ പൊടിയായി അരിഞ്ഞ പടവലങ്ങയും തുവരപരിപ്പും ചേർത്തു തോരനുണ്ടാക്കാറുണ്ട്.
കടലപ്പരിപ്പ്,പൊട്ടുകടലയാണോ ബിന്ദൂ..
/
സേതുലക്ഷ്മി: കടലപ്പരിപ്പ് പൊട്ടുകടലയല്ല. തുവരപ്പരിപ്പിനേക്കാൾ സ്വല്പം കൂടി വലുപ്പത്തിലുള്ള പരിപ്പാണ്. പരിപ്പുവടയൊക്കെ ഇതുകൊണ്ടാണ് ഉണ്ടാക്കുന്നത്.
എനിക്ക് പടവലങ്ങ വെല്യ ഇഷ്ടാ..പക്ഷെ ഇവിടെ കിട്ടാനില്ലാത്ത ഒരു സാധനം ആണത്... നാട്ടില് ചെന്നലെ ഇനി പടവലങ്ങ കോട്ടൂ... ഇത് പണ്ട് അമ്മ ഉണ്ടാക്കാറുണ്ട്...:)))
Post a Comment