Monday, April 19, 2010

മാങ്ങ സാമ്പാർ

മാങ്ങകൊണ്ട് ഒരു സാമ്പാർ ആവട്ടെ ഇത്തവണ. എന്താ...?



ആവശ്യമുള്ള സാധനങ്ങൾ:

  • ചിനച്ച മാങ്ങ - നാലെണ്ണം (മാങ്ങയ്ക്ക് ഇളം മധുരവും പുളിപ്പും ഉണ്ടായിരിക്കണം. കൂട്ടാനിൽ നമ്മൾ വേറെ പുളി ചേർക്കുന്നില്ലെന്ന് ഓർക്കുക).
  • തുവരപ്പരിപ്പ് - 150 ഗ്രാം.
  • പച്ചമുളക് - 4-5
  • സാമ്പാർപൊടി - പാകത്തിന്
  • മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
  • വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:

സാമ്പാറുണ്ടാക്കാൻ മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല. അതാണ് സ്വാദും. തൊലിയ്ക്ക് ചവർപ്പില്ലാത്ത മാങ്ങയായിരിക്കണമെന്നുമാത്രം.
ഫോട്ടോയിൽ കാണുന്നതുപോലെ മാങ്ങ രണ്ടുവശവും പൂളി, പൂളുകൾ ചെറിയകഷ്ണങ്ങളാക്കുക.


പരിപ്പ് കുക്കറിൽ വേവിച്ച് നന്നായി ഉടച്ചുവയ്ക്കുക.
മാങ്ങാക്കഷ്ണങ്ങളും മാങ്ങയും കൂടി നികക്കെ വെള്ളമൊഴിച്ച്, മഞ്ഞൾപ്പൊടിയും ഉപ്പും പച്ചമുളക് രണ്ടായി കീറിയതും ചേർത്ത് വേവിക്കുക.


വെന്താൽ പരിപ്പും സാമ്പാർപൊടിയും (സാമ്പാർപൊടി ചേർക്കുന്നതിനുപകരം വറുത്തരച്ച സാമ്പാറാണ് ഉണ്ടാക്കുന്നതെങ്കിൽ അരപ്പിനുള്ള ചേരുവകൾ ഇവിടെ പോയി നോക്കുക) പാകത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചശേഷം വാങ്ങിവച്ച് വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. ഇത്രേയുള്ളൂ! വളരെ എളുപ്പമല്ലേ...?

11 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

മാങ്ങ കൊണ്ട് സാമ്പാർ.....

ചാര്‍ളി (ഓ..ചുമ്മാ ) said...

സൂപ്പര്‍...
മൂവാണ്ടന്‍ മാങ്ങ ഒത്തിരി ഉണ്ടല്ലേ.
ഇവിടെ അതു കണികാണാന്‍ കൂടീ കിട്ടുന്നുല്ല.. നാട്ടിലെത്തട്ടെ..

പിരിക്കുട്ടി said...

maanga kondu chammanthi muthal paayasam vare undaakkutto
njaan ithokke kandu kothikkam

ഹന്‍ല്ലലത്ത് Hanllalath said...

അന്യ നാട്ടില്‍ കഴിയുന്ന
ഞങ്ങളെയൊക്കെ വെറുതെ കൊതിപ്പിക്കാന്‍.

:(

Typist | എഴുത്തുകാരി said...

എളുപ്പമാണ്, രുചികരവും.

ശ്രീ said...

ഇങ്ങനേം സാമ്പാറുണ്ടാക്കാമല്ലേ? കൊള്ളാമല്ലോ

യരലവ~yaraLava said...

നന്ദി ബിന്ദു. നാട്ടിലാവുമ്പോള്‍ ഇതൊക്കെ സ്വൈര്യമായി ഇരുന്നെഴുതാനാവുമോ.

Rainbow said...

മാങ്ങാ കൊണ്ട് സാമ്പാര്‍ ഉണ്ടാക്കാംഎന്നത് ഒരു പുതിയ അറിവാണ് , നന്ദി

പ്രദീപ്‌ said...

മാഷേ ഇതൊക്കെ കണ്ടിട്ട് കൊതി വരുന്നു . എന്നേ പോലുള്ളവനൊക്കെ എങ്ങനെ സഹിക്കും . ഹും

വീകെ said...

ഇതെന്താ... മാങ്ങാസാമ്പാറൊ....!!
ഇതൊന്നു പരീക്ഷിച്ച് നോക്കണമല്ലോ ബിന്ദുച്ചേച്ചി.....!!

സംഗതി കൊള്ളാമെങ്കിൽ ഞാൻ വീണ്ടും വരാം..!

poor-me/പാവം-ഞാന്‍ said...

ദില്‍ “മാങെ” മോര്‍....

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP