Monday, May 03, 2010

ചക്കപ്പപ്പടം

ഇക്കൊല്ലം ചക്കയാണ് മാങ്ങയേക്കാൾ സമൃദ്ധം. കൂട്ടാനും തോരനുമൊക്കെ ഉണ്ടാക്കിയും പഴുപ്പിച്ചുതിന്നും കുറേയൊക്കെ ചിലവാകും. ബാക്കിയുള്ളത് നമ്മൾ പാഴാക്കിക്കളയാറാണ് പതിവ്. അല്ലേ..? എന്നാൽ, കുറച്ചൊന്നു മിനക്കെടാനുള്ള മനസ്സും സമയവും ഉണ്ടെങ്കിൽ ദീർഘകാലസൂക്ഷിപ്പിന് അനുയോജ്യമായ ഈ രസികൻ വിഭവം നമുക്ക് തയ്യാറാക്കാം. ഇതിനു വേണ്ടിവരുന്ന കാര്യമായ ചിലവോ, നമ്മുടെ അദ്ധ്വാനം മാത്രം!!!
വിലയോ തുച്ഛം, ഗുണമോ മെച്ചം !!

ആവശ്യമുള്ള സാധനങ്ങൾ:
  • ഇടത്തരം വലുപ്പമുള്ള ചക്ക - ഒന്ന്
  • കാന്താരി മുളക് - 1--15
  • എള്ള് - ഏകദേശം 100 ഗ്രാം.
  • ജീരകം - 50 ഗ്രാം.
  • കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 3 ടേബിൾ സ്പൂൺ
  • കായം - 2 ടേബിൾ സ്പൂൺ
  • കറിവേപ്പില
  • പാകത്തിന് ഉപ്പ്
(അളവുകളൊക്കെ ഒരു ഉദ്ദേശം വച്ച് എഴുതിയെന്നേയുള്ളൂ. എല്ലാം ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല).

ഉണ്ടാക്കുന്ന വിധം:

ചക്കച്ചുളകൾ കുരുവും ചവിണിയും മാറ്റി ചെറുതായി നുറുക്കി കുക്കറിലിട്ട് അധികം വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.


വേവിച്ച ചക്ക കറിവേപ്പിലയും കാന്താരിമുളകും ഉപ്പും കൂട്ടി നന്നായി അരച്ചെടുക്കുക.


ഇതിൽ എള്ളും ജീരകവും കുരുമുളകുപൊടിയും കായവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.


പപ്പടത്തിനുള്ള മാവ് റെഡിയായി. ഇനി പരത്താൻ തയ്യാറാവാം. കട്ടിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റാണ് ഇതിനു നല്ലത്. പായയിലോ പനമ്പിലോ തുണി വിരിച്ച് അതിലാണ് പണ്ടൊക്കെ പപ്പടവും കൊണ്ടാട്ടവുമൊക്കെ തയ്യാറാക്കിയിരുന്നത്. പക്ഷേ കൈകാര്യം ചെയ്യാൻ അതിനേക്കാളും എളുപ്പം പ്ലാസ്റ്റിക്ക് ഷീറ്റാണ്.

നല്ല വെയിലുള്ള സ്ഥലത്ത് ഷീറ്റ് വിരിക്കുക. തയ്യാറാക്കിയ മാവ് ഒരു പരന്ന സ്പൂൺ കൊണ്ട് കുറേശ്ശെയായി കോരിയിട്ട് സ്പൂനിന്റെ അടിഭാഗം കൊണ്ട് ദോശ പരത്തുന്നതുപോലെ പരത്തുക. രാവിലെ എട്ടുമണിക്കു മുൻപ് ഈ പണിചെയ്തുതീർത്താൽ നന്ന്. ഇല്ലെങ്കിൽ പൊരിവെയിലത്തിരുന്ന് ചെയ്യേണ്ടിവരും, പറഞ്ഞേക്കാം.


വൈകുന്നേരത്തോടെ പപ്പടങ്ങൾ ഷീറ്റിൽ നിന്ന് ഇളകിപ്പോരാൻ തുടങ്ങും. പിറ്റേദിവസം മറുഭാഗം ഉണക്കുക. ഇങ്ങനെ തിരിച്ചും മറിച്ചുമിട്ട് മൂന്നുനാലു ദിവസം നന്നായി ഉണക്കണം.


ദാ, പപ്പടം വേണ്ടത്ര ഉണങ്ങിക്കഴിഞ്ഞു. ഇനി ഒരു ഭരണിയിലോ അടപ്പുള്ള മറ്റേതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചുവയ്ക്കാം. ദീർഘകാലം കേടാവാതെ ഇരുന്നോളും.


അവശ്യത്തിനെടുത്ത് വറുത്തോ ചുട്ടോ കഴിക്കാം. ചോറിന്റെ കൂടെ, കഞ്ഞിയുടെ കൂടെ, അതുമല്ലെങ്കിൽ നാലുമണിച്ചായയുടെ കൂടെ ചുമ്മാ കടിച്ചുതിന്നാനുമൊക്കെ നന്ന്. പഞ്ഞക്കർക്കിടകത്തിലേക്കുള്ള മുൻ‌കരുതലായാണ് പണ്ടൊക്കെ ഇത്തരം വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത്.

22 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

പഞ്ഞക്കർക്കിടകത്തിലേക്കുള്ള മുൻ‌കരുതലായാണ് പണ്ടൊക്കെ ഇത്തരം വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത്.

പിരിക്കുട്ടി said...

ee binduchechi aaloru jagajilli thanne kandittu orennan eduthu thinnan thonnunnu

ശ്രീ said...

ഹായ് ഇതു കൊള്ളാമല്ലോ

ഒരു തവണ ഒരു സുഹൃത്തിന്റെ വിവാഹത്തിനാണ് ഈ പപ്പടം ആദ്യമായും അവസാനമായും കഴിയ്ക്കുന്നത്. ഉണ്ടാക്കാന്‍ ഇതൊന്നു ശ്രമിച്ചാല്‍ ഇത് വീട്ടിലും ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു, അല്ലേ?

jayanEvoor said...

കൊള്ളാമല്ലോ ചക്കപ്പപ്പടം!!
Crispy!

jayarajmurukkumpuzha said...

chakka pappadam super.....

Swathi said...

I am a silent reader of your blog. Chakka papdam looks really nice. I tried your nellika achar it came out good. thanks. you can take a look at my blog. http://kitchenswathi.blogspot.com.

കൂതറHashimܓ said...

ചക്ക പപ്പടം കാണാന്‍ നല്ല ടേസ്റ്റ്... :)

Typist | എഴുത്തുകാരി said...

പണ്ടൊക്കെ അമ്മ ഉണ്ടാക്കാറുണ്ട്. ഇപ്പൊ കുറേക്കാലമായിട്ടു ഒന്നും ചെയ്യാറില്ല.

കുഞ്ഞൻ said...

കൊതിപ്പിക്കുന്ന വിഭവം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സാധനത്തെപ്പറ്റിയറിയുന്നത്,നന്ദി

അമ്മ മലയാളം സാഹിത്യ മാസിക said...

താങ്കളെ അമ്മ മലയാളം സാഹിത്യ മാസികയുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു.
താങ്കളുടെ രചനകളും പ്രതീക്ഷിക്കുന്നു . അക്സസിനായി ഇ-മെയില്‍ അയക്കുമല്ലോ

Divarettan ദിവാരേട്ടന്‍ said...

ചക്ക പപ്പടം ഉണ്ടാക്കി കഴിച്ചില്ലെങ്കിലും [മുംബയില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടേ..] എഴുതിയ രീതി നന്നായിട്ടുണ്ട്. print out എടുത്ത് വച്ചിട്ടുണ്ട്. നാട്ടില്‍ പോകുമ്പോള്‍ ആകട്ടെ ... [ചക്ക പപ്പടം ഉണ്ടാക്കി തീറ്റിച്ചു കൊല്ലും ഞാന്‍ എല്ലാത്തിനേം...]

Bindhu Unny said...

ഉണ്ടാക്കാന്‍ ചക്കയില്ലല്ലോ
:)

poor-me/പാവം-ഞാന്‍ said...

ഇതിനു പപ്പട വടയുമായി ബന്ധമുണ്ടോ?

ചേച്ചിപ്പെണ്ണ് said...

chakkappappadam nerathe kandu kothichu , thirichu poyi ..
commet cheyyan marannu .. ..
pareekshichu nokkum .. ennenkilum ...

ചേച്ചിപ്പെണ്ണ് said...

chakkappappadam nerathe kandu kothichu , thirichu poyi ..
commet cheyyan marannu .. ..
pareekshichu nokkum .. ennenkilum ...

ഹേമാംബിക said...

വൌ വൌ ..പേര് പോലെ തന്നെ അടുക്കലതളം കൊള്ളാല്ലോ. ചക്കപപ്പടം ഞാനിതു വരെ തിന്നിട്ടില്ല..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

ഉള്ള ചക്കയോക്കെ ഞങ്ങള്‍ കയറ്റി അയച്ചു . എന്നിട്ട് അവര്‍ അത് ജാം ,സ്ക്വാഷ് മുതലായവ ആക്കി നമുക്ക് കൂടിയ വിലക്ക് തരുന്നു. ഇനി നാട്ടില്‍ ചക്കയില്ല. ഉണ്ടെങ്കില്‍ തന്നെ കയ്യില്‍ അതിന്റെ പശ ഒട്ടുന്നത് ഞങ്ങള്‍ക്കിഷ്ടം അല്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ദിതു കൊള്ളാലോ...ആദ്യായിട്ടാ ഈ ഐറ്റം കേൾക്കുന്നേ

Jishad Cronic™ said...

കൊതിപ്പിക്കുന്ന വിഭവം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആദ്യാമായാണീ വിഭവത്തെ പറ്റി അറിയുന്നത്.. ചക്കയെപറ്റി തന്നെ മറന്ന് തുടങ്ങിയിരിക്കുന്നു നമ്മൾ :(

ഇങ്ങിനെയൊക്കെ ബുദ്ധിമുട്ടി ഈ വിഭവം തയ്യാറാക്കാൻ ആരാ തയ്യാറാവുക ? ടിന്നിലടച്ചോ പ്ലാസ്റ്റ്ക് കവറിൽ അടച്ചോ കിട്ടിയാൽ വാ‍ങ്ങുമെന്നല്ലാതെ !

എന്തായാലും ഈ പ്രത്യേക വിഭവത്തിനു ഒരു സ്പെഷ്യൽ താങ്ക്സ്.

@ ഇസ്മായിലിന്റെ കമന്റിനു സ്മയിൽ :)

Shiju Shajahan said...

ELLAM VALARE NANNAYITUNDU........PUTHIYA THALAMURAYIL ITHU ARIYAAVUNNVAR ILLANNU THANNE PARAYAM..........BINDHU CHECHI PADAM ULPADE ULLA EE ADUKKALA THALAM SUPERAAYITTUNDU........OTHIRI NANNI .....RANDU MOONNU ITEM THEERCHAYAAYUM UNDAAKKIKKUM ENTE WIFINE KONDU....AVALKKU ITHU ORU PUTHIYA ANUBHAVAM AAYIRIKKUM........

Shiju Shajahan said...
This comment has been removed by the author.
Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP