Monday, October 31, 2011

കഞ്ഞിവെള്ളം കൊണ്ട് കൂട്ടാൻ

പണ്ടുകാലത്ത് എളുപ്പത്തിൽ തട്ടിക്കൂട്ടുന്ന ഒരു കൂട്ടാനാണിത്. അന്നൊക്കെ പരിപ്പ് മുതലായ ധാന്യവർഗ്ഗങ്ങൾ എപ്പോഴും അടുക്കളയിൽ സ്റ്റോക്കുണ്ടാകണമെന്നില്ല. അപ്പോൾ പരിപ്പു ചേർക്കാതെ ഇങ്ങനെ ചില സൂത്രപ്പണികൾ ഒപ്പിക്കും. അതാണു പതിവ്.

ആവശ്യമുള്ള സാധനങ്ങൾ:
  • കുത്തരിയുടെ കഞ്ഞിവെള്ളം 
  • കുറച്ച് തേങ്ങ ചിരകിയത്
  • ചുവന്ന മുളക് - അവശ്യത്തിന്
  • അരി - ഒരു ടീസ്പൂൺ
  • ജീരകം
  • കുറച്ച് ചുവന്നുള്ളി അരിഞ്ഞത്
  • ഏതെങ്കിലും ചീരയില/മത്തയില/കുമ്പളത്തില അരിഞ്ഞത് - കുറച്ച്
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
  • പാകത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:
തേങ്ങ, ജീരകം, മുളക്, അരി എന്നിവ നന്നായി അരച്ചെടുക്കുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്ത ശേഷം അതിലേക്ക് ഉള്ളി അരിഞ്ഞതിട്ട് മൂപ്പിക്കുക. ഇതിൽ കഞ്ഞിവെള്ളം ഒഴിച്ചിളക്കുക.

അരച്ചുവച്ചിരിക്കുന്ന തേങ്ങാമിശ്രിതവും ചേർത്ത് തിളച്ചാലുടൻ അരിഞ്ഞുവച്ചിരിക്കുന്ന ചീരയില (ഞാനിവിടെ കുമ്പളത്തിലയാണ് എടുത്തിരിക്കുന്നത്) ചേർക്കുക.

നന്നായി തിളച്ച് കുറുകിവരുമ്പോൾ വാങ്ങാം.

കഴിഞ്ഞു! ഇത്രേയുള്ളു കാര്യം. വളരെ എളുപ്പമല്ലേ? ഇത് ഇങ്ങനെതന്നെ ഉണ്ടാക്കണമെന്നില്ല. നിങ്ങളുടെ മനോധർമ്മമനുസരിച്ച് ചേരുവയിൽ മാറ്റങ്ങൾ വരുത്താം. ഉദാഹരണത്തിന്, സ്വല്പം പുളി/മോര് ചേർത്ത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും കഷ്ണം ചേർത്ത്...അങ്ങനെയങ്ങനെ.....

10 പേർ അഭിപ്രായമറിയിച്ചു:

keraladasanunni said...

എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണല്ലോ. വീട്ടുകാരിയോട് പറയട്ടെ.

അനില്‍@ബ്ലോഗ് // anil said...

ഭേഷായിരിക്കുന്നു. ആദ്യമായി കേൾക്കുന്നു.

Typist | എഴുത്തുകാരി said...

സംഭവം കൊള്ളാല്ലോ. ആദ്യമായിട്ടാ കേൾക്കുന്നതു്.

കുഞ്ഞൂസ് (Kunjuss) said...

കൊള്ളാലോ ഇത് ബിന്ദു,ആദ്യായിട്ട് കേള്‍ക്കുവാ ട്ടോ... അമ്മ,ഉപ്പുമാങ്ങയുടെ വെള്ളം എടുത്തു ഇത് പോലെ സൂത്രപ്പണി ചെയ്യാറുണ്ട്. അതിനെ 'ബോംബെ ചാര്‍' എന്നാ വിളിക്കുന്നെ... :):)

Asha said...

Very interesting.... I am hearing this for the first time... Your blog is simply superb!!!!!!

Manoraj said...

ആദ്യമായി കേള്‍ക്കുന്ന ഒരു സംഭവമാണിത്.. ഇതൊക്കെ വീട്ടുകാര് കണ്ടാല്‍ പിന്നെ നമ്മുടെ കാര്യം കട്ടപൊക :)

Unknown said...

ഞാനിത് ഒളിപ്പിക്കുന്നു.ഇപ്പം തന്നെ ഒരുപാട് പരീക്ഷണങ്ങൾ നടക്കുന്നു.

jayanEvoor said...

ഇതുകൊള്ളാം!

വെള്ളത്തെ വീഞ്ഞാക്കിയപൊലൊരു മറിമായം!

ദിവാരേട്ടN said...

ഈ ചേച്ചി ആളുകളെ മടി പിടിപ്പിച്ചു കൊല്ലും.. ഹ.. ഹാ

Bindhu Unny said...

ഇങ്ങനെയും ഒരു കറിയോ? ട്രൈ ചെയ്യണം. :)

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP