Wednesday, October 26, 2011

ക്യാരറ്റ് ഹൽ‌വ

ഉത്തരേന്ത്യക്കാരുടെ ദീപാവലി മധുരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാരറ്റ് ഹൽ‌വ അഥവാ ഗാജർ കാ ഹൽ‌വ. സാധാരണ ഹൽ‌വ പോലെ മുറിച്ചെടുക്കാവുന്ന രീതിയിലല്ല ഇതുണ്ടാക്കുന്നത്. ശർക്കരപ്പായസമൊക്കെ പോലെ സ്പൂൺ കൊണ്ടെടുത്ത് കഴിയ്ക്കാവുന്ന പരുവത്തിലാണ് ക്യാരറ്റ് ഹൽ‌വ ഉണ്ടാക്കുക. വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണിത്. ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടില്ലതാനും.
 

ആവശ്യമുള്ള സാധനങ്ങൾ:
  • ക്യാരറ്റ് -  അരക്കിലോ
  • വെണ്ണ/നെയ്യ് - 100 ഗ്രാം
  • പാൽ - അര ലിറ്റർ
  • പഞ്ചസാര - 150 ഗ്രാം.  (നിങ്ങളുടെ പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
  • ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
  • അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം
ഉണ്ടാക്കുന്ന വിധം:
അണ്ടിപ്പരിപ്പും ബദാമും ചെറിയ കഷ്ണങ്ങളായി നുറുക്കിയശേഷം  (എണ്ണയില്ലാതെ) വറുത്തു വയ്ക്കുക.
ക്യാരറ്റ് കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്യുക.
ഒരു നോൺസ്റ്റിക്ക് പാനിൽ വെണ്ണ/നെയ്യ് ഇട്ട് ഉരുകുമ്പോൾ ക്യാരറ്റിട്ട് വഴറ്റുക. തുടർച്ചയായി ഇളക്കണം.
ക്യാരറ്റ് ഒന്നു മൃദുവായാൽ (ഒരു 10 മിനിട്ടൊക്കെ മതിയാവും) പാൽ ഒഴിക്കുക. കുറച്ചു കണ്ടൻസ്ഡ് മിൽക്കും ചേർക്കുകയാണെങ്കിൽ കൂടുതൽ സ്വാദുണ്ടാവും.
കുറച്ചുനേരം കഴിഞ്ഞാൽ പാൽ കുറുകി, മിശ്രിതം കട്ടിയാവും.
ഇനി പഞ്ചസാര ചേർക്കാം. (പഞ്ചസാര കുറേശ്ശേ ചേർത്ത് നിങ്ങളുടെ പാകത്തിനാക്കുക. കുറിച്ചിരിക്കുന്ന അളവ് പോരെങ്കിൽ കൂടുതൽ ചേർക്കാവുന്നതാണ്).
ഈ ഘട്ടത്തിൽ,  അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, ഏലയ്ക്കാപ്പൊടി  എന്നിവയും ചേർക്കാം. തുടർച്ചയായി ഇളക്കണം.
കുറച്ചുകഴിഞ്ഞാൽ, ചേരുവകളെല്ലാം യോജിച്ച് കുഴഞ്ഞ പരുവത്തിലാവാൻ തുടങ്ങും. വെള്ളമയം വറ്റി, മിശ്രിതം പാനിൽ കിടന്ന് ഉരുണ്ടുകളിക്കുന്ന പരുവത്തിൽ വാങ്ങാം.
ഇത്രേയുള്ളു! ക്യാരറ്റ് ഹൽ‌വ റെഡി!

എല്ലാവർക്കും ദീപാവലി ആശംസകൾ.....

11 പേർ അഭിപ്രായമറിയിച്ചു:

Shikandi said...

അടുത്ത ശനിയാഴ്ച പരീക്ഷിക്കാം...ഞായര്‍ ഓഫീസ് ഇല്ലാത്തതിനാല്‍, വല്ലതും പറ്റിയാല്‍ പേടികേണ്ട... താങ്ക്സ്

മുരളീധരന്‍ വി പി said...

ബിന്ദു,
ക്യാരറ്റ് ഹല്‍വക്ക് നല്ലത് മഞ്ഞ ക്യാരറ്റിനേക്കാള്‍ ചുവന്ന, വെള്ളത്തിന്റെ അംശം കുറെക്കൂടിയുള്ള, ഉത്തരേന്ത്യയില്‍ കിട്ടുന്ന ക്യാരറ്റാണ്. മഞ്ഞയേക്കാള്‍ അതിനു മധുരവും കൂടും. ഉത്തരേന്ത്യക്കാര്‍ സാധാരണ മഞ്ഞ ക്യാരറ്റ് കൊണ്ട് ഹല്‍വ ഉണ്ടാക്കിക്കണ്ടിട്ടില്ല.

pournami said...

thanks chechi:)

pournami said...
This comment has been removed by the author.
naushad kv said...

അവസാന ചിത്രം..... സൂപ്പര്‍.....

Typist | എഴുത്തുകാരി said...

കണ്ടിട്ട് ശരിക്കും കൊതിയാവുന്നു.

Asha said...

I am here for the first time and your blog is really really interesting.... It is very rare to see a blog so authentic and traditional... Please keep up your good work

മുസ്തഫ|musthapha said...

ബിന്ദു, ഇതിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കാമോ?

ബിന്ദു കെ പി said...

മുസ്തഫ, ശർക്കര ചേർത്ത് ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ല.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇത് ഉണ്ടാക്കിയിട്ടു തന്നെ കാര്യം.. (വിവരം പിന്നെ അറിയിക്കാം )

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഉണ്ടാക്കി നോക്കണമെന്ന് കരുതി നാളു കുറെയായി.. അവസാനം അത് സംഭവിച്ചു. സംഗതി സക്സസ്.. എല്ലാ മുറിയന്മാര്‍ക്കും പെരുത്തിഷ്ടമായി. മധുരം.. ശര്‍ക്കരയും പഞ്ചസാരയും സമാസമം..
നന്ദി

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP