അരയ്ക്കുക, കലക്കുക. അതാണ് അരച്ചുകലക്കി. തേങ്ങയാണ് പ്രധാന ചേരുവ. തേങ്ങയുടെ കൂടെ ഉപ്പുമാങ്ങ, നെല്ലിക്ക ഇത്യാദികൾ ചേർത്തരച്ചാണ് സാധാരണ അരച്ചുകലക്കി ഉണ്ടാക്കുക. ഇനി, ഇതൊന്നുമില്ലെങ്കിൽ തേങ്ങ മാത്രം അരച്ചും ഉണ്ടാക്കാം. വളരെ ലളിതമായ, പെട്ടെന്നുണ്ടാക്കാവുന്ന, ഒരു കൂട്ടാനാണിത്. ഉപ്പുമാങ്ങ സ്റ്റോക്കുണ്ടെങ്കിൽ ഉപ്പുമാങ്ങ അരച്ചുകലക്കി ഉണ്ടാക്കാം. എങ്ങിനെയെന്ന് പറയാം:
ഇത് അടുപ്പത്ത് ചെറുതീയിൽ വയ്ക്കുക. പതഞ്ഞുവരുമ്പോൾ വാങ്ങുക. തിളയ്ക്കരുത്.
ഇനി വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഗതി റെഡി. എന്തെളുപ്പം അല്ലേ? വളരെ രുചികരവുമാണ് ഈ വിഭവം. ചോറിന് പറ്റിയത്. ചുട്ട പപ്പടവും കടുമാങ്ങയും പയറില തോരനുമാണ് അരച്ചുകലക്കിയ്ക്ക് പറ്റിയ കൂട്ട്. പണ്ട് ഞങ്ങളുടെ വീട്ടിൽ മിഥുനം-കർക്കിടകമാസങ്ങളിലാണ് അച്ചാർ ഭരണികളും ഉപ്പുമാങ്ങ , ഉലുമാങ്ങ ഭരണികളുമൊക്കെ തുറക്കുന്നത്. അതുകൊണ്ട് അക്കാലത്തെ സ്ഥിരം വിഭവങ്ങളിലൊന്നായിരുന്നു ഈ അരച്ചുകലക്കി.
ആവശ്യമുള്ള സാധനങ്ങൾ:
- ഉപ്പുമാങ്ങ - വലുപ്പമനുസരിച്ച് ഒന്നോ രണ്ടോ.
- തേങ്ങ - ഒരു മുറിയുടെ പകുതി
- കാന്താരിമുളക്/പച്ചമുളക് - ആവശ്യത്തിന്
- മുളകുപൊടി, ഉപ്പ് - പാകത്തിന്
- മോര് - പുളിപ്പിന് ആവശ്യമായത്ര
- വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ഉപ്പുമാങ്ങ പൂളിയെടുക്കുക. ഇത് തേങ്ങയും കാന്താരിമുളകും മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. പുളിപ്പിനാവശ്യമായ മോരും ചേർത്തശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒഴിച്ചുകൂട്ടാന്റെ പരുവത്തിൽ കലക്കിയെടുക്കുക. പാകത്തിന് ഉപ്പും ചേർക്കുക.(ഉപ്പുമാങ്ങയിൽ ഉപ്പുള്ളതുകൊണ്ട് അധികം ഉപ്പ് ചേർക്കേണ്ടിവരില്ല)ഇത് അടുപ്പത്ത് ചെറുതീയിൽ വയ്ക്കുക. പതഞ്ഞുവരുമ്പോൾ വാങ്ങുക. തിളയ്ക്കരുത്.
ഇനി വെളിച്ചെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേർത്താൽ സംഗതി റെഡി. എന്തെളുപ്പം അല്ലേ? വളരെ രുചികരവുമാണ് ഈ വിഭവം. ചോറിന് പറ്റിയത്. ചുട്ട പപ്പടവും കടുമാങ്ങയും പയറില തോരനുമാണ് അരച്ചുകലക്കിയ്ക്ക് പറ്റിയ കൂട്ട്. പണ്ട് ഞങ്ങളുടെ വീട്ടിൽ മിഥുനം-കർക്കിടകമാസങ്ങളിലാണ് അച്ചാർ ഭരണികളും ഉപ്പുമാങ്ങ , ഉലുമാങ്ങ ഭരണികളുമൊക്കെ തുറക്കുന്നത്. അതുകൊണ്ട് അക്കാലത്തെ സ്ഥിരം വിഭവങ്ങളിലൊന്നായിരുന്നു ഈ അരച്ചുകലക്കി.
12 പേർ അഭിപ്രായമറിയിച്ചു:
- പേർ അഭിപ്രായമറിയിച്ചു:
ഈ തലേക്കെട്ടൊന്നു മാറ്റിക്കോ..
- പേര് കൊതിയറിയിച്ചു എന്നതാണു ശരി....
ആ പൂളി വച്ചിരിക്കുന്ന ഉപ്പുമാങ്ങ കണ്ടിത് കൊതി സഹിക്കുന്നില്ല കേട്ടാ..
ഉപ്പുമാങ്ങ ഭരണി തുറക്കാൻ ഓർമ്മിപ്പിച്ചു,
ho,vayil kappalodikkan vellamundu..aa murichu vachirikkunna kanditta..cheers !
ayyo ithu kandittu kothi akunnu kettovayil vellam odunnu
ഈ മഴേം പിടിച്ച് ഉപ്പുമാങ്ങ അരച്ചു കലക്കിയാൽ .......
സമയോം കാലോമൊന്നുമില്ലേ ?
ആഹാ !!
എല്ലാം ഒന്ന് പരീക്ഷിക്കണം.
സാമ്പിളിന് വേണ്ടി രണ്ടു മാങ്ങാ പാഴ്സല്‍ അയക്കുമോ?
:)
ശോ....സത്യമായ്യും കൊതി സഹിക്കാന്‍ വയ്യാ...ഉപ്പുമാങ്ങ...എത്ര നളായി കഴിച്ചിട്ട്!!.
ഉപ്പുമാങ്ങ ഇല്ല.. അതെങ്ങിനെയാ അതെങ്ങാനും ഉണ്ടേങ്കില്‍ ഇവിടെ ഒരമ്മയും മകനും ഉണ്ട്. രണ്ടും കൂടേ തീര്‍ത്ത് കളയും :(
റെഡി .. ഇന്നേക്ക് മൂന്നാം മണിക്കൂര്‍ ഉപ്പുമാങ്ങയെ ഈ പരുവത്തില്‍ ആക്കിയിരിക്കും . മുറിച്ചു ഉപ്പിലിട്ട മാങ്ങയും ശരിയാവും അല്ലെ ?
ശ്രീലാൽ: പിന്നെന്താ..go ahead. All the best..
ബിന്ദു ഉപ്പ്മാങ്ങ അരച്ചുകലക്കി !! കലക്കി!! ഇപ്പം ഉണ്ടാക്കി കഴിച്ചതെഉള്ളു . മുത്തച്ഛന്റ കാലത്ത് എത്തിയതുപോലെ.എന്റെ വാമഭാഗത്തെ കുറച്ച് ദിവസം ബിന്ദുവിന്റെ അടുത്ത് നിര്‍ത്തണം.വയിക്കുരുചിയായി ഇനിയെങ്കിലും എന്തെങ്കിലും കഴിക്കാമല്ലോ!!

Post a Comment