Tuesday, July 26, 2011

വെണ്ടയ്ക്ക-പരിപ്പ് പുളിങ്കറി

വെണ്ടയ്ക്ക കൊണ്ട് വളരെ ലളിതമായ ഒരു കൂട്ടാനിതാ:

ആവശ്യമുള്ള സാധനങ്ങള്‍:
  • വെണ്ടയ്ക്ക -  8-10 എണ്ണം മതിയാവും.നീളം കൂടിയതാണെങ്കില്‍ എണ്ണം കുറയ്ക്കാം. വെണ്ടയ്ക്ക അധികമായാല്‍ കൂട്ടാന്‍ വല്ലാതെ കട്ടിയായിപ്പോവും.
  • പരിപ്പ് - 100 ഗ്രാം
  • തേങ്ങ - ഒരു മുറിയുടെ പകുതി
  • കാന്താരിമുളക് / പച്ചമുളക് - ആവശ്യത്തിന്
  • മുളകുപൊടി, മഞ്ഞള്‍പ്പൊടി
  • പുളി, ഉപ്പ് - പാകത്തിന്.
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:

വെണ്ടയ്ക്ക കഷ്ണങ്ങളാക്കിവയ്ക്കുക.(സാമ്പാറിലിടാന്‍ നുറുക്കുന്നതുപോലെ).

തേങ്ങ കാന്താരിമുളക് ചേര്‍ത്ത്  നന്നായി അരച്ചുവയ്ക്കുക. (പച്ചമുളകായാലും മതി. എങ്കിലും, കാന്താരിമുളക് ചേര്‍ക്കുന്നതാണ് കൂടുതല്‍ സ്വാദ്)

പരിപ്പ് പ്രഷര്‍ക്കുക്കറില്‍ വേവിച്ചശേഷം നന്നായി ഉടച്ചെടുക്കുക. ഇതില്‍ കുറച്ചു വെള്ളമൊഴിച്ച്, ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടുപ്പത്തു വയ്ക്കുക. തീ കുറച്ചു വച്ചാല്‍ മതി. നന്നായി തിളച്ചാല്‍ വെണ്ടയ്ക്ക കഷ്ണങ്ങള്‍ ചേര്‍ക്കുക.

വെണ്ടയ്ക്ക വെന്തു വരുമ്പോള്‍ പുളി പിഴിഞ്ഞത് ചേര്‍ക്കുക.

അവസാനമായി തേങ്ങ അരച്ചതും ചേര്‍ത്ത് യോജിപ്പിച്ച് ഒന്നു തിളച്ചാല്‍ വാങ്ങാം. വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ കൂട്ടാന്‍ റെഡി. വെണ്ടയ്ക്കയല്ലേ നായകന്‍? അതുകൊണ്ട് ഈ കൂട്ടാന്‍ തണുക്കുംതോറും കൊഴുകൊഴാന്നിരിക്കും. ഉണ്ടാക്കുന്ന സമയത്തുതന്നെ ആവശ്യത്തിനു വെള്ളം ചേര്‍ത്ത്  നല്ല അയവിലാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. നല്ല എരിവും പുളിയും വേണം കേട്ടോ ഈ കൂട്ടാന്. കാന്താരിമുളകിന്റെ സ്വാദ് മുന്നിട്ടുനില്‍ക്കണം.

 

7 പേർ അഭിപ്രായമറിയിച്ചു:

Pheonix said...

വീട്ടിലെ ഊണിനെ ഓര്‍മ്മിപ്പിക്കുന്നു ചേച്ചിയുടെ ഈ പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

വെണ്ടക്കയും പരിപ്പും ആയാല്‍ പകുതി സാമ്പാര്‍ ആയല്ലോ .
:)

Muraligeetham said...

nannayirikanu..undaki nokunnundetto ....

Typist | എഴുത്തുകാരി said...

ഒരു മിനി സാമ്പാര്‍ തന്നെ.

jyo.mds said...

വെണ്ടക്ക തീയ്യല്‍ ഞാന്‍ ഇടക്ക് ഉണ്ടാക്കാറുണ്ട്.ഇത് ഒരു പുതിയ കറിയാണെനിക്ക്.ഫോട്ടോ കണ്ടാല്‍ അറിയാം രുചിയുള്ളതാണന്ന്.ശ്രമിച്ച് നോക്കുന്നുണ്ട് അടുത്ത തവണ വെണ്ടക്ക വാങ്ങുമ്പോള്‍.

Cartoonist said...

ആഴ്ചയില്‍ 4 തവണ എന്ന കണക്കിന്
7500 -ഓളം പുളിങ്കറികള്‍ കഴിച്ചിട്ടുള്ള എന്റെ കസിന്‍ കണ്ണനെ ഒന്ന് പരിചയപ്പെടെണ്ടതുതന്നെയാണ് .
പുളിമംഗലം എന്നാണ് വീട്ടുപേര് തന്നെ !

വായില്‍ പുളിങ്കറി നിറച്ച് അതിലേയ്ക്ക് ചോറുരുളകള്‍ 'പ്ളിംഗ് ' എന്നിടുന്ന രീതിയാണ് അവന്‍ അവലംബിച്ച് കണ്ടിട്ടുള്ളത് .
ഏതായാലും, ഈ ലിങ്ക് അവനു ഞാന്‍ അയച്ചു കഴിഞ്ഞു !

ബിന്ദുവിനു വീണ്ടും അഭിനന്ദനങ്ങള്‍ !
ടി സംഭവം കൊണ്ട്ട് ഞാന്‍ മുമ്പ് പലതവണ
മൂടിയിട്ടുള്ളതാണ് എന്നോര്‍ക്കുമല്ലോ !

Babu said...

ഒരു സജഷന്‍.വെണ്ടക്കാ വെളിച്ചെണ്ണയില്‍ അല്പം ഒന്ന് വഴറ്റിയാല്‍ വെണ്ട്ക്കയുടെ കൊഴുപ്പ് കലരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാം.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP