ആവശ്യമുള്ള സാധനങ്ങൾ:
- പച്ചമാങ്ങ - രണ്ടെണ്ണം (മൂവാണ്ടൻ മാങ്ങയാണ് ഏറ്റവും യോജിച്ചത്)
- മുളകുപൊടി - പാകത്തിന് (ഞാൻ ഏകദേശം 4 റ്റീ സ്പൂൺ എടുത്തു). കാശ്മീരി മുളകുപൊടിയാണെങ്കിൽ നല്ല ചുവപ്പുനിറം കിട്ടും.
- കായം പൊടി - 3/4 - 1 ടീ സ്പൂൺ
- ഉലുവാപ്പൊടി - 3/4 - 1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വറുത്തിടാനാവശ്യമായ നല്ലെണ്ണ, കടുക്, മുളക്, കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക. മാങ്ങാക്കഷ്ണങ്ങളിൽ പാകത്തിന് ഉപ്പ് ചേർത്തിളക്കി 2-3 മണിക്കൂർ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കുക. ഉലുവയുടേയും കായത്തിന്റേയും സ്വാദ് മുന്നിട്ടുനിൽക്കണം. അതാണ് അതിന്റെയൊരു ഇത്.
സാധാരണയായി മാങ്ങാക്കറിയുണ്ടാക്കുമ്പോൾ ഇത്രയുമേ പതിവുള്ളു. സ്വല്പം ആർഭാടം വേണമെങ്കിൽ നല്ലെണ്ണയിൽ വറുത്ത കടുകും മുളകും കറിവേപ്പിലയും ചേർത്തിളക്കുക. സ്വാദും കൂടും. ഞാൻ ചെയ്യാറുണ്ട്.
പെട്ടെന്നു കേടായിപ്പോകുമെന്നൊരു ദോഷം മാങ്ങാക്കറിക്കുണ്ട്. അതുകൊണ്ട് ആവശ്യത്തിനു മാത്രം(ഒന്നോ രണ്ടോ മാങ്ങകൊണ്ട്)ഉണ്ടാക്കുന്നതാണു നല്ലത്. കൂടുതലുണ്ടാക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
18 പേർ അഭിപ്രായമറിയിച്ചു:
ഹായ് എന്താ ഒരു രുചി!! നല്ല ഫോട്ടോയും....ഈ റെസിപ്പീക്ക് നന്ദി ബിന്ദു...
ബിന്ദൂ മാങ്ങാ വെറുതെ ഉപ്പും മഞ്ഞളും പുരട്ടി വെച്ചാല്‍ മതിയോ, അടുപ്പില്‍ വെച്ച് ഒന്നും ചെയണ്ടേ ? ഈ മാങ്ങാ അച്ചാറിനു എരിവു കൂടിപോയാല്‍ എന്ത് ചെയണം ? ഞാനുണ്ടാക്കിയതിനു എരിവു കൂടിപ്പോയി ..കുറച്ചു പഞ്ചസാര ഇട്ടു നോക്കിയിട്ടും രക്ഷയില്ല ..
മാളുവേ, ഈ അച്ചാർ അടുപ്പിലൊന്നും വയ്ക്കേണ്ട കാര്യമില്ല. ചൂടായാൽ മാങ്ങ വെന്തുപോകും. മഞ്ഞൾപ്പൊടി വേണ്ടാട്ടോ. പിന്നെ ഈ റെസിപ്പി നോക്കി ഉണ്ടാക്കിയിട്ടാണോ എരിവ് കൂടിപ്പോയത്? മുളകുപൊടി ആദ്യം തന്നെ കുറേ കോരിച്ചൊരിയരുത്. ഓരോ സ്പൂൺ ആയി ചേർത്ത് അവരവരുടെ പാകത്തിനാക്കണം. ഞാനിവിടെ പറഞ്ഞിരിക്കുന്ന അളവ് എല്ലാവർക്കും യോജിക്കണമെന്നില്ല.
സത്യം പറഞ്ഞാൽ എന്തെങ്കിലുമൊരു വിഭവം ഉണ്ടാക്കാനോ അതിന്റെ പാചകക്കുറിപ്പ് എഴുതാനോ അല്ല പാട്. ശരിക്കും ഞാൻ കുഴങ്ങിപ്പോകുന്നത് അളവുകൾ എഴുതേണ്ടിവരുമ്പോഴാണ്. എന്റേത് എല്ലാം ഒരു കൈക്കണക്കാണ്. ഇതിപ്പോ ബ്ലോഗിലിടാൻ തുടങ്ങിയപ്പോഴാണ് അളവുകളൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനായി ചെറിയൊരു ത്രാസും വാങ്ങിച്ചു :) സാധനങ്ങൾ തൂക്കിനോക്കൽ, ഫോട്ടോയെടുപ്പ് എല്ലാം കൂടി പാചകം ഇപ്പോ സ്ലൊമോഷനിലായെന്നു പറഞ്ഞാൽ മതിയല്ലോ :) :)
കണ്ടിട്ട് വായില്‍ വെള്ളം വന്നു.
ഇത് ഇന്നിട്ട ബ്ലോഗ് അല്ലെ .ഞാന്‍ കഴിഞ്ഞാഴ്ച ഉണ്ടാക്കിയ കാര്യമാ പറഞ്ഞത് ...ഏതൊക്കെയോ ബ്ലോഗും അമ്മ പണ്ടിടുന്ന ഓര്‍മയും എല്ലാം കൂടി വെച്ച് ഒരു പ്രയോഗം നടത്തിയത ... ആദ്യം കടുക് വറുത്തു മാങ്ങാ ഇട്ടൊന്നു വാട്ടിയിട്ടു ബാക്കി സാമഗ്രീസെല്ലാം ചേര്‍ത്തൊന്നു ഇളക്കി ...കളര്‍ കിട്ടനരുന്നു മുളകുപൊടി തട്ടിയത് .. ഇപ്പൊ എന്റെ മാങ്ങചാര് കൂട്ടുന്നവരെല്ലാം കരയും എരിവു കാരണം ആണെന്നാണ് എന്റെ വിശ്വാസം :) ഇനി ഈ ബ്ലോഗ് പ്രിന്റ് എടുത്തിട്ട് വേണം ഐശ്വര്യമായി അടുത്ത attempt .
ശ്ശോ....
ഒരു രക്ഷേം ഇല്ല ..കിടുകിടുക്കന്‍ പടങ്ങള്‍..
ബ്ഗ്ഗൊഗു തുറന്നു വച്ചീ പടങ്ങള്‍ നോക്കി ചോറുണ്ണാം.
നന്ദി..
മാങ്ങാക്കറി എന്ന് തന്നാ ഞങ്ങളും ഇതിനെ പറയുന്നേ... ആഅവസാനത്തെ പടവും കലക്കി കേട്ടോ.
ചേച്ചീ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ദി സേക്രഡ് ഫെയ്സ് പാക്ക്!! സമയം പോലെ നോക്കൂ...
Oru jyathi taste thanne chechiiii.
sambhavam ugran.
എന്താ ഒരു നിറം!
എനിക്കും ഓർമ്മ വന്നതു് സദ്യ തന്നെയാ. സദ്യക്കു് പായസം കഴിച്ചിട്ട് അവസാനം ഒരിത്തിരി ചോറ് മോരൊഴിച്ച് ഇതുപോലെ മാങ്ങാകറിയും കൂട്ടി കഴിക്കും.
ബിന്ദൂ, ഒരു സംശയം ചോദിക്കട്ടെ, പച്ച ഉലുവാപ്പൊടി മതിയോ, ഉലുവ വറുത്തുപൊടിച്ചിടണോ?
@എഴുത്തുകാരി: അയ്യോ ചേച്ചീ, പച്ച ഉലുവാപ്പൊടി അല്ലാട്ടോ. ഉലുവ വറുത്തുപൊടിച്ചതുതന്നെ വേണം. ഒരുവിധം എല്ലാ അച്ചാറുകൾക്കും,പിന്നെ കാളന് ഒക്കെ ഉലുവാപ്പൊടി ആവശ്യമുള്ളതുകൊണ്ട് ഞാനിവിടെ ഉലുവ വറുത്തുപൊടിച്ച് സ്റ്റോക്കു ചെയ്തിരിക്കുകയാ. തീരെ കുറച്ചായി മിക്സിയിൽ പൊടിഞ്ഞുകിട്ടാനും ബുദ്ധിമുട്ടാണ്.
ഞാനും വിചാരിച്ചൂ...
ബിന്ദൂ, ഞാന്‍ ഇന്ന് ഈ മാങ്ങാക്കറി ഉണ്ടാക്കിയതേയുള്ളു... എന്നിട്ട് ബ്ലോഗ് തുറന്നപ്പോള്‍ , ദാ ബിന്ദുവും അതു തന്നെ ഉണ്ടാക്കിയിരിക്കുന്നു. ഞാന്‍ ഇടക്കൊക്കെ ഉലുവപ്പൊടി ഇടാതെയും ചെയ്യാറുണ്ട് ട്ടോ... രുചി വ്യത്യാസം ഒന്നും തോന്നില്ല.
ബിന്ദു ചേച്ചി..
ആ ഫോട്ടോ കാണുമ്പോൾ ഒരേഒരു കാര്യമേ മനസ്സിൽ വരുന്നുള്ളു..
അമ്മായിയമ്മ ഇതുപോലെ അച്ചാറൂണ്ടാക്കും..
അവളൂടെ വീട്ടിൽ ചെല്ലുമ്പോൾ; ഞാനൊരു കുപ്പി നിറയെ കൊണ്ടു വരും..
എന്നിട്ട്..
ടച്ചിങ്ങ്സായി മാത്രം..!
കഴിക്കും..
എന്തൊരു ടേസ്റ്റ് ആണെന്നറിയോ..!!
ഞാനും ഒരു മാങ്ങ കറി യുടെ ആള് ആണ് .അമ്മാമ്മ ഉണ്ടാക്കുന്ന മാങ്ങ കറി ഭരണിയില്‍ എടുത്തു വക്കുന്നത ഇപ്പോള്‍ ഓര്‍മ്മ വന്നത് .മാങ്ങാ കറി യുടെ ഫോട്ടോ ഇല്ലേ?ഞാന്‍ ഉണ്ടാക്കുന്ന മാങ്ങാ കറിയില്‍ ഉലുവ ഇല്ല .ഇനി അത് ഒന്ന് പരീക്ഷിക്കാം അല്ലേ ?
Ithu classic curry thanne!nooo doubt!
(manha nirathil ulla oru maangaakkari undallo!'Maanga vaattiyath' ennanu vilikkaaru.Typical nasraani cusine aakaan aanu saadhyatha! Enthu swaadaanenno! Nalla puliyan maanga vechaan prayogam.Kadukum, mulakum,veppilayum varuthidum.athum adi poliyaan ketto)
FACEBOOK ഇല ഈ സൈറ്റ് ലിങ്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Want to share an info privately. Pl mail me back bindu. My name is sarmila, and I am from Calicut mathrubhumi.thank you
My mail id is
nsarmila.ila@gmail.com
Post a Comment