Monday, April 05, 2010

ഇടിച്ചക്ക തോരൻ

“കുട്ടിച്ചക്ക”യെയാണ് ഇടിച്ചക്ക എന്നു പറയുന്നത്. വലുതാവാൻ തുടങ്ങുന്നതിനുമുമ്പുള്ള പരുവം. കുരുവും ചവിണിയുമൊന്നും ഉണ്ടാവില്ല. തൊലിചെത്തി, കഷ്ണങ്ങളാക്കി വേവിച്ചെടുത്ത് അമ്മിയിൽ‌വച്ചോ ഉരലിലിട്ടോ ഇടിച്ചെടുക്കുകയാണ് പണ്ടത്തെ രീതി. അതുകൊണ്ടാണ് ഇടിച്ചക്ക എന്ന പേരു വന്നത്.

ഇടിച്ചക്കകൊണ്ടൊരു തോരനുണ്ടാക്കി നോക്കാം. എന്താ..?

ആവശ്യമുള്ള സാധനങ്ങൾ :

ഇടിച്ചക്ക - ഒന്ന്
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - അര മുറി
പച്ചമുളക് - പാകത്തിന്
ജീരകം - അര ടീസ്പൂൺ
വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്.
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
പപ്പടം കാച്ചിയത് - 2

ഉണ്ടാക്കുന്ന വിധം:

ശ്രദ്ധിക്കുക: കയ്യിൽ കുറച്ചു വെളിച്ചെണ്ണ പുരട്ടിയശേഷം മാത്രമേ ചക്ക കൈകാര്യം ചെയ്യാൻ പാടുള്ളൂ. അല്ലെങ്കിൽ മുളഞ്ഞിൽ കയ്യിൽ ഒട്ടിപ്പിടിച്ച് അകെ പ്രശ്നമാവും. പറഞ്ഞേക്കാം....

ഓക്കെ, ഇനി ഇടിച്ചക്ക രണ്ടായി മുറിക്കൂ...


ഒലിച്ചുവരുന്ന മുളഞ്ഞിൽ ഒരു ചെറിയ വടിയിൽ ചുറ്റിയെടുക്കുക.



അതിനുശേഷം പലകഷ്ണങ്ങളായി മുറിക്കുക. ഓരോ കഷ്ണവും (വടി ഉപയോഗിച്ച്) മുളഞ്ഞിൽ മാറ്റി വൃത്തിയാക്കാൻ മറക്കല്ലേ...


കഷ്ണങ്ങളുടെ തൊലിയും കൂഞ്ഞിലും ചെത്തിക്കളഞ്ഞശേഷം കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തുവച്ചു വേവിച്ചെടുക്കുക. (കുക്കറിൽ വേവിക്കുകയാണെങ്കിൽ വല്ലാതെ വെന്തുകുഴയാതെ ശ്രദ്ധിക്കണം). വേവിച്ചശേഷം ബാക്കിയുള്ള വെള്ളം ഊറ്റിക്കളയാം.



വെന്തകഷ്ണങ്ങൾ അമ്മിയിൽ വച്ച് ചതച്ചെടുക്കുക. (കൈകൊണ്ട് നന്നായി ഉടച്ചെടുത്താലും മതി).


ഇനിയെന്താ, സാധാരണ തോരനുണ്ടാക്കുന്നതുപോലെ തന്നെ.

തേങ്ങയും ജീരകവും പച്ചമുളകും കൂടി ചതച്ചുവയ്ക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ഉഴുന്നുപരിപ്പിട്ട് മൂപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന ഇടിച്ചക്കയും തേങ്ങാമിശ്രിതവും ഇട്ട് നന്നായി ഇളക്കുക. എല്ലാം നന്നായി യോജിച്ചുകിട്ടാൻ വേണ്ടി 10 മിനിട്ട് ചെറുതീയിൽ അടച്ചു വയ്ക്കുക. അതിനുശേഷം കുരുമുളകുപൊടി തൂവി വാങ്ങിവയ്ക്കുക. പപ്പടം കാച്ചിയത് പൊടിച്ചുചേർത്ത് ഒന്നുകൂടി നന്നായി ഇളക്കുക. തോരൻ റെഡി! പരീക്ഷിച്ചുനോക്കൂ...



18 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

കുട്ടിച്ചക്കയെപ്പോലും വെറുതെ വിടരുത്!! :)

കൂതറHashimܓ said...

നല്ല പഴുത്ത ചക്ക തിന്നണതാ രസം, തോരൻ എനിക്കിഷ്ട്ടോലാ

ശ്രീ said...

ഇടിച്ചക്ക തോരന്‍ എന്ന് കേട്ടാല്‍ മതി കൊതിയാകും. അപ്പോ പിന്നെ ഈ പടങ്ങളും കൂടി കണ്ടാലോ?

[വിഷുവിന് നാട്ടില്‍ പോകുമ്പോള്‍ കഴിയ്ക്കാന്‍ പറ്റുമായിരിയ്ക്കും] :)

mukthaRionism said...

തോരന്‍ വെക്കാന്‍ ഞാന്‍ റെഡി..
പക്ഷേ ഇടിച്ചക്ക കിട്ടാനില്ലല്ലോ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇവിടെ ഇടിച്ചക്ക കിട്ടുന്നതു കൊണ്ട് ഇടക്കിടെ തോരന്‍ വയ്കാറുണ്ട്.....

വിവരണത്തിനു നന്ദി..

ഓ.ടോ: ഗോംഗുരു ച‌ട്‌നിയുടെ പാചകവിധി എഴുതിയിരുന്നോ?

jayanEvoor said...

അയ്യോ!

ഇതു തിന്നിട്ടു നാളേറെയായി!
കൊതി! കൊതി!

കുഞ്ഞന്‍ said...

വായിക്കാൻ മാത്രമെ എനിക്കിപ്പോൾ ഭാഗ്യമുള്ളൂ..

ഇടിച്ചക്കത്തോരനിൽ അരി വറത്തിടാറുണ്ട്,ഹൊ കൊതിയായിട്ടുവയ്യേ...

പിരിക്കുട്ടി said...

enikku idichakka thoran veruthe kazhikkananishtam...
nalla rasam kaanan.ithokke ottakkirunnu kazhichu theerkkum alle?

Rare Rose said...

ബിന്ദു ചേച്ചീ.,എനിക്കേറെ ഇഷ്ടമുള്ളൊരു ചക്ക വിഭവം.കഴിഞ്ഞ ദിവസം സുന്ദരമായി ഈ കക്ഷിയെ ഇഷ്ടം പോലെ കഴിച്ചതേയുള്ളൂ.ഇതു കണ്ടപ്പോള്‍ പിന്നേം കൊതി.:)

Unknown said...

ബിന്ദു ചേച്ചീ super thanks for the recipe I am always like to make some thing special and new

my world said...

kolllamalloooooooo...kanumbol...vayil vellamoorunnu!!

my world said...

enghaneya chechy malayalathil comment idunne??plz help me..!!

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ജെ പി വെട്ടിയാട്ടില്‍ said...

ഇവിടെ ബീനാമ്മക്കും രാക്കമ്മക്കും ഇടിച്ചക്ക തോരന്‍ ഇഷ്ടമാ. ഞാന്‍ കുറേ തിന്നും എന്നിട്ട് പിറ്റേ ദിവസം വയറ്റില്‍ അസുഖമായിക്കിടക്കും. അതിനാല്‍ ഞാന്‍ ഇല്ലാത്ത ദിവസങ്ങളിലേ എന്റെ വീട്ടില്‍ അതുണ്ടാക്കൂ.
കഴിഞ്ഞ തിരുവാതിരക്ക് അച്ചന്‍ തേവര്‍ അമ്പലത്തിലെ അന്നദാനത്തിന് ഇടിച്ചക്ക തോരനുണ്ടായിരുന്നു.
എന്റെ ഷെയര്‍ ഞാന്‍ അടുത്തിരുന്ന നിര്‍മ്മലക്ക് കൊടുത്തു, പകരം അവര്‍ എനിക്ക് അവര്‍ കഴിക്കാത്ത വെണ്ടക്കായും മുരിങ്ങക്കായും തന്നു. സാമ്പാറിലെ കഷണങ്ങള്‍.
++ അങ്ങിനെ ഒരിക്കല്‍ മാത്രം ഞാന്‍ ഇടിച്ചക്ക തോരന്‍ കണ്ടിട്ട് കഴിച്ചില്ല. മോശമായിപ്പോയി അല്ലെ ബിന്ദു??!!

poor-me/പാവം-ഞാന്‍ said...

Good& usefull posting.

അനില്‍@ബ്ലോഗ് // anil said...

ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്ന്.

പിരിക്കുട്ടി said...

njaan ithil comment ittilaarunno...?
ippol kananillallo ?
enthayalum ithum super njaan undakki kazhichu keto

Unknown said...

ഇടി ചക്ക തോരനില്‍ കുഞ്ഞന്‍ പറഞ്ഞ പോലെ അരി വറുത് ഇടാറുണ്ട് അതാണ് അതിന്റെ ടേസ്റ്റ് അമ്മ ഉണ്ടാക്കുമ്പോള്‍ അങ്ങിനെയാണ് ചെയ്യാറുള്ളത്. എനിക്ക് തോന്നുന്നത് തേങ്ങ ചേരുവ ഇട്ടു കുറച്ചു മൂപ് ആയ ശേഷം അരി വറുത്ത് ചേര്‍ക്കാം

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP