Tuesday, March 30, 2010

കണ്ണിമാങ്ങ കുത്തിച്ചതച്ചത്

“ചക്കയും മാങ്ങയും കൊണ്ടാറുമാസം,
അങ്ങനേമിങ്ങനേം ആറുമാസം”
കേരളത്തിലെ പഴയ ഭക്ഷണരീതിയേപറ്റി കുഞ്ഞുണ്ണിമാഷുടെ രസികൻ വരികളാണിത്. എത്ര സത്യം! കാലം മാറി, കഥമാറി. പക്ഷേ ഈ അടുക്കളത്തളത്തിൽ കഥ മാറുന്നില്ല...ചക്കയേയും മാങ്ങയേയും വരവേൽക്കാൻ അടുക്കളത്തളമിതാ ഒരുങ്ങിക്കഴിഞ്ഞു! തുടക്കം കണ്ണിമാങ്ങയിൽ ആവട്ടെ അല്ലേ..? മാവിൻ ചുവട്ടിൽ കൊഴിഞ്ഞുവീണുകിടക്കുന്ന കണ്ണിമാങ്ങ വെറുതേ കളയല്ലേ... പെറുക്കിയെടുക്കൂ....അതുകൊണ്ട് വളരെ ലളിതവും രുചികരവുമായ ഈ വിഭവമുണ്ടാക്കാം...

ആവശ്യമുള്ള സാധനങ്ങൾ:കണ്ണിമാങ്ങ - ഒരു പിടി (പുളിയൻ, നാട്ടുമാവ്, മൂവാണ്ടൻ മുതലായവയുടെ കണ്ണിമാങ്ങയാണ് വേണ്ടത്. തൊലിക്ക് ചവർപ്പുള്ളതായ [ഉദാഹരണം- പ്രിയൂർ] മാങ്ങയുടേത് നല്ലതല്ല).

ചുവന്നുള്ളി - ഏകദേശം 8-10 എണ്ണം

മുളക് - 3-4 എണ്ണം

ഉപ്പ്, വെളിച്ചെണ്ണ - പാകത്തിന്

ഉണ്ടാക്കുന്ന വിധം :

കണ്ണിമാങ്ങകൾ കഴുകി, രണ്ടായി മുറിച്ച് ഉള്ളിലെ കുരു കളഞ്ഞെടുക്കുക. ഉള്ളി തൊലി കളഞ്ഞു വയ്ക്കുക. അതിനുശേഷം മാങ്ങയും ഉള്ളിയും മുളകും കൂടി പാകത്തിന് ഉപ്പും ചേർത്ത് അമ്മിയിൽ വച്ച് ചതച്ചെടുക്കുക. (മിക്സിയിലാണെങ്കിൽ ഒന്നു തിരിച്ചെടുത്താൽ മതി. അരഞ്ഞുപോകരുത്).


ചതച്ചെടുത്ത ചേരുവയിൽ ഒരുസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. അത്രേയുള്ളൂ സംഗതി!

22 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

അടുക്കളത്തളത്തിൽ ചക്ക-മാങ്ങ ഉത്സവം !!!!

പിരിക്കുട്ടി said...

chakka maanga ulsavathinu kodi kayariyo....

athum koti choodu choru kazhikaan thonnunnu

adutha vibhavangal poratte

ivide kanni maangakal kazhinju valiya maagakalaayi

പുള്ളിപ്പുലി said...

ശോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

എന്റെ വായിൽ ഇപ്പൊ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളമുണ്ട്!!!!

എന്താ കപ്പൽ എന്ന് പറഞ്ഞത് ഇച്ചിരി കൂടിപോയോ? എന്തെങ്കിലും കുറക്കണോ? നിർബന്ധമാണോ?

എന്നാ പോട്ട് ഒരു കടലാസ് വഞ്ചി ഇപ്പോ എങ്ങിനെ?

ഇനിയും കുറക്കാനോ !!!

ഇനിയും കുറച്ചാലേ എന്റെ വായിൽ വെള്ളമേ ഇല്ലാതാകും അപ്പൊ കടലാസ് വഞ്ചി ഉറപ്പിച്ചൂ!!!

Cartoonist said...

115 കിലോഗ്രാനായ ഇഞ്ഞാനും ഗാനകോകിലം ഭാര്യേം സരസന്‍ ജൂണീയര്‍ കൊംബനും ചേര്‍ന്ന് ഈ വെക്കേഷന്‍ കാലത്ത് ബിന്ദൂന്റോടെ ഇടിച്ചുകയറുന്നതുകൊണ്ട് വല്ല അത്ഭുതവും സംഭവിക്ക്യോ?
അയലത്തെ മോരുവരെ തീരും വരെ ഊണ്‍ തരുമോ, എന്നു താല്പര്യം.

ശ്രീ said...

എന്തൊക്കെ ആയാലും നാടന്‍ വിഭവങ്ങളുടെ രുചി ഒന്ന് വേറെ തന്നെ.

NANZ said...

ഊഹ്
ഇതൊരൊന്നന്നര രുചിതന്നാണേയ്!!!!
ഈ നഗരഹൃത്തില്‍ ഇതൊന്നു രുചിക്കാന്‍ എന്താ മാര്‍ഗ്ഗം??!

ചാര്‍ളി[ Cha R Li ] said...

കണ്ണിമാങ്ങേം,മുരിങ്ങപ്പൂവും കൂട്ടി അമ്മയൊരു കറി ഉണ്ടാക്കുമായിരുന്നു..
അതിന്റെ ഓര്‍മ്മ വന്നു...
ഒത്തിരി നന്ദി !!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഈ ബ്ലോഗ് പോസ്റ്റ് നനയും.. വായിലൂറി വരുന്ന വെള്ളത്തിനാൽ.. :)

Typist | എഴുത്തുകാരി said...

അതെ, അടുക്കളത്തളത്തില്‍ ഇക്കാലത്ത് ചക്കയും മാങ്ങയുമില്ലാതെ എന്തുത്സവം.

പക്ഷേ ഇക്കൊല്ലം ചക്കയും മാങ്ങയും വളരെ കുറവാണ്, ഈ ഭാഗത്തെങ്കിലും. മൂവാണ്ടന്‍ മാവു പോലും ശരിക്കു കായ്ച്ചിട്ടില്ല.

ഇഞ്ചൂരാന്‍ said...

കൊള്ളാം, കണ്ടിട്ട് തന്നെ വായില്‍ വെള്ളമൂറുന്നു ...

jayanEvoor said...

വായിൽ വെള്ളമൂറുന്നു!

ഇത്തവണത്തെ ബ്ലോഗർ മീറ്റിൽ ഇതു കൂടി വിളമ്പണേ!

കഴിഞ്ഞ മീറ്റിലെ ഈറ്റ് തകർപ്പനായിരുന്നു!

ശ്രദ്ധേയന്‍ | shradheyan said...

'മാങ്ങ കുത്തിച്ചതക്കുന്നത് പഠിക്കാന്‍ എന്തിനാ ബ്ലോഗ്‌' എന്ന് ചോദിച്ചു കൊണ്ട് വന്ന ഞാന്‍ വായില്‍ വെള്ളമൂറിയതിന്റെ ചമ്മലില്‍ ഓടിപ്പോവുന്നു :)

വീ കെ said...

കണ്ണിമാങ്ങ കിട്ടാത്ത ഞങ്ങൾ എന്തു ചെയ്യാനാ...?!!
ഇതും വായിച്ച് ചുമ്മാ കപ്പലോടിക്കാം...!!

മാണിക്യം said...

ഈ ബിന്ദു ഒരു നല്ല കുട്ടി ആണെന്നാ ഞാന്‍ ഇന്നുവരെ കരുതിയത്,ഇങ്ങനെ കൊല്ലാകൊല ചെയ്യരുത്! സത്യം കൊതിച്ചു ചാവും ഞാന്‍ .....

Sulthan | സുൽത്താൻ said...

ചേച്ചി,

വെറുതെ കൊതിപ്പിച്ച്‌ കൊല്ലാതെ ചേച്ചി.

കുട്ടികാലത്ത്‌, കണ്ണിമങ്ങ കുത്തിചതച്ചതും, കപ്പ വലിയ കഷ്ണങ്ങളായി പുഴുങ്ങിയതും, വയൽവരമ്പിലിരുന്ന്, ഇത്തിരി കഞ്ഞിയുംകൂട്ടി ഒരു പിടിപിടിച്ചതിന്റെ സ്വാദ്‌...

എന്റമ്മച്ചീ,

വേക്കേഷൻ പ്രമാണിച്ച്‌ ടിക്കറ്റിന്‌ വില കൂടുതലാണെങ്കിലും, ഞാൻ നാട്ടിപോവും, പറഞ്ഞേക്കാം. പിന്നെ എന്നെ കുറ്റം പറയരുത്‌.

നാടൻ വിഭവങ്ങളുടെ ബ്ലോഗ്‌റാണിയായി, ഞങ്ങളെയോക്കെ കൊതിപ്പിച്ച്‌കൊല്ലാൻ, ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

ഓടോ.

അമ്മി, ഇന്ന് ഒരു പുരവസ്തുവായി മാറികൊണ്ടിരിക്കുവാ അല്ല്യോ ചേച്ചി.

Sulthan | സുൽത്താൻ

രഘുനാഥന്‍ said...

ബിന്ദു ചേച്ചീ..

ഇതൊക്കെ വായിച്ചു കൊതി പിടിച്ചു ഞാന്‍ വല്ല മാവേലും വലിഞ്ഞു കയറി ഉരുണ്ടു വീണാല്‍ സമാധാനം ആര് പറയും?

കലാം said...

വായില്‍ വെള്ളമൂറുന്നു...

അഭി said...

ഇങ്ങനെ ഒരു ഉപയോഗം ഉണ്ട് എന്നരിഞ്ഞിരുനെങ്കില്‍ നാട്ടില്‍ പോയപോള്‍ കുറച്ചു പെറുക്കി കൊണ്ട് വരായിരുന്നു
കണ്ടിട്ട് തന്നെ കൊതിയാകുന്നു

poor-me/പാവം-ഞാന്‍ said...

കണ്ണീ മാങ ഹൈപ്പര്‍/സൂപ്പെര്‍ മാര്‍കറ്റില്‍ കിട്ടുമോ?

ജെസ്സ് said...

ഇത് കൊള്ളാലോ ബിന്ദു ചേച്ചീ

കുഞ്ഞൂസ് (Kunjuss) said...

'എന്റെ പരീക്ഷണശാലയിലും' ഇതേ വിഭവങ്ങള്‍ ഒക്കെയായത്‌ നമ്മള്‍ ഒരേ നാട്ടുകാരായത് കൊണ്ടാവും ല്ലേ...?

Aisibi said...

അയ്യോ ഇനി ഈ വേങ്ക്ലൂരില് ഏത് ദുനിയാവിന്നാണോ കണ്ണിമാങ്ങാ ഒപ്പിക്കാ? കൊറച്ച് പൂള പുയിങ്ങി ഒടച്ചതും കൂടി ഇണ്ടായിനെങ്കില്... ഹയ് ഹയ്!

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP