കൊള്ളിക്കിഴങ്ങ് (കപ്പ) എല്ലാവരുടേയും ഇഷ്ടഭക്ഷണമാണല്ലോ. ഇതുകൊണ്ടുണ്ടാക്കുന്ന സ്വാദിഷ്ടമായ ഒരുപാട് വിഭവങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. കൊള്ളിക്കിഴങ്ങുകൊണ്ടുള്ള ദോശ ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിലിതാ...ഒന്നു പരീക്ഷിക്കൂ.....
ആവശ്യമുള്ള സാധനങ്ങൾ:
കൊള്ളിക്കിഴങ്ങ് - കാൽക്കിലോ
അരി - കാൽ കിലോ (പൊന്നി അരിയാണ് നല്ലത്)
ചുവന്ന മുളക് - 3-4 എണ്ണം
ചുവന്നുള്ളി - 10-12 എണ്ണം എടുക്കാം. കുറച്ചധികം എടുത്താലും നന്ന്.
തേങ്ങ ചിരകിയത് - ഒരു പിടി.
പച്ചമുളക് - നിങ്ങളുടെ പാകത്തിന്
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കായപ്പൊടി - കാൽ സ്പൂൺ
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്.
എണ്ണ - ദോശയിൽ പുരട്ടാൻ
ഉണ്ടാക്കുന്ന വിധം:
അടതട്ടി ഉണ്ടാക്കുന്ന പോലെ തന്നെ. കടലപ്പരിപ്പിനു പകരം ഇതിൽ കിഴങ്ങ് അരച്ചു ചേർക്കുന്നു. അത്രേയുള്ളൂ...
അരി രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തുക. കിഴങ്ങ് തൊലി കളഞ്ഞു ചെറുതായി നുറുക്കിയെടുക്കുക. രണ്ടും കൂടി നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഉള്ളിയും ചുവന്നമുളകും കൂടി ചതച്ചെടുത്തതും തേങ്ങയും ചേർക്കുക. അതിനുശേഷം പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ പൊടിയായി അരിഞ്ഞതും, കായവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായിളക്കുക. മാവിന് അയവ് പോരെങ്കിൽ പാകത്തിന് വെള്ളം ചേർക്കുക.
ഇനി ദോശയുണ്ടാക്കുക. അല്പം കനത്തിൽ പരത്തി, തിരിച്ചും മറിച്ചുമിട്ട് എണ്ണ പുരട്ടി നന്നായി മൊരിച്ചെടുക്കുക. (പരത്തുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കിൽ പരത്താൻ പറ്റാതെ മാവ് ഉരുണ്ടുകൂടും)
ചട്ണിയോ ചമ്മന്തിയോ അച്ചാറോ കൂട്ടി ചൂടോടെ കഴിയ്ക്കുക. ഈ ചമ്മന്തി ഇതിനു പറ്റിയതാണ്.
30 പേർ അഭിപ്രായമറിയിച്ചു:
കൊള്ളിക്കിഴങ്ങുകൊണ്ടുള്ള ദോശ ആരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെങ്കിലിതാ...ഒന്നു പരീക്ഷിക്കൂ.....
ഇന്ന് ചൈനീസ് കടയില്‍ കപ്പ പൊടി കണ്ടതേയുള്ളൂ. ഒന്ന് പരീക്ഷിക്കാം... :)
ഈ ബിന്ദുവിനെക്കൊണ്ട് തോറ്റു. ഇങ്ങനെ ഓരോന്നിട്ടു കൊതിപ്പിച്ചോളൂട്ടോ.:)
ഇതിലിപ്പോ കൊള്ളിക്കിഴങ്ങല്ലാത്തതൊക്കെ സ്റ്റോക്കുള്ളതാണു്. കൊള്ളി വാങ്ങാന്‍ പറ്റുമോന്നു നോക്കട്ടെ, ചിലപ്പോ ഞാന്‍ ഇതിന്നു തന്നെ പരീക്ഷിക്കും.
കപ്പ ദോശയെക്കുറിച്ച് കേട്ടിട്ടേയില്ല. കപ്പ കിട്ടാത്തതുകൊണ്ട് ഉണ്ടാക്കിനോക്കാനും പറ്റില്ല. :(
ഡബിള്‍ ഹോഴ്സിന്റെ കപ്പപ്പുട്ട്പോടി വാങ്ങി പുട്ട് ഉണ്ടാക്കാറുണ്ട്. :)
ഉണക്കിയ കപ്പപ്പൊടി കൊണ്ട് പൂട്ടും ഉപ്പ് മാവുമൊക്കെ ഉണ്ടാക്കി തിന്നിട്ടുണ്ട്. ഇനി പച്ചക്കപ്പ കൊണ്ട് ദോശ...
ബിന്ദൂ, തോറ്റു നിന്നെക്കൊണ്ട്!
(അടുത്ത വെള്ളിയാഴ്ചയാകട്ടെ!)
ഇതാദ്യമായാണ് കേള്‍ക്കുന്നത്. കൊള്ളാം ചേച്ചീ.
KOLLALLO :-)
മനോജ്, ബിന്ദു ഉണ്ണി: കപ്പപ്പൊടി കൊണ്ട് പരീക്ഷിക്കുന്നതൊക്കെ കൊള്ളാം. ഉണ്ടാക്കിയിട്ട് നന്നായില്ലെങ്കിൽ ഞാൻ ഉത്തരവാദിയല്ല കേട്ടോ :) പിന്നെ നിങ്ങൾ പരീക്ഷിച്ചിട്ട് നന്നായെങ്കിൽ പറയണേ......എനിയ്ക്കും ഒന്നു നോക്കാമല്ലോ..
ithaadhyamaayittaan njan kelkunnath. nalla ruchi thonnunnu vaayikkumbo thanne. pareekshicchu nokkanam.
ബിന്ദു,
പുതു പുത്തന്‍ ഐറ്റം, ഇതുവരെ കേട്ടിട്ടില്ല.
എന്റെ കപ്പയെ വെറും കൊള്ളിക്കിഴങ്ങാക്കിയതില് ഞാന്‍ പ്രതിഷേധിക്കുന്നു.
nannaayi i like the usage .. kollikkizhang.
so nice
ദോശ നന്നായിരിക്കുന്നു.
ഇതില്‍ കൊള്ളിക്ക് പകരം വേറെ എന്തൊക്കെ ഉപയോഗിക്കാം?
ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും എന്തിന് പൂന്തോട്ടം വരെ കപ്പ കൊണ്ടുണ്ടാക്കുന്ന നാട്ടുകാരനായിട്ട് പോലും ഇങ്ങനെയൊരു ദോശ പുതിയ അറിവ്. ഒന്ന് പരീക്ഷിച്ച് നോക്കിയിട്ട് തന്നെ കാര്യം :)
പുകഞ കൊള്ളിയാണോ വേണ്ടത്?
കപ്പ ദോശയെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. വാമഭാഗം സഹകരിച്ചാല്‍ ഈ ഞായറാഴ്ച ഞാനിതിന്റെ രുചിയറിയും :)
ചേച്ചി ഞാനും ആദ്യമായാണ് ഈ കപ്പ കൊണ്ടുള്ള ദോശ കേള്‍ക്കുന്നേ, എന്തായാലും ഞങ്ങള്‍ക്ക് ഈ വിഭവം സമ്മാനിച്ചതില്‍ സന്തോഷം, പിന്നെ പച്ച കപ്പക്ക് പകരം, കപ്പ കനം കുറച്ചു അരിഞ്ഞു വെയിലത്ത് ഉണക്കി പൊടിച്ചിട്ട് അത് കൊണ്ട് ദോശ ഉണ്ടാക്കാറുണ്ട് എന്ന് അറിയാം, അതുപോലെ അത് കൊണ്ട് പുട്ട് ഉണ്ടാക്കുന്നതും അറിയാം, അടുത്തമാസം നാട്ടില്‍ പോകുമ്പോള്‍ അമ്മയോട് ഈ പുതിയ വിഭവം ഒന്ന് പറഞ്ഞു നോക്കാം.
കപ്പ ദോശ കലക്കും ! ഒന്ന് പരീക്ഷിക്കട്ടെ!
കൊള്ളിക്കിഴങ്ങ് ദോശ ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ല.
പുത്തന്‍ വേലിക്കരയില്‍ ഈ ദോശ പ്രസിദ്ധമാണോ?
അവിടെ വരുമ്പോള്‍ തരുമല്ലോ.
എന്നാണ് മാണിക്യ ചേച്ചിയെ കാണാന്‍ പോകുന്നത്?
ശോ.. ഇന്നലെയും ഞാന്‍ കപ്പ വാങ്ങിയതാ..നേരത്തെ ഈ പോസ്റ്റ് കണ്ടിരുന്നെങ്കില്‍ ഒന്ന് പരീക്ഷിക്കാമായിരുന്നു..
ബാക്കി കപ്പ അടുക്കളയില്‍ ഇരുപ്പുണ്ട്..വൈഫിനെ ഒന്ന് സോപ്പിട്ടു നോക്കട്ടെ...
വൈഫ് ഇതില്‍ ഒരു ആവശ്യമുള്ള സാധനമാണോ? എത്ര വേണം? സോപ്പ് എത്ര എത് വേണം? രഘു നാഥന് കുഴപ്പിച്ചു..
ചേനത്തോരൻ കുമ്പളമവിയൽ..
‘അടുക്കളത്തള’ മരുളിയ വിദ്യകൾ..
പരീക്ഷണക്കളമാക്കിയ ‘വയറുകള’
നവധിയുണ്ടീ ബൂലോകത്തിൽ..
കപ്പ പ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് കപ്പ ദോശ ഇത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത് ട്ടോ
ഞാനും ഒന്നു പരീക്ഷിച്ചു നോക്കട്ടെ
Thanks for sharing it... Best wishes...!!!
:-)
ഇത്രമാത്രം വിഭവങ്ങളോ!
കപ്പ ദോശ ഞങ്ങളുടെ നാട്ടില്‍ തട്ട കടയില്‍ സുലഭം. അതിന്റെ റെസിപ്പി ഇപ്പോഴാ കിട്ടിയത്.
ബിന്ദു തൃശ്ശൂരില്‍ വരുമ്പോള്‍ കഴിച്ചിട്ടുണ്ടാകണം. ഞാന്‍ ഇന്ന് ബീനാമ്മയോട് ഉണ്ടാക്കിത്തരാന്‍ പറഞ്ഞിട്ടുണ്ട്.
സാധാരണ ആരുടെ ബ്ലോഗ് കണ്ടാലും ആള് മൈന്‍ഡ് ചെയ്യാറില്ല. പക്ഷെ ഇത് സ്വീകരിച്ചു. എന്താ കാര്യം എന്ന് മനസ്സിലായില്ല.
ഇന്ന് വൈകിട്ട് ദോശ കഴിച്ചതിന് ശേഷം നാളെ ഒരു കമന്റ് കൂടെ ഇടാം.
പിന്നെ ഇതില്‍ കമന്റിയവര്‍ക്കെല്ലാം തൃശ്ശൂരിലെ തട്ട് കടയില്‍ വന്ന് കഴിക്കാം.
കൃസ്തുമസ്സ് ഗ്രീറ്റിങ്ങ്സ് കാലെക്കൂടി അയക്കുന്നു.
സ്നേഹത്തോടെ
ജെ പി അങ്കിള്‍
തറവാടി ദോശട്ടോ......
പുതിയ ഐറ്റം കൊള്ളാം എന്തായാലും ഒന്ന് ശ്രമിച്ചു നോക്കുന്നുണ്ട് :) ഒരു പുത്തന്‍ വേലിക്കരക്കാരിയെ ബ്ലോഗില്‍ കണ്ടതില്‍ വലിയ സന്തോഷം :) എന്റെ അമ്മയും പുത്തന്വേലിക്കരക്കാരിയാ
hoo super ttoo.....
Post a Comment