നെല്ലിക്ക അച്ചാറിന് ഞങ്ങൾ നെല്ലിക്കാക്കറി എന്നാണ് പറയുന്നത്. ഇതുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
ആവശ്യമുള്ള സാധനങ്ങൾ
- നെല്ലിക്ക - മുക്കാൽ കിലോ
- എരിവു കുറവുള്ള മുളകുപൊടി :- ഏകദേശം 8-9 സ്പൂൺ. (കാശ്മീരി മുളകുപൊടി ആണ് ഞാൻ എടുത്തിരിക്കുന്നത്. ഇതിന് എരിവ് കുറവാണെന്നു മാത്രമല്ല, കൊഴുപ്പും ചുവപ്പുനിറവും കൂടുതലാണ്).
- കായം - 3 സ്പൂൺ
- ഉലുവാപ്പൊടി - 3 സ്പൂൺ
- ഉപ്പ് -പാകത്തിന്
- വിനാഗിരി -3 ടേബിൾ സ്പൂൺ (വിനാഗിരി നിർബന്ധമില്ലാട്ടോ. പണ്ടൊന്നും ചേർക്കാറില്ല. അച്ചാർ പെട്ടെന്ന് കേടാകാതിരിക്കാൻ കുറച്ചു വിനാഗിരി ചേർക്കുന്നത് നല്ലതാണ്. നെല്ലിക്കയുടെ ചവർപ്പ് കുറഞ്ഞുകിട്ടുകയും ചെയ്യും).
- നല്ലെണ്ണ - 2 ടേബിൾ സ്പൂൺ
- വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില.
- അവശ്യത്തിന് വെള്ളം
ഉണ്ടാക്കുന്ന വിധം:
നെല്ലിക്ക ഒരു വലിയ പാത്രത്തിലിട്ട് നികക്കെ വെള്ളമൊഴിച്ച് അടുപ്പത്തു വയ്ക്കുക. ഒന്നു തിളച്ചാൽ തീ കുറച്ചശേഷം രണ്ടുമൂന്നു മിനിട്ടു കഴിഞ്ഞ് വാങ്ങി വയ്ക്കുക. നെല്ലിക്കയുടെ പച്ചനിറം മാറണമെന്നേയുള്ളൂ. വല്ലാതെ വെന്ത്, ഉടഞ്ഞുപോവുന്ന പരുവത്തിലാവരുത്. ആറിയശേഷം നെല്ലിക്ക കുരു കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക. വേവാനുപയോഗിച്ച വെള്ളം കളയരുത്. (നെല്ലിക്ക മുഴുവനോടെയും ഇടാം. കഷ്ണങ്ങളാക്കുന്നതാണ് വേഗം ഉപ്പും മുളകും പിടിക്കാൻ നല്ലത്. കൂടുതൽ സ്വാദും അതാണെന്നാണ് എന്റെ പക്ഷം. നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യുക).
ഇനി ഒരു ചീനച്ചട്ടി/ഫ്രയിങ്ങ് പാൻ അടുപ്പത്തു വച്ച് നല്ലെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ഇതിലേക്ക് മുളകുപൊടി ഇട്ട് കട്ടകെട്ടാതെ നന്നായി ഇളക്കുക. തീ നന്നായി കുറച്ചു വയ്ക്കണം. ഇല്ലെങ്കിൽ കരിഞ്ഞുപോകും. മുളകുപൊടി മൂത്ത മണം വന്നാൽ നെല്ലിക്ക വേവാനുപയോഗിച്ച വെള്ളം ഇതിലേക്ക് ഒഴിച്ചിളക്കുക. ഉപ്പും ചേർക്കുക. ( ഉപ്പ് കുറേശ്ശെയായി ചേർത്ത് പാകത്തിനാക്കണം). അതിനുശേഷം വിനാഗിരിയും ചേർത്ത് ഒന്നു തിളച്ചാൽ കായവും ഉലുവാപ്പൊടിയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കുക. അവസാനം തയ്യാറാക്കി വച്ചിരിക്കുന്ന നെല്ലിക്കയും ചേർത്ത് നന്നായി ഇളക്കിയാൽ അച്ചാർ തയ്യാറായിക്കഴിഞ്ഞു! അച്ചാർ നല്ലപോലെ അയഞ്ഞ പരുവത്തിലായിരിക്കണം. വെള്ളം പോരെങ്കിൽ തിളപ്പിച്ചാറിയ വെള്ളം പാകത്തിന് ചേർത്ത് അയവു വരുത്തുക. ഇല്ലെങ്കിൽ പിന്നീട് അച്ചാർ വല്ലാതെ കട്ടിയായിപ്പോവും. (നെല്ലിക്ക അസ്സലൊരു “വെള്ളം കുടിയ”നാണ്).
വളരെ പെട്ടെന്നു തന്നെ ഉപ്പും മുളകും പിടിക്കുന്നതുകൊണ്ട് ഈ നെല്ലിക്ക അച്ചാർ ഉണ്ടാക്കിയതിന്റെ പിറ്റേദിവസം തന്നെ ഉപയോഗിക്കാൻ പാകമാവും.
കുറിപ്പ്:
ദീർഘകാല സൂക്ഷിപ്പിന് നെല്ലിക്ക അച്ചാർ അനുയോജ്യമല്ലെന്നാണ് അനുഭവം. അധികമുണ്ടെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്.
അച്ചാർ സൂക്ഷിക്കുന്ന കുപ്പിയിൽ/ഭരണിയിൽ മുകൾപ്പരപ്പിലായി നല്ലെണ്ണയിൽ മുക്കിയ തുണിക്കഷ്ണം വിരിച്ചിടുന്നതും വിനാഗിരിയിൽ മുക്കിയ തുണികൊണ്ട് വക്ക് തുടയ്ക്കുന്നതും പൂപ്പൽ വരാതിരിക്കാൻ സഹായിക്കും.
23 പേർ അഭിപ്രായമറിയിച്ചു:
നെല്ലിക്ക അച്ചാറിന് ഞങ്ങൾ നെല്ലിക്കാക്കറി എന്നാണ് പറയുന്നത്. ഇതുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
എന്റെ ഫേവറൈറ്റ് ആണ്
:)
ഞങ്ങളും അങ്ങനെത്തന്നെ പറയുന്നതു്. വിനാഗിരി ചേര്‍ക്കാറില്ല. പടത്തിലതു കണ്ടിട്ടു കൊതിയാവുന്നു.
kothiyaayittu vayyee..
pandu school gatil oru undhuvandiyil nellikka uppilittathu vaangaan kittumaayirunnu. valuthinu 10 paisayum cheruthinu 5 paisayumaayirunnu...
വായിൽ ഗ്ലും ഗ്ലും ഗ്ലും...:)
നെല്ലിക്ക അച്ചാര്‍ എനിയ്ക്കും വളരെ ഇഷ്ടമാണ്.
കണ്ടിട്ട് കൊതിയാകുന്നുമുണ്ട്. :)
thanks
nattil poyi venam undaakkaan
ഗൊള്ളാം....ഫേവറൈറ്റ് അച്ചാറിന്റെ നിർമ്മാണ രീതി....സഹിക്കിണീല്യാ....:)
താങ്കൂ, താങ്കൂ.
:)
>>>ഇതുണ്ടാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല ; <<<
ഒന്നുണ്ടാക്കി നോക്കട്ടെ. ബുദ്ധിമുട്ടും ആപേക്ഷികമാണെന്നറിയണമല്ലോ.
അച്ചാര്‍ വിളംബിയ പാത്രം :)
bindu:
അച്ചാര്‍ ഉണ്ടാക്കി കഴിഞ്ഞു; ഉലുവ പൊടിക്കാനൊന്നും നിന്നീല്ല, ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുണ്ടായിരുന്നു.
പച്ച കഴിക്കാന്‍ കൊണ്ടുവന്ന നെല്ലിക്ക കേടുവരാന്‍ തുടങ്ങിയാല്‍ ഇനി ഇതൊരുപതിവാക്കാം.
പോസ്റ്റിനും ബിന്ദുവിനും നന്ദി.
കണ്ടിട്ട് കൊതിയാകുന്നുമുണ്ട്
കണ്ടിട്ട് കൊതിയാകുന്നുമുണ്ട്
കറിനിര്‍മ്മാണത്തിനുശേഷം പരിക്ഷീണയായ ശ്രീമതി സംഭാരം കുടിക്കുന്നതിനിടെ എന്നെ ഓര്‍മ്മിപ്പിച്ചു:
പൂപ്പല്‍ കഴിക്കുന്ന പതിവില്ലെങ്കില്‍, ബിന്ദു പറഞ്ഞപോലെ എണ്ണശ്ശീല അല്ലെങ്കില്‍ വിനാഗിരി ഇട്ടോളോ.
രണ്ടും വേണ്ടാന്ന് ഞാനും സിദ്ദാണീം കൂടി തെളിയിച്ചുകൊടുത്തു- ഹോര്‍ളിക്സുകുപ്പ്യല്ലെ. ഫിനിഷീയ്യാന്‍ രണ്ടൂസം വേണ്ടിവന്നൂന്നുമാത്രം!
സത്യം പറയാലോ ബിന്ദു വായില്‍ വെള്ളമൂറി ...?
(വലിയ ഒരു ഔഷധഗുണം നെല്ലിക്കക്കുണ്ട് അത് പിന്നീട് എഴുതാം ട്ടോ )
എനിക്കേറ്റവും ഇഷ്ടപ്പെട്ട അച്ചാര്‍!
ആഹാ!
വായില്‍ കപ്പലോടുന്നു!
I read your blog Very nice and I like it please visit My Blog rishisoorya.blogspot.com
My all time favorite. Thanks for serving.
ചേച്ചി അനുഗ്രഹിക്കണം ..അച്ചാർ ഉണ്ടാക്കാൻ പോകുകയാ ...
ഞങ്ങള്‍ ഉണ്ടാക്കുന്ന അച്ചാര്‍ പുപ്പല്‍ പിടിക്കുന്നു പരിഹാരം എന്താണെന്ന് പറഞ്ഞു തരാമോ
എന്നിട്ട് നിങ്ങൾ വാങ്ങിക്കാറുണ്ടോ
എന്നിട്ട് നിങ്ങൾ വാങ്ങിക്കാറുണ്ടോ
Post a Comment