Monday, September 14, 2009

കുമ്പളത്തില തോരൻ

കുമ്പളമുണ്ടോ നിങ്ങളുടെ തൊടിയിൽ? ആരും നട്ടുവളർത്തിയില്ലെങ്കില്‍പ്പോലും, അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന കുരുവിൽനിന്ന് മുളപൊട്ടിവളർന്ന്, കാണുന്ന ചെടിയിലും മരത്തിലൊക്കെ പടർന്നുകയറാൻ ശ്രമിക്കുന്ന കുമ്പളം?
എങ്കിലതിന്റെ ഇലകൊണ്ട് നമുക്കൊരു തോരൻ ഉണ്ടാക്കിയാലോ....?ഇതിനാവശ്യമുള്ളത്

കുമ്പളത്തിന്റെ തളിരില - ആവശ്യത്തിന്തേങ്ങചിരകിയത്
സ്വല്പം ജീരകം
ആവശ്യത്തിന് കാന്താരിമുളക്/പച്ചമുളക്, ചുവന്നുള്ളി.
സ്വല്പം മഞ്ഞൾപ്പൊടി
ആവശ്യത്തിന് ഉപ്പ്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില (വേണമെങ്കിൽ കുറച്ചു ഉഴുന്നുപരിപ്പും ഇടാം), വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം


തേങ്ങയും പച്ചമുളകും ഉള്ളിയും ജീരകവും കൂടി ഒന്നു ചതച്ചെടുക്കുക (നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വെളുത്തുള്ളിയോ, ഇഞ്ചിയോ ഒക്കെ ചേർക്കാം).

കുമ്പളത്തില ചെറുതായി അരിയുക.വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും ഇട്ടുമൂപ്പിച്ച ശേഷം ഇതിലേയ്ക്ക് ഇല അരിഞ്ഞതും മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി, ചെറുതീയിൽ കുറച്ചുനേരം അടച്ചുവയ്ക്കുക( വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല). ഇനി തുറന്നുനോക്കിയാൽ ഇലയിലെ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിയ്ക്കുന്നതു കാണാം. ഉപ്പ് ഈ സമയത്ത് ചേർത്താൽ മതി.( ഇലയുടെ അദ്യത്തെ അളവുപ്രകാരം ചേർത്താൽ ഒരുപക്ഷേ ഉപ്പ് അധികമായെന്നുവരും). ഇനി ചതച്ചുവച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചുമിനിട്ടിനു ശേഷം വാങ്ങിവയ്ക്കാം.

കഴിഞ്ഞു! ഇത്രേയുള്ളൂ കാര്യം. വളരെ എളുപ്പമല്ലേ...?

17 പേർ അഭിപ്രായമറിയിച്ചു:

പള്ളിക്കരയില്‍ said...

ക്ഷ്യായി... വളരെ നന്ദി.

അരുണ്‍ കായംകുളം said...

നോക്കട്ടെ..
നന്ദി:)

ജെ പി വെട്ടിയാട്ടില്‍ said...

കുമ്പളത്തില കിട്ടിയില്ലാ ബിന്ദൂ. എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാന്‍ മരുമകളും, മോളും ഉണ്ടിവീടെ.
നാളെത്തന്നെ നാട്ടിന്‍ പുറത്ത് പോയി ഇലകള്‍ കൊണ്ട് വരുന്നുണ്ട്.

പിന്നെ എവിടെയാ ഇപ്പോള്‍? അബുദാബിയില്‍ തിരിച്ചെത്തിയോ?

മാണിക്യം said...

കുമ്പളത്തിനു വിസ കിട്ടിയില്ലാ.
അതു കൊണ്ട് പുള്ളി എത്തീല്ല.
പകരം സ്പിനാച്ച് ഇലകിട്ടിയിട്ടുണ്ട് :)
അതും കടയില്‍ നിന്ന് വാങ്ങിയതാ.
തോരന്‍ ഉണ്ടാക്കാം.
പടം എടുത്താല്‍ ഇതു പോലെയിരുക്കും ..
ബിന്ദുവിനെ ഓര്‍മ്മിക്കാം കഴിക്കുമ്പോള്‍..

Typist | എഴുത്തുകാരി said...

കുമ്പളം നട്ടു. ഒരു കായ പോലുമുണ്ടാവുന്നില്ല. ഇനി ഇലയെടുത്തു് തോരന്‍ വക്കാം.

പാര്‍ത്ഥന്‍ said...

ഇന്നത്തെ തലമുറ തീരെ മനസ്സിലാക്കാത്ത ഒരു ഇലക്കറി.

കൂശ്മാണ്ടം ഉണ്ടാവുന്നില്ലേ.
യൂറിയ ഇടണം, യൂറിയ.

ശ്രീ said...

ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ ഒന്ന് പരീക്ഷിച്ചു നോക്കണം
:)

അനിൽ@ബ്ലൊഗ് said...

ബിന്ദു,
കുമ്പളത്തിലകൊണ്ടുള്ള തോരന്‍ ആദ്യമായാ കാണുന്നത്. മത്തന്‍, പയറ് തുടങ്ങിയവയുടെ ഇലകള്‍ കൊണ്ടുള്ള തോരന്‍ വക്കാറുണ്ടായിരുന്നു, പണ്ട്.

ആദര്‍ശ്║Adarsh said...

വീട്ടില്‍ അമ്മ കുമ്പളവും,മത്തനും എല്ലാം നട്ടിരുന്നു..'ഫലം 'ഒന്നും ഇല്ലായിരുന്നു.അത് കൊണ്ട് തന്നെ കഴിഞ്ഞ ഒരു മാസമായി തോരന്‍ തീറ്റിയായിരുന്നു...

ഹരീഷ് തൊടുപുഴ said...

എനിക്കു അമ്മ ഉണ്ടാക്കിതരാറുണ്ടായിരുന്നു..
പിന്നെയും ഉണ്ട്..
പാലക് ചീര.. അതാണെനിക്കേറെ ഇഷ്ടം
പിന്നെ തകരയിലകൊണ്ട് തോരൻ ഉണ്ടക്കില്ലേ..
അതിനേ പറ്റി അറിയാമോ??

മീര അനിരുദ്ധൻ said...

കുമ്പളത്തില തോരൻ കഴിച്ചു നോക്കിയിട്ടില്ല.ഇത് ഉണ്ടാക്കി നോക്കണം.ഇതു പോലുള്ള ചെലവു കുറഞ്ഞ വിഭവങ്ങൾ ഉണ്ടാക്കുന്നതിനു സ്പെഷ്യൽ നന്ദി

പാവപ്പെട്ടവന്‍ said...

ലളിതമായ ഒരു വിഭവമാണ് കഴിക്കാനും സുഖം വയറിനും സുഖം

നിരക്ഷരന്‍ said...

ഇതിവിടെ വിളമ്പിയത് ബിന്ദു കെ.പി.

ഇതിവിടന്ന് തിന്നിട്ട് പോയതില്‍ ഞാനും പെടും :)

VEERU said...

പറഞ്ഞു നോക്കട്ടെ...!!??

Bindhu Unny said...

ചിത്രം കണ്ടിട്ട് എടുത്ത് തിന്നാന്‍ തോന്നുന്നു. ഇല കിട്ടാനാ‍ പാട്!
:-)

chery said...

അടുക്കളതലത്തില്‍ ആദിയമായി കയറുകയാണ് .ഇഷ്ടമായി
നാടന്‍ രുചി വൈവിദ്യങ്ങള്‍ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആസ്വതിച്ചു.
പരീക്ഷിക്കാന്‍ ധൈരിയം പോര.

രഘു said...

ബിന്ദുച്ചേച്ചീ...
ഒരായിരം നന്ദി! ഹഹഹ...
ഇന്നു ഞാൻ താമസിക്കുന്നയിടത്ത് തനിച്ചായിരുന്നു. രാത്രിത്തേയ്ക്ക് സ്വയം ഒരു പരീക്ഷണം നാത്താമെന്നു കരുതി ചീരയില വാങ്ങിവന്നു. ചീര തോരൻ എന്ന് ഗൂഗിളിൽ എറിഞ്ഞപ്പോൾ വേറേ ഏതോ ഒരു സൈറ്റു വഴി ചേച്ചിയുടെ ബ്ലോഗാണ് കൊളുത്തിയത്. ഇപ്പോ ഞാനീ കമന്റ് പോസ്റ്റുന്നത് ചീരയിലത്തോരൻ അടുപ്പത്തുനിന്ന് വാങ്ങിയിട്ടാണ് ട്ടോ... അതാണ് നന്ദി ആദ്യമേ പറഞ്ഞത്. വായനക്കാർക്ക് എന്റെ ടിപ്പ്: കുമ്പളത്തിന്റെ ഇല് ഇല്ലെങ്കിൽ ചീരയിലയും ഇങ്ങനെയുണ്ടാക്കിയൽ അപകടം കൂടാതെ കഴിക്കാവുന്നതാണ്... ഞാൻ ഗ്യാരണ്ടി!!!!
ഹഹഹഹ...
വളരെ നല്ല ബ്ലോഗ്ഗ്... വായിക്കാൻ നല്ല സുഖമുള്ള മലയാളം... ഗ്രാഫിക്സും വളരെ നന്നായി തിരഞ്ഞെടുത്തിരിക്കുന്നു. അഭിവാദ്യങ്ങൾ... പിന്തുടരുന്ന നൂറുകണക്കിന് ബൂലോകരിൽ ഈ അനിയനും കൂടി!!!!
ഞാൻ രഘു, ബാംഗ്ലൂരിൽ ജോലിചെയ്യുന്നു. സ്വദേശം പെരുമ്പാവൂർ(എറണാകുളം ജില്ല)

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP