Sunday, December 14, 2008

തക്കാളി-ഉള്ളി-തേങ്ങ ചമ്മന്തി

ആവശ്യമുള്ള സാധനങ്ങൾ:

തക്കാളി - ഒന്ന്
സവാള - ഒന്ന്
തേങ്ങ ചിരകിയത് - ഒരു പിടി
ഇഞ്ചി - ഒരു ചെറിയ കഷ്ണം
ചുവന്ന മുളക് - 1-2
ഉഴുന്നുപരിപ്പ് - 2 സ്പൂൺ
സാമ്പാർപൊടി - 1 സ്പൂൺ
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ - ആവശ്യത്തിന്



ഉണ്ടാക്കുന്ന വിധം:

വെളിച്ചെണ്ണയിൽ ഉഴുന്നുപരിപ്പിട്ട് മൂപ്പിക്കുക. കരിയരുത്. അതിലേയ്ക്ക് സവാള, തക്കാളി, ഇഞ്ചി എന്നിവ അരിഞ്ഞതും തേങ്ങയും കറിവേപ്പിലയും മുളകും എല്ലാം കൂടി ഒന്നിച്ചിട്ട് വഴറ്റുക. അധികനേരമൊന്നും വേണ്ട. തക്കാളി ഉടഞ്ഞുചേരുന്ന പരുവത്തിൽ വാങ്ങുക.



ആറിയശേഷം സാമ്പാർപൊടിയും ഉപ്പും ചേർത്ത് നന്നായി അരയ്ക്കുക. ഒട്ടും വെള്ളം ചേർക്കാതെതന്നെ മിക്സിയിൽ നന്നായി അരഞ്ഞുകിട്ടും. മല്ലിയിലയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് അവസാനം സ്വല്പം മല്ലിയില പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കാവുന്നതാണ്.



എന്റെ അനുഭവത്തിൽ ഈ ചമ്മന്തി ഇഡ്ഡലി/ദോശ, റവദോശ, അടതട്ടി എന്നിവയ്ക്കു പുറമേ ചോറിനും പറ്റിയതാണ്. ഇനി നിങ്ങൾ പറയൂ...

13 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

എന്റെ അനുഭവത്തിൽ ഈ ചമ്മന്തി ഇഡ്ഡലി/ദോശ, റവദോശ, അടതട്ടി എന്നിവയ്ക്കു പുറമേ ചോറിനും പറ്റിയതാണ്. ഇനി നിങ്ങൾ പറയൂ...

വികടശിരോമണി said...

പറയാല്ലോ...ആളുകളെ കൊതിപ്പിക്കാനും പറ്റിയതാണ്.

അനില്‍@ബ്ലോഗ് // anil said...

അഹാ,
ഇങ്ങനെ ഒരു ഐറ്റം ആദ്യമായി കേള്‍ക്കുകയാണ്.

ശ്രീ said...

തമിഴ്‌നാട്ടില്‍ ദോശയുടെ കൂടെ കിട്ടുന്ന തക്കാളി ചട്‌നി ഇതു തന്നെ ആകും അല്ലേ ചേച്ചീ?
:)

കൃഷ്‌ണ.തൃഷ്‌ണ said...

ഇതും നല്ല ഐറ്റം ..ഉണ്ടാക്കുക തന്നെ..

മുസാഫിര്‍ said...

ഇതു സാ‍ധാരാണ തേങ്ങ ചട്ണി പോലെ അത്ര വേഗം കേടാകാത്തത് കൊണ്ട് കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തയക്കാന്‍ നല്ലതാണ്.

krish | കൃഷ് said...

ഇതു കൊള്ളാലോ.

കിഷോർ‍:Kishor said...

അസ്സൽ ബാച്ചിലർ റെസിപ്പിയാണ്.... ഒരൂട്ടം നന്ദി!

smitha adharsh said...

അതെ..ഞാനും ആദ്യമായി കേള്‍ക്കുകയാണ്.കൊതി തോന്നി..കണ്ടപ്പോള്‍..

ജെ പി വെട്ടിയാട്ടില്‍ said...

my dear bindu

i read your cookery
i am not a fortunate guy, to get this preapred and enjoy it..
beenamma is sick always...
rakhi was here for the week end..
now she is expected only after a fortnight...

ATHUVAREKKUM KAAKKAN PATTILLA
I NEED THAT CHAMMANTHY VERY BADLY
NJAAN THANNE UNDAAKKI NOKKUNNUNDU...

NAATTIL NINNU AMMAYODU ORU PARCEL AYAKKAN PARANJAALUM MATHI.......

CHILAPPOL PARCEL IVIDE ETHUMPOZHEKKUM ENTHAAKUM STHITHI ALLE.......

I AM ON A DIFFERENT MACHINE RIGHT NOW, HERE MALAYALAM COMPOSING DOES NOT FUNCTION WELL...

WISH U ALL THE BEST

JP UNCLE
TRICHUR

നരിക്കുന്നൻ said...

ഏതായാലും ഇഡ്ഡലിക്ക് പറ്റും എന്ന് ഇന്ന് വീട്ടിൽ പരീക്ഷിച്ച് വിജയിച്ചു.
കിടിലൻ.....

ദീപക് രാജ്|Deepak Raj said...

സാധനം കൊള്ളാം.. കണ്ടപ്പോള്‍ വലിയ രസം തോന്നിയില്ലെങ്കിലും ഒരു ധൈര്യത്തിന് ഉണ്ടാക്കി നോക്കി. രുചിയുണ്ട്...ഇനി എന്‍റെ കൈപ്പുണ്യം ആണോ കാരണം എന്നറിയില്ല..

പാറുക്കുട്ടി said...

ചമ്മന്തി ഇഷ്ടപ്പെട്ടു.

എന്റെ ബ്ലോഗ് സന്ദർശിച്ചതിനും നന്ദി.

പുതുവത്സരാശംസകൾ!

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP