Tuesday, November 25, 2008

റവദോശ

റവകൊണ്ട് പുതുമയുള്ള ഒരു ദോശയുണ്ടാക്കിയാലോ..?

ആവശ്യമുള്ള സാധനങ്ങൾ:


റവ - കാൽക്കിലോ
സവാള - ഒന്ന്
തേങ്ങ ചിരകിയത് - ഒരു പിടി
ഇഞ്ചി - ചെറിയ ഒരു കഷ്ണം
അധികം പുളിയില്ലാത്ത തൈര്/മോര് - കാൽ ഗ്ലാസ്സ്
ജീരകം - ഒരു സ്പൂൺ
പച്ചമുളക്, കറിവേപ്പില, ഉപ്പ്, വെള്ളം - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

മിക്സിയിൽ റവ,സവാള കഷ്ണങ്ങളാക്കിയത്,തേങ്ങ,ഇഞ്ചി എന്നിവ ഒന്നിച്ചിട്ട് തൈരും വെള്ളവുമൊഴിച്ച് നന്നായി അരയ്ക്കുക. വെള്ളം അധികമാവാതെ ശ്രദ്ധിക്കണം. അരച്ച മാവിൽ പച്ചമുളകും കറിവേപ്പിലയും പൊടിയായി അരിഞ്ഞത് ചേർത്ത്, ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ ജീരകവും ഇട്ട് നന്നായി ഇളക്കുക.

മാവ് ഇപ്പോൾ ഏതാണ്ട് ഈ പരുവത്തിൽ ഇരിക്കും:ഇനി ദോശയുണ്ടാക്കിനോക്കൂ..
മാവ് ഒഴിക്കുന്ന സമയത്ത് ദോശക്കല്ലിന്റെ ചൂട് നന്നായി കുറഞ്ഞിരിക്കണം. അല്ലെങ്കിൽ ശരിക്ക് പരത്താൻ പറ്റാതെ മാവ് ഉരുണ്ടുകൂടും.(കല്ല് തീയിൽനിന്ന് മാറ്റിപ്പിടിച്ച് മാവൊഴിച്ച് പരത്തിയശേഷം തിരിച്ചു വയ്ക്കുകയാണ് ഞാൻ ചെയ്യുന്നത്. അപ്പോൾ നന്നായി കനം കുറച്ച് പരത്താൻ സാധിക്കും. മാവ് ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിക്കുന്നതും ഗുണം ചെയ്യും.

റവദോശ റെഡി! ചൂടോടെ ചട്ണിയോ ചമ്മന്തിയോ കൂട്ടി കഴിക്കുക.

16 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

റവകൊണ്ട് പുതുമയുള്ള ഒരു ദോശയുണ്ടാക്കിയാലോ..?

മാറുന്ന മലയാളി said...

ഇനിയിതൊന്നു കഴിച്ചിട്ടെ ഉള്ളു ബാക്കി കാര്യം...

കൃഷ്‌ണ.തൃഷ്‌ണ said...

ഞാന്‍ ചേച്ചിയുടെ ഒരു ഫാനാണേ..
ഒറ്റത്തടിയായതുകൊണ്ട് ചിലതൊക്കെ പരീക്ഷിച്ചു നോക്കി.കൈപ്പുണ്യം തീരെ ഇല്ല.
ഇതു ഞാന്‍ സ്വയം പറഞ്ഞതാണു, കേട്ടോ.
ഉണ്ടാക്കിയാല്‍ മാത്രം പോരല്ലോ, അതു കഴിച്ചിട്ടു നന്നായി, നന്നായില്ല എന്നൊക്കെ പറയാനും ആളുവേണ്ടേ? അതൊന്നുമില്ലാത്തവരിലൊരാള്‍.
ഏതായാലും ബോര്‍ഡിംഗിലെ കാന്റീനിനേക്കാള്‍ സ്വാദുണ്ട്,ഇതെല്ലാം ഇങ്ങനെ ലളിതമായി പറഞ്ഞു തരുന്നതിനു ഈ അനുജന്റെ വക ഒരു വലിയ നന്ദിയുണ്ടേ.

ആചാര്യന്‍... said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

kaithamullu : കൈതമുള്ള് said...

ബിന്ദൂ,
പ്രിന്റ് എടുത്ത് വാമഭാഗത്തിന് ഗിഫ്റ്റ് ചെയ്യാന്‍ പോകുന്നൂ.
(ഉണ്ടാക്കിത്തരുമോ എന്തോ)

താങ്ക്സ് ട്ടാ!

ശ്രീ said...

ഇതു കൊള്ളാമല്ലോ.
നന്ദി ചേച്ചീ.
:)

അനില്‍@ബ്ലോഗ് said...

കൊള്ളാം , ഇന്നു തന്നെ പരീക്ഷിപ്പിച്ചിട്ട് വിവരം പറയാം.

മിക്സി ഇല്ലെങ്കില്‍ എഞു ചെയ്യും? :)

ജെപി. said...

ദോശയുണ്ടാക്കുന്ന റസീപ്പിയുടെ ഒരു കോപ്പി എടുത്ത് എന്റെ ശ്രീമതിക്ക് കൊടുത്തിട്ടുണ്ട്..
ഇന്ന് വൈകുന്നേരം ഉണ്ടാക്കി തരാന്‍ പറഞ്ഞിട്ടുണ്ട്.
കഴിച്ചതിനു ശേഷം പറയാം എങ്ങിനെ ഉണ്ടെന്ന്.

കുഞ്ഞന്‍ said...

ആഹാ..ഇതുകൊള്ളാമല്ലൊ..ഇതെങ്ങിനെ പഠിച്ചു..?

നന്ദി..

മുസാഫിര്‍ said...

അധികം സമയം കൊല്ലാതെ ഇങ്ങിനെയുള്ള ചെറിയ പരീക്ഷണങ്ങള്‍ എന്റെ ശ്രീ‍മതിക്കൂം ഇഷ്ടമാണ്.പക്ഷെ ആദ്യം എനിക്കു തന്ന് കുറച്ച് കഴിഞ്ഞേ കുട്ടികള്‍ക്കു കൊടുക്കുകയുള്ളു എന്നു മാത്രം.

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാട്ടൊ.പക്ഷെ ഞാൻ കഴിക്കില്ല.എനിക്ക് ഇഷ്ട്മല്ല
റവ

മൂര്‍ത്തി said...

നന്ദി..

smitha adharsh said...

ബിന്ദു ചേച്ചീ..പോസ്റ്റ് മുന്നേ കണ്ടിരുന്നു.കമന്റാന്‍ വിട്ടു പോയതാ..
ഈ ദോശ,ഞാന്‍ കഴിച്ചിട്ടുണ്ട്.ഞാന്‍ ഉണ്ടാക്കിയിട്ടല്ല കേട്ടോ..ഒരിക്കല്‍ തൃശൂര്‍ "India Gate Restaurant" ല് "100 Dosa fest" ഉണ്ടായിരുന്നു...അതില്‍ നിന്നാണെ..നന്നായിരുന്നു. അത് അന്ന് ഇഷ്ടപ്പെട്ടു.എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്.

യാമിനിമേനോന്‍ said...

സംഗതികൊള്ളാം. നന്നായി. പിന്നെ വയറുനിറയെ കഴിച്ച് ഈ റെസീപ്പി പറഞ്ഞുതന്നെ ആനിറ്റ്യോട് താങ്ക്സ് പറയുവാന്‍ പിങ്കി(4 വയസ്സുള്ള കുസൃതി)മോള്‍ പറഞ്ഞു.

ഇനിയ്ം പുതിയ വിഭവങ്ങള്‍ ഇവിടെ പ്രതീസ്ഖിക്കുന്നു.

നിലാവ് said...

ബിന്ദു ചേച്ചി...റവ ദോശ ഞാന്‍ ഉണ്ടാക്കീ, ചേച്ചി പറഞ്ഞ പോലെ..

വീട്ടില്‍ എല്ലാവര്ക്കും ഒത്തിരി ഇഷ്ടമായി..

thank you ..!

കാഴ്ചകളിലൂടെ said...

bindu, yesterday i tried "cheera moruzhicha kootan and rava dosa." good

sajeev

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP