പപ്പായ ഞങ്ങളുടെ നാട്ടിൽ കപ്പയ്ക്ക എന്നറിയപ്പെടുന്നു. കപ്പളങ്ങ,കപ്പങ്ങ,പപ്പയ്ക്ക,കൊപ്പക്കായ എന്നീ പേരുകളും കേട്ടിട്ടുണ്ട്. മലപ്പുറം ജില്ലക്കാരായ എന്റെ ഭർതൃവീട്ടുകാർ ഓമക്കായ എന്നാണ് പറയുന്നത്. കുർമൂസ് എന്നൊരു പേര് സി.വി.ബാലകൃഷ്ണന്റെ ഒരു നോവലിൽ കണ്ടിട്ടുണ്ട്. പണ്ടുമുതൽക്കേ വീട്ടിൽ ഇതിന് ഒരുകാലത്തും ക്ഷാമമുണ്ടായിട്ടില്ല. പ്രത്യേക പരിചരണമൊന്നും വേണ്ടാത്തതുകൊണ്ടാവും ഒന്ന് നശിച്ചാൽ മറ്റൊന്ന് എന്ന മട്ടിൽ പറമ്പിൽ എവിടെയെങ്കിലുമൊക്കെ കപ്പച്ചെടികൾ സമൃദ്ധമായി വളർന്നു നിൽക്കാറുണ്ട്. കപ്പയ്ക്കാവിഭവങ്ങളോട് പണ്ട് അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന എന്റെ അനിയനിപ്പോൾ നാട്ടിലെത്തിയാൽ അമ്മയോട് അങ്ങോട്ട് ആവശ്യപ്പെട്ട് കപ്പയ്ക്കക്കൂട്ടാൻ ഉണ്ടാക്കിക്കും!! അന്നും ഇന്നും കപ്പയ്ക്കാ വിഭവങ്ങൾ എനിയ്ക്കു പ്രിയങ്കരം തന്നെ.
കപ്പയ്ക്കയും ചേമ്പും കൊണ്ട് ലളിതമായ ഒരു
മൊളോഷ്യം ഇതാ:
ആവശ്യമുള്ള സാധനങ്ങൾ:ഇടത്തരം വലുപ്പമുള്ള കപ്പയ്ക്ക - ഒന്ന്
ചേമ്പ് - ചെറുതാണെങ്കിൽ 5-6. (വലുപ്പമനുസരിച്ച് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.)
കാന്താരിമുളക് - ആവശ്യത്തിന്.
ഒരു ചെറിയ കഷ്ണം വാഴയില
മഞ്ഞൾപ്പൊടി,ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ.
ഉണ്ടാക്കുന്ന വിധം:ചേമ്പ് തൊലി കളഞ്ഞ് കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.
കപ്പയ്ക്കയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവച്ച ശേഷം, വാഴയില ഒന്നു ചെറുതായി വാട്ടിയെടുത്ത് അതിൽ കാന്താരിമുളക് (കിട്ടാനില്ലെങ്കിൽ പച്ചമുളക് ഉപയോഗിക്കാം.ഞാനും പച്ചമുളകാണ് എടുത്തിരിക്കുന്നത്) വച്ച് ഒരു ചെറിയ പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക.
കഷ്ണങ്ങളുടെ കൂടെ ഈ പൊതിയും,അവശ്യത്തിന് മഞ്ഞൾപ്പൊടിയും,ഉപ്പും ഇട്ട് വെള്ളവും ചേർത്ത് വേവിക്കുക.(കുക്കറിലാണ് വേവിക്കുന്നതെങ്കിൽ വേവ് അധികമാവാതെ ശ്രദ്ധിക്കണം.അല്ലെങ്കിൽ ചേമ്പ് വെന്തു കലങ്ങിപ്പോവും).
വെന്തുകഴിഞ്ഞാൽ ഇലപ്പൊതി തുറന്ന് മുളക് നന്നായി ഉടച്ച് കൂട്ടാനിൽ ചേർക്കുക. (ഇനി ഇല കളയാം കേട്ടോ).
ചേമ്പ് ഉടയാതെ കപ്പയ്ക്കാകഷ്ണങ്ങൾ ഒന്ന് ഉടച്ചുയോജിപ്പിക്കുക. തീ അണച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കുറച്ചുനേരം അടച്ചുവയ്ക്കുക.
കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത് ഇതാ:
കുറിപ്പ് : പഴയ രീതി അതേപടി എഴുതിയെന്നേ ഉള്ളൂ. വാഴയില കിട്ടാനില്ലാത്ത പക്ഷം മുളക് നേരിട്ട് കഷ്ണങ്ങളുടെ കൂടെ ഇട്ടും ഉണ്ടാക്കാം. പക്ഷേ, ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയിലയുടെ മണവും കൂട്ടാനിൽ ചേരുമ്പോഴുള്ള രുചിഭേദം, അതു തന്നെയാണ് ഈ വിഭവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
18 പേർ അഭിപ്രായമറിയിച്ചു:
ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയിലയുടെ മണവും കൂട്ടാനിൽ ചേരുമ്പോഴുള്ള രുചിഭേദം, അതു തന്നെയാണ് ഈ വിഭവത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
soooper.. ethupolulla adipoli vibavangalude kuripp eniyum pratheeshikkunnu
പോഷകസമ്പന്നമായ ഈ സാധനത്തിന് നാമൊരു വിലയും കൊടുക്കാറില്ല.ഇങ്ങനേം ഒരു പരിപാടിയുണ്ടല്ലേ? നോക്കാം.
പപ്പായയെ അല്ലെങ്കിൽ കപ്പയ്ക്കയെ ഞങ്ങളുടെ നാട്ടിൽ കപ്ലങ്ങ എന്നാണ് വിളിക്കുക. ( വിളിച്ചാൽ വിളി കേൾക്കാറുണ്ട്. സത്യം ):)
ഇത് പ്രിന്റെടുത്ത് വാമഭാഗത്തിന്റെ പക്കൽ കൊടുക്കാം. അവളൊന്ന് ശ്രമിക്കട്ടെ. വിവരം അറിയിക്കാം. :)
വിശക്കുന്നു.
:-)
ഉപാസന
ബിന്ദൂട്ടീ..
അഗ്രി ചതിച്ചാല്‍ കല്ലീവല്ലി,
എല്ലാര്ക്കും മെയില്‍ ചെയ്ത് അറിയിക്കൂ...
ഞാനിപ്പം അഗ്രിയില്‍ വിശ്വസിക്കുന്നില്ല
ഒമയ്ക്ക, പപ്പരയ്ക്ക ..
ഹോ തലെല് കൈവച്ചിട്ടുണ്ട് പണ്ട് ഇതൊരു സ്ഥിരം അഭിനേതാവാരുന്നു ,പക്ഷെ ഇന്ന് കൂട്ടാന്‍ കൊതിയാവുന്നു , പച്ച പപ്പക്ക തോരന്‍, തേങ്ങയും തൈരും ചേര്‍ത്ത് ചാറ്കറി, ചെനച്ച പപ്പയ്ക്ക പച്ചടി, പപ്പക്കയും പരിപ്പും കൂടെ ഒരു ചാറ്
ഒക്കെ നല്ലതാണ്, ഈ മോളോഷ്യം ഇനി ഒന്നു പരീക്ഷിക്കണം...കുറിപ്പിന് നന്ദി ..
this post is being listed please categorise this post
www.keralainside.net
ഇതു എനിക്കും ഒന്നു പരീക്ഷിക്കണം..കപ്പങ്ങാ കൊണ്ട് ഈ കറി ഞാന്‍ ആദ്യം കേള്‍ക്കുകയാ.നന്ദി ബിന്ദൂ
super chechi....enthayalum ithra nannayi cheyalle.............kothi pidichu pokum!
ആദ്യമായാ ഇത്തരം ഒരു കറിയെ കുറിച്ച് കേൾക്കുന്നത്. വിശേഷിച്ചും ഇലയിൽ പൊതിഞ്ഞു മുളകു വേവിക്കുന്നത്. ഇത് പരീക്ഷിക്കാൻ എന്തായാലും നാട്ടിൽ പോയെങ്കിലേ പറ്റൂ
ഓമക്കായ എന്ന് ഞങ്ങളുടെ നാട്ടിലും (ത്ര്ശ്ശൂര് ) പറയാറുണ്ട് . പഴയ തലമുറയില്‍ പെട്ടവര്‍ ദര്മസുംകായ എന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഈ പരീക്ഷണം കൊള്ളാം :)
പച്ചമുളകിനെ പല തരത്തില്‍ വേഷം മാറ്റിയാല്‍ കേമാവും..നോക്കട്ടെയിത്. ഇതേ സംഭവം എല്ലാ കൂട്ടാനിലും തകര്ത്താലോന്നാലോചിക്കുകയാണ്. പിന്നെ വാഴയിലയുടെ മണം ആഹഹാ.. അന്യം നിന്നു പോയ പൊതിച്ചോറുകള്‍.. കാലമേ നിന്നെപ്പോലെ ഒരു ക്രൂരനില്ല
ഞങ്ങള്‍ കറുമൂസ എന്നാണു പറയുന്നത്. താങ്ക്യൂ.
Dear Bindu,blogile ella postum sakootham vayichu;nalla saili;hrudyamaya rachana;ABHINANDANAGAL!njangal bindu paranjathupole aparishkrutharaya nadan veettanma maranu.nattarivu vayikkan ishtamanu;uduppilum nadappilum theere nattinpurathukar.nighty idilla;ulluduppayi thanikkeraleeyamaya ONNARAMUNDU udukkunnu;athukondu enthu parihasamanenno.nammude paramparya reethiyaya ONNARAyeppatty blogil aa manoharamaya sailiyil onnu bodhavalkkarikkamo?puthiya thalamura athinte nanmakal ariyatte.......snehapoorvam Devu.(email-tsrdevu@gmail.com)
കൊപ്പക്കാ (അങ്ങിനെയാണ് ഞങ്ങളുടെ നാട്ടില്‍ പറയുക), അത് വച്ചു ഉണ്ടാക്കുന്ന തോരന്‍ എന്റെ പ്രിയപ്പെട്ട അയിറ്റം ആണ്.
പാചക കുറിപ്പ് എഴുതി പരിചയം ഇല്ല എനിക്ക്. എന്നാലും ഒരു ശ്രമം
ചെറുതായി മുറിച്ച കൊപ്പക്കാ കഷണങ്ങള്‍ ചെറുതീയില്‍ എണ്ണയോട് കൂടി പതുക്കെ വേവിച്ചെടുക്കുക. വേവിക്കുന്നതിനോപ്പം അല്പം മഞ്ഞപ്പൊടിയും ഉപ്പും ഇടണം. വെന്തു കഴിയുമ്പോള്‍ തേങ്ങ ചിരവിയതും പച്ച മുളകും ചേര്‍ത്തരച്ച അരപ്പും കൂടെ ചേര്ത്ത്ഇളക്കിയെടുക്കുക. അത്രയേ ഉള്ളു. സംഭവം റെഡി.
അങ്ങിനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പാചക കുറിപ്പ് എഴുതി. ശ്രമിച്ചു നോക്കുക. വളരെ എളുപത്തില്‍ ഉണ്ടാക്കാവുന്ന ഒരു രുചികരമായ അയിറ്റം
inganeyum kure sadhanangal untaakkaam alle.
ഇലപ്പൊതിയിൽ ഇരുന്ന് വെന്ത മുളകിന്റെ രുചിയും വാഴയിലയുടെ മണവും കൂട്ടാനിൽ ചേരുമ്പോഴുള്ള രുചിഭേദം
vaayil vellam orrunnu. onnu try cheythu nokkatte.
pacha kopakka with oru nedar kayya randumm koode upperi vachall super kootan kachumbol kurachu mulakupodee kooduthal edanamm. enday faverate anu
Post a Comment