മാങ്ങാത്തൊലിയെപ്പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. ഭാവിയിലെ ഉപയോഗത്തിനുവേണ്ടി പച്ചമാങ്ങ ഉണക്കിവയ്ക്കുന്നതിനെയാണ് മാങ്ങാത്തൊലി എന്നു പറയുന്നത്. ഇതുകൊണ്ട് വ്യത്യസ്തമായ വിഭവങ്ങളുണ്ടാക്കാം. ഇപ്പോൾ ഇവിടെ പറയുന്നത് മാങ്ങാത്തൊലിയും വെളുത്തുള്ളിയും ചേർന്ന രുചികരമായ ഒരു കൂട്ടാനേപ്പറ്റിയാണ്.
നോക്കാമല്ലേ...?
നോക്കാമല്ലേ...?
ആവശ്യമുള്ള സാധനങ്ങൾ:
- മാങ്ങാത്തൊലി - ഏകദേശം 8-10 കഷ്ണങ്ങൾ.
- വെളുത്തുള്ളി - ഒരു 15-20 അല്ലിയൊക്കെ ആവാം(വലുത്). വെളുത്തുള്ളി ഒട്ടും കുറക്കേണ്ട. അതാണ് ഈ കറിയുടെ ഒരു ഇത്.
- വറുത്തിടാനുള്ള കറിവേപ്പില, മുളക്, കടുക്
- മുളകുപൊടി - ആവശ്യത്തിന്
- കുറച്ചു മഞ്ഞൾപ്പൊടി
- ഒരു സ്പൂൺ കായം
- ഒരു സ്പൂൺ ഉലുവാപ്പൊടി
ഉണ്ടാക്കുന്ന വിധം:
മാങ്ങാത്തൊലി വെള്ളത്തിലിട്ട് നാലഞ്ചുമണിക്കൂർ കുതിർക്കുക.
അതിനുശേഷം കഷ്ണങ്ങൾ ചെറുതായി അരിയുക. കുതിർത്ത വെള്ളം കളയേണ്ട. അവിടെ ഇരിക്കട്ടെ.
വെളുത്തുള്ളി ചതച്ചു വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചതിട്ട് വഴറ്റുക. വഴന്നു വരുമ്പോൾ മാങ്ങാത്തൊലിക്കഷ്ണങ്ങളും ഇട്ട് വഴറ്റുക.
ബ്രൗൺ നിറമാവാൻ തുടങ്ങിയാൽ മുളകുപൊടിയും ചേർത്ത് ഇളക്കുക. കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. തീ കുറച്ചു വച്ചാൽ മതി. അല്ലെങ്കിൽ മുളകുപൊടി പെട്ടെന്ന് കരിഞ്ഞുപോകും.
മുളകുപൊടി നന്നായി മൂത്ത മണം വന്നാൽ ഇതിലേക്ക് മാങ്ങാത്തൊലി കുതിരാനിട്ട വെള്ളം ഒഴിക്കുക. കായവും ചേർക്കുക. (മാങ്ങാത്തൊലിയിൽ ഉപ്പുള്ളതുകൊണ്ട് ഇനി ഉപ്പു ചേർക്കേണ്ടിവരില്ല). പോരാത്ത വെള്ളവും ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു കുറുകാൻ തുടങ്ങിയാൽ വാങ്ങാം. മാങ്ങാത്തൊലി അസ്സലൊരു വെള്ളംകുടിയനായതുകൊണ്ട് ഈ കറി തണുക്കുന്തോറും കട്ടിയാവും. അതുകൊണ്ട് അധികം കുറുകാൻ നിൽക്കേണ്ട.
വാങ്ങിവച്ചശേഷം ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. വളരെ രുചികരമാണ് ഈ കറി. പെട്ടെന്ന് കേടാകുകയുമില്ല. ഉണ്ടാക്കിയ അന്നത്തേക്കാൾ രുചികൂടും പിറ്റേദിവസം ഉപയോഗിച്ചാൽ.

7 പേർ അഭിപ്രായമറിയിച്ചു:
thalkkalam nokki kothikkane pattu.We had enough a home.Staring at your clicks,I could feel the sour,salty in my mouth.Lajjikkathe parayam.vaayil kappalodikkam Bindu.
gollaam
gollaam
mouth watering
Bindu........y r great
Bindu you r great
Adukkalathalam smrudham sampushttam......and realy my muthashi s adukkala😋😘😍
Post a Comment