പണ്ടത്തെ ചില തട്ടിക്കൂട്ടു വിഭവങ്ങളിൽ പെടുന്നതാണ് ഇതൊക്കെ. അന്നൊക്കെ എത്ര ഇല്ലായ്മ ആണെങ്കിലും, ഒരു മുറവുമായി പറമ്പിലൊന്ന് ചുറ്റിവരുമ്പോഴേക്കും അന്നത്തെ കൂട്ടാനുള്ള വകകൾ എന്തെങ്കിലുമൊക്കെ ഒപ്പിച്ചിട്ടുണ്ടാവും അമ്മയും അമ്മമ്മയുമൊക്കെ. അത്തരത്തിലുള്ള, വളരെ ലളിതമായ ഒരു വിഭവമാണിത്. ഏറെ സ്വാദിഷ്ടവും.
ആവശ്യമുള്ള സാധനങ്ങൾ:
- ചേമ്പിൻതണ്ട് - കാൽ കിലോ (കൃത്യമായ അളവൊന്നും വേണമെന്നില്ല. ഒരു കൈക്കണക്ക്. അത്രേയുള്ളൂ)
- കൊള്ളിക്കിഴങ്ങ് - ഏതാണ്ട് കാൽ കിലോ
- മഞ്ഞൾപ്പൊടി
- കാന്താരിമുളക് - ആവശ്യത്തിന്
- ചുവന്നുള്ളി - ഒരു പിടി
- ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക.
താൾ പുറംതൊലി ചീകിക്കളഞ്ഞ് വട്ടത്തിലരിയുക.
ചുവന്നുള്ളി ചെറുതായി അരിയുക.
കൊള്ളിക്കഷ്ണങ്ങൾ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും കാന്താരിമുളകും ഉപ്പും ചേർത്ത് വേവിക്കുക. ചെറുതീയിൽ വച്ചാൽ മതി. ഇടയ്ക്കിടെ ഇളക്കിക്കൊടുത്തില്ലെങ്കിൽ വെന്തുതുടങ്ങുമ്പോൾ കൊള്ളി കരിഞ്ഞുപിടിക്കും. (കുക്കറിൽ വേവിച്ചെടുത്താലും മതി). വേവായാൽ താൾ അരിഞ്ഞത് ചേർക്കുക. വെള്ളം പോരെങ്കിൽ കുറച്ച് ചേർക്കാം. വളരെ വേഗം താൾ വെന്തു യോജിക്കും. ഉപ്പും എരിവുമൊക്കെ പാകത്തിനാണോന്നു നോക്കിയശേഷം കറിവേപ്പിലയിട്ട് വാങ്ങിവയ്ക്കാം.
ഇതിലേക്ക് ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചതും കൂടി ചേർത്താൽ മൊളോഷ്യം റെഡി!

4 പേർ അഭിപ്രായമറിയിച്ചു:
ചേമ്പിന് താള് വിളമ്പിയത് നന്നായി
Onnantharam..ithrem naadan vibhavam kazhicha kaalam marannu...Prathyekichu chembin thaal.Aadyathe click enikku valare pidichu..Kohityayittu vayya..nalla oru pazhama manakkunnu.
ചേച്ചിയുടെ ബ്ലോഗ് ഉള്ള കാരണം അത്യാവശ്യം നല്ല ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കുന്നു.എന്റെ ഭാര്യ ഈ ബ്ലോഗ് മൊത്തം ഡൌണ്‍ലോഡ് ചെയ്തു വെച്ചിരിക്കുകയാ.നെറ്റ് എല്ലാതപ്പോളും ഉപയോഗിക്കാന്‍ വേണ്ടി.നന്ദി ചേച്ചീ..
ചേബിൻ താൾ മാത്രം ഉപ്പേരി ഉണ്ടാക്കാൻ പറഞ്ഞു തരാമോ ? നന്ദി
Post a Comment