ചക്ക കൊണ്ടുള്ള വളരെ രുചികരമായ മൊളോഷ്യമാണിത്. കാന്താരിമുളക് വാഴയിലയിൽ പൊതിഞ്ഞെടുത്ത് ചക്കയുടെ കൂടെ വേവിച്ചെടുത്താണ്, തികച്ചും ലളിതമായ ഈ മൊളോഷ്യം ഉണ്ടാക്കുന്നത്. എങ്ങിനെയെന്ന് പറയാം:
ആവശ്യമുള്ള സാധനങ്ങൾ:
- കുരുവും ചവിണിയും കളഞ്ഞ് നുറുക്കിയെടുത്ത ചക്കച്ചുള - ആവശ്യത്തിന്
- കുറച്ച് കാന്താരിമുളക്
- ഒരു കഷ്ണം വാഴയില
- മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
ചക്ക പാകത്തിന് ഉപ്പും, സ്വല്പം മഞ്ഞൾപ്പൊടിയും ചേർത്ത് നികക്കെ വെള്ളമൊഴിക്കുക.
വാഴയില ചെറുതായി വാട്ടിയശേഷം, അതിൽ കാന്താരിമുളകു വച്ച് ചെറിയൊരു പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക. തയ്യാറാക്കിയ ചക്കയിലേക്ക് ഈ മുളകുപൊതിയും ചേർത്ത് അടുപ്പത്തു വയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
ചക്ക നന്നായി വെന്തുകഴിഞ്ഞാൽ ഇലപ്പൊതി പുറത്തെടുക്കാം.
പൊതിയിലെ കാന്താരി മുളക് നന്നായി ഉടച്ച് കൂട്ടാനിൽ ചേർക്കുക. ഇനി ഇല കളയാം.
എല്ലാം കൂടി യോജിച്ച് നന്നായി തിളച്ചാൽ വാങ്ങിവയ്ക്കാം. ചക്ക ചെറുതായൊന്ന് ഉടച്ചുകൊടുക്കണം.
വാങ്ങിവച്ചശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് കുറച്ചുനേരം അടച്ചുവയ്ക്കുക. അത്രതന്നെ!
വാഴയിലയുടേയും, അതിലിരുന്ന് വെന്ത മുളകിന്റേയും, രുചിയും മണവും ചക്കയിൽ ചേരുമ്പോഴുള്ള രുചി പറഞ്ഞറിയിക്കാനാവാത്തതാണ്!
മാങ്ങാച്ചമ്മന്തിയും ഉപ്പുമാങ്ങയുമൊക്കെയാണ് ഇതിനു പറ്റിയ കൂട്ട്.
കുറിപ്പ്: ഇതേ രീതിയിൽ കപ്പക്ക(പപ്പായ) കൊണ്ട് കൂട്ടാനുണ്ടാക്കുന്ന വിധം ഇവിടെ പറഞ്ഞിട്ടുണ്ട്.

11 പേർ അഭിപ്രായമറിയിച്ചു:
കർക്കിടകമാസമായിട്ടും ഇവിടെ ചക്ക തീർന്നിട്ടില്ല! :)
മൊളോഷ്യത്തിന്റെ ഏഴാം ചിത്രം നോക്കിയിരുപ്പായിരുന്നു ഞാൻ മൂന്നു മണിക്കൂറായിട്ട്.
3 ഇഞ്ച് പൊക്കമുള്ള പ്ലാസ്റ്റിക് പാത്രമാണത് എങ്കിൽ, മൂന്നു പാത്രം - ഊണിന് മുൻപ് ഒന്ന്, വെറും ചോറിൽ ഒന്നര, ശ്രീ സംഭാരമിശ്ര എന്ന് പേരിട്ട ബാക്കി ചോറിൽ അരപ്പാത്രം- മൊളോഷ്യത്തിന്റെ കഥ കഴിച്ചിട്ടേ
ഞാൻ ഏമ്പക്കമിടാൻ തയ്യാറായിരുന്നുള്ളൂ.
ഞാൻ ഏമ്പക്കമിടുന്നതും കാത്തുകാത്തിരുന്നിരുന്ന അയൽവാസി കാർത്ത്യേന്യമ്മായി എത്രയോ തവണ ഇതികാർത്ത്യാനിമൂഢയായി അറ്റകൈയ്ക്ക് മനോരമ ആഴ്ച്ചപ്പതിപ്പും രാമായണവും ഒന്നിനു പിറകെ ഒന്നായി വായിയ്ക്കാൻ എണീറ്റുപോകുന്നത് നിറകണ്ണൂകളോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ടെന്നോ !
നല്ല കഥ്യായി , എന്ന്ഓടാ കളി !
എന്റെ അമ്മ പരിമിതവിഭവയായിരുന്നു.
ഒരു മോളോഷ്യം, ഒരു പുളിങ്കറി, ഒരവിയൽ, കൊല്ലത്തിലൊരിയ്ക്കൽ ഒരു തിയ്യൽ. തീർന്നു.
എന്റെ അമ്മയെ , എന്റെ കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചതിന് ധാരാളം നന്ദികൾ, ബിന്ദൂ :)))
angathi kidilan thanne Bindu.aa kanthari mulaku oralpam kaanan kittiyirunnenkil athu nokki njan aaharam kazhichene..Ithu kandittu vruthathilaya njan valare vishamichu niyanthrikkunnu..Superb ! All your recipes are brilliant.vamsanaasam vannu kondirikkunna ee recipekal oru pusthakamaakkanam Bindu Namukku..
കണ്ടു കൊതിക്കാം...അല്ലാണ്ടെന്ത്
ഹ..ഹ..സജ്ജീവേട്ടാ, കമന്റ് ശരിക്കും രസിച്ചൂട്ടോ....
bindu, thanks for this nostalgic koottaan
sajeev
നന്നായിരിക്കുന്നു ഇനി എങ്ങിനെയെന്നു പാചകം ചെയ്തുനോക്കട്ടെ എന്നിട്ട് ബാക്കി വിശേഷങ്ങള്‍...............,,,,,
നന്നായിരിക്കുന്നു വിവരണം.
ആശംസകള്‍
ഇതാദ്യമായാണ് ഇങ്ങനൊരു വിഭവത്തെ പറ്റി അറിയുന്നത്.
ഇനി ഒരിയ്ക്കല്‍ വീട്ടില്‍ വച്ച് പരീക്ഷിച്ചു നോക്കണം.
ബിന്ദൂ,
നേന്ത്രക്കായ മെഴ്ക്കോർട്ട്യേക്കുറിച്ച്
എപ്പഴെങ്കിലും ഇവിടെ മിണ്ട്യേണ്ട്വായൊ ?
മിണ്ടണ്ടതല്ലെ ?
നാലു പപ്പടോം വെച്ച് തൂശനിലയ്ക്കു മുന്നിൽ കാത്തിരുന്നുകൊണ്ട്,
എർണാളം മാവേലി
Post a Comment