Wednesday, February 08, 2012

കരിക്ക് പുഡ്ഡിങ്ങ്

ഇളം കരിക്കുകൊണ്ടുള്ള, വളരെ രുചികരമായ വിഭവം....

ആവശ്യമുള്ള സാധനങ്ങൾ:
  • ഇളം കരിക്കിന്റെ ഉൾഭാഗം ഒരു സ്പൂൺ കൊണ്ട് ചുരണ്ടിയെടുത്തത്  - 2 എണ്ണത്തിന്റെ
  • കരിക്കിൻ വെള്ളം  - ഒരെണ്ണത്തിന്റെ
  • ജലറ്റിൻ - 20-25 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ
  • പാൽ - രണ്ടു കപ്പ്
  • പഞ്ചസാര - ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - ഒരു പിടി

ഉണ്ടാക്കുന്ന വിധം:
കരിക്ക് ചുരണ്ടിയെടുത്തതും കരിക്കിൻ‌വെള്ളത്തിന്റെ പകുതിയും കൂടി മിക്സിയിലിട്ട് നന്നായി അടിക്കുക.
തേങ്ങ ചിരകിയത് ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് അടുപ്പത്ത് വച്ച് ബ്രൗൺ നിറമാകുന്നതുവരെ മൊരിക്കുക.

ബാക്കി പകുതി കരിക്കിൻ വെള്ളം നന്നായി ചൂടാക്കി, ജലറ്റിൻ അതിലിട്ട് അലിയിച്ചെടുക്കുക.
പാലും  പാകത്തിന് പഞ്ചസാരയും കൂടി ചേർത്ത് അടുപ്പത്തു വച്ച് തിളപ്പിച്ചെടുക്കുക. ഇതിൽ ജലറ്റിൻ അലിയിച്ചതും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ കൂട്ട് ചൂടാറിയശേഷം  തയ്യാറാക്കിവച്ചിരിക്കുന്ന കരിക്ക് മിശ്രിതവും ചേർത്ത് യോജിപ്പിക്കുക.
പുഡ്ഡിങ്ങ് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രത്തിന്റെ/ബൗളിന്റെ അടിയിൽ മൊരിച്ചു വച്ചിരിക്കുന്ന തേങ്ങാ മിശ്രിതം വിതറിയശേഷം പാത്രം ഫ്രീസറിൽ കുറച്ചുനേരം വച്ചാൽ തേങ്ങ ഉറച്ചുകിട്ടും. (പുഡ്ഡിങ്ങ് മിശ്രിതം ഒഴിക്കുമ്പോൾ തേങ്ങ മുകളിലേക്ക് പൊങ്ങിവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്)
പാത്രം ഫീസറിൽ നിന്നെടുത്ത ഉടനെ അതിലേക്ക് പുഡ്ഡിങ്ങ് കൂട്ട് സാവധാനം ഒഴിക്കുക. മീതെയും കുറച്ച് മൊരിച്ച തേങ്ങ വിതറാം. നിങ്ങളുടെ മനോധർമ്മം പോലെ നട്സോ, ഉണക്കമുന്തിരിയോ ഒക്കെ ചേർക്കാം. ഞാൻ തേങ്ങ മാത്രമേ ചേർത്തുള്ളു.
പുഡ്ഡിങ്ങ് സെറ്റ് ചെയ്യാൻ വയ്ക്കുക. 30 മിനിട്ട് ഫ്രീസറിൽ വച്ചശേഷം പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റുന്നതാണ് നല്ലത്.

 ഉറച്ചശേഷം ഒരു പ്ലേറ്റിലേക്കോ മറ്റോ കമഴ്ത്തിയിടാം.
കഷ്ണങ്ങളായി മുറിച്ച് കഴിക്കാം. വളരെ സ്വാദിഷ്ടമാണ് ഈ പുഡ്ഡിങ്ങ്.

10 പേർ അഭിപ്രായമറിയിച്ചു:

Mélange said...

karikku kittiyirunnenkil nokkamayirunnu.ugran looks..

Unknown said...

ഇത് കണ്ടാല്‍ തന്നെ കൊതിയൂരും
പിന്നെ അല്ലെ കഴിച്ചാല്‍ ....തീര്‍ച്ചയായും ഉണ്ടാക്കി നോക്കണം
നന്ദി ......

Unknown said...

ജലറ്റിൻ എവിടെ കിട്ടും ?

ബിന്ദു കെ പി said...

My Dreams: ജലറ്റിൻ എല്ലാ സൂപ്പർമാർക്കറ്റുകളിലും കിട്ടും. (ബേക്കിങ്ങ് പൗഡർ, ഐസ്ക്രീം പൗഡർ മുതലായവ ഇരിക്കുന്ന സെക്ഷനിൽ)

Ambadi said...

gobi manjurian undakkamo?

IRF@N said...

ഉഗ്രന്‍.........

കാഴ്ചകളിലൂടെ said...

one doubt. i am bit diet concious.
caN we use jaggery in place of sugar ?

ബിന്ദു കെ പി said...

@ കാഴ്ചകളിലൂടെ: ശർക്കര വച്ച് ഞാനിതുവരെ പരീക്ഷിച്ചിട്ടില്ല. അതുകൊണ്ട് എന്താ പറയണ്ടേന്നറിയില്ല. ഒരു കാര്യം ചെയ്യൂ. ലേശം കരിക്കിൻ വെള്ളവും കരിക്കും ശർക്കരയും പാലും കൂടി മിക്സിയിൽ അടിച്ച് സ്വാദ് എങ്ങിനെയുണ്ടെന്നു നോക്കൂ. ഇഷ്ടപ്പെട്ടുവെങ്കിൽ പുഡ്ഡിങ്ങ് പരീക്ഷിച്ചു നോക്കാം.

കാഴ്ചകളിലൂടെ said...

bindu super. i have experiensed it. good.

thanks


sajeev

കാഴ്ചകളിലൂടെ said...

jalatin is a non veg item

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP