Tuesday, November 15, 2011

വറുത്തിട്ട അപ്പം

ഇങ്ങനെയൊരു പേര് നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞങ്ങളുടെ വീട്ടില്‍ പണ്ട് ഉണ്ടാക്കിയിരുന്ന ഒരു തട്ടിക്കൂട്ട് പലഹാരമാണിത്. വറുത്തിട്ട അപ്പം എന്ന പേര് പഴയ തലമുറയിലെ ആരുടെയെങ്കിലും കണ്ടുപിടിത്തമായിരുന്നോ അതോ, മറ്റെവിടുന്നെങ്കിലും കിട്ടിയതാണോ എന്നൊന്നും ഒരു പിടിയുമില്ല. പണ്ട് ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രാതലിനുള്ള പലഹാരമായിട്ടോ, നാലുമണിപ്പലഹാരമായിട്ടോ ഒക്കെ ഇത് തരാറുണ്ട്. നൊസ്റ്റാള്‍ജിയ തലയ്ക്കു പിടിക്കുന്ന അവരസരങ്ങളില്‍ ഞാന്‍ ചിലപ്പോഴൊക്കെ ഇതുണ്ടാക്കും.  ഉണ്ടാക്കാന്‍ വളരെയെളുപ്പം. എങ്ങിനെയെന്ന് പറയാം:

ആവശ്യമുള്ള സാധനങ്ങള്‍:
  • പൊന്നി അരി - ഒരു ഗ്ലാസ് (പച്ചരിയായാലും മതി. പൊന്നി അരിയാണെങ്കില്‍ കുറച്ചുകൂടി മാര്‍ദ്ദവമുണ്ടാകും).
  • വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്
  • ആവശ്യത്തിന് വെളിച്ചെണ്ണ
  • പാകത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:

അരി കുതിര്‍ത്തശേഷം നന്നായി അരച്ചെടുക്കുക (ഇഡ്ഡലിമാവിന്റെ അയവില്‍). പാകത്തിന് ഉപ്പ് ചേര്‍ക്കുക. അരി അരയ്ക്കുന്നതിനു പകരം അരിപ്പൊടി കലക്കിയാലും മതി. പക്ഷേ, ഫ്രഷ് ആയി അരച്ചെടുക്കുന്നതാണ് കൂടുതല്‍ സ്വാദ്.
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം ഉഴുന്നുപരിപ്പിട്ട് ചുവക്കെ വറുക്കുക. തീ നന്നായി കുറച്ചശേഷം അരച്ചുവച്ചിരിക്കുന്ന മാവ് സാവധാനത്തില്‍ ഇതിലേക്ക് ഒഴിക്കുക.

 അടച്ചുവച്ച്  വേവിക്കുക.  കുറച്ചു കഴിഞ്ഞ് മറിച്ചിടുക. ഇങ്ങനെ ഇടയ്ക്കിടെ തിരിച്ചും മറിച്ചുമിട്ട് അപ്പം നന്നായി വേവിച്ചെടുക്കണം. രണ്ടു വശവും മൊരിഞ്ഞ് ബ്രൗണ്‍ കളര്‍ ആവുകയും വേണം (വേണമെങ്കിൽ കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം). അപ്പം നല്ല കനത്തിലായതുകൊണ്ട് വെന്തുകിട്ടാന്‍ കുറച്ചു സമയമെടുക്കും.
വെന്തുകഴിഞ്ഞാല്‍ വാങ്ങാം.  കഷ്ണങ്ങളായി മുറിച്ച് വെറുതെയോ, ചട്ണിയോ അച്ചാറോ കൂട്ടിയോ കഴിയ്ക്കുക.  ചൂടോടെ കഴിക്കണം. തണുത്താല്‍ കൊള്ളില്ല.

10 പേർ അഭിപ്രായമറിയിച്ചു:

ശിഖണ്ഡി said...

Thanks

faisu madeena said...

താങ്ക്സ് ..ഉപ്പുമാവിന്‍റെ അനിയന്‍ ആണെന്ന് തോന്നുന്നു ..!

Unknown said...

ഇന്ന് തന്നെ പരീക്ഷിക്കണം

Asha said...

Yet another fabulous but rare recipe... Your blog is a valuable asset to the world of cooking... Sooo authentic and old fashioned dish...Have to try it soon..

Bindhu Unny said...

ഞാൻ കേട്ടിട്ടേയില്ലായിരുന്നു ഇങ്ങനൊരപ്പത്തെക്കുറിച്ച്. ഉണ്ടാക്കി നോക്കട്ടെ. :)

Faseela said...

innovative recipe.......

പഞ്ചാരകുട്ടന്‍ -malarvadiclub said...

അയ്യോ വിശക്കുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കല്ലേത്തട്ടി എന്നു പറയുന്ന അപ്പവും ഏകദേശം ഇതുപോലെ തന്നെ ഓര്‍ക്കുമ്പൊ കൊതിയാകുന്നു

safeera said...

പചരിയുടേ കൂടെ കുറച്ച് ചോര്‍ കൂടെ ചേര്‍ത്തരക്കണം..ന്നാല്‍ നല്ല സോഫ്റ്റാവും..

safeera said...

പചരിയുടേ കൂടെ കുറച്ച് ചോര്‍ കൂടെ ചേര്‍ത്തരക്കണം..ന്നാല്‍ നല്ല സോഫ്റ്റാവും..

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP