മാങ്ങാച്ചമ്മന്തി എല്ലാര്ക്കും അറിയാവുന്നതുതന്നെ. ഏതുതരം മാങ്ങയും ചമ്മന്തിയുണ്ടാക്കാനെടുക്കാം. എങ്കിലും, മൂവാണ്ടന്‍ മാങ്ങയാണ് ഏറ്റവും അനുയോജ്യമെന്നാണ് ഞാന്‍ പറയുക.
ആവശ്യമുള്ള സാധനങ്ങള്‍:
- പച്ചമാങ്ങ തൊലി ചെത്തിക്കളഞ്ഞ് കഷ്ണങ്ങളാക്കിയത്
- കാന്താരി മുളക്/പച്ചമുളക്
- തേങ്ങ ചിരകിയത്
- ചുവന്ന മുളക്
- ചെറിയ ഉള്ളി തൊലികളഞ്ഞത്
- കറിവേപ്പില, ഉപ്പ്
- വെളിച്ചെണ്ണ
(അളവുകളൊന്നും പറയുന്നില്ല. ഒക്കെ നിങ്ങളുടെ പാകത്തിന് എടുക്കുക. തേങ്ങ കൂടിപ്പോവരുത്. മാങ്ങയുടെ സ്വാദാണ് മുന്നിട്ടുനില്ക്കേണ്ടത്)
ഉണ്ടാക്കാനെന്താ...ഒന്നുമില്ല. എല്ലാംകൂടി അമ്മിയില്‍ വച്ച് അരച്ചെടുക്കുക.അത്രതന്നെ. മിക്സിയിലും അരയ്ക്കാം. വെള്ളമൊഴിക്കരുത്.
അരച്ചശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് യോജിപ്പിച്ചാല്‍ നല്ല സൊയമ്പന്‍ ചമ്മന്തിയായി.
ഉണ്ടാക്കുന്ന വിധം:
ഉണ്ടാക്കാനെന്താ...ഒന്നുമില്ല. എല്ലാംകൂടി അമ്മിയില്‍ വച്ച് അരച്ചെടുക്കുക.അത്രതന്നെ. മിക്സിയിലും അരയ്ക്കാം. വെള്ളമൊഴിക്കരുത്.
അരച്ചശേഷം കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് യോജിപ്പിച്ചാല്‍ നല്ല സൊയമ്പന്‍ ചമ്മന്തിയായി.
9 പേർ അഭിപ്രായമറിയിച്ചു:
ഹും... കൊതിപ്പിച്ചു.. അതും ഈ ഉച്ച സമയത്ത് തന്നെ..
ചെയ്.. ഞാന്‍ ഇനി മൂവാണ്ടന്‍ മാങ്ങ തപ്പി എവിടെ പോകും.. :-s
ഇത് കലക്കന്‍ ചമ്മന്തി..
എനിക്ക് വളരെ ഇഷ്ടമാണ്...
എപ്പഴും ഉണ്ടാക്കാറുള്ളതു്, എന്നാൽ എപ്പഴും കൊതിയാവുന്നതും.
കണ്ടിട്ട് തന്നെ വായില്‍ ചുണ്ടന് വള്ളം ഓടിക്കാനുള്ള പരുവത്തിലായി..
കൊതിപ്പിച്ചു എന്ന് അല്ലാതെ എന്ത് പറയാന്‍ ..ഞാന്‍ ഇതില്‍ കുറച്ചു ഇഞ്ചി കൂടി ചേര്ക്കുംട്ടോ . ..
ഹയ്യോ വിശക്കുന്നേ
kothippicheeeeeeee
ഇപ്പോ വീട്ടിലുള്ലതിനാല് ഇപ്പോ തന്നെ മാങ്ങാചമ്മന്തിയും കൂട്ടി ചോറുണ്ടതേയുള്ളൂ...
:)
ഹൊ അതിന്റെ മണം ഇവിടെ വരെ എത്തി കൊതിപ്പിച്ചു കളഞ്ഞല്ലൊ
Post a Comment