Monday, April 04, 2011

മാമ്പഴം പിഴിഞ്ഞുകൂട്ടാൻ


ധാരാളം നീരുള്ള നല്ല നാടന്‍ മാമ്പഴംകൊണ്ട് ഉണ്ടാക്കുന്ന വളരെ ലളിതമായ കൂട്ടാനാണിത്. ഉണ്ടാക്കാന്‍ എളുപ്പവുമാണ്.
ആവശ്യമുള്ള സാധനങ്ങള്‍
  • ചെറിയ ഇനം നാട്ടുമാമ്പഴം - 4
  • തേങ്ങ ചിരകിയത് - അര മുറി
  • നല്ല പുളിയുള്ള മോര് - കുറച്ച്
  • ചുവന്ന മുളക്, കാന്താരി മുളക് - എരിവ് വേണ്ടത്ര
  • പാകത്തിന് ഉപ്പ്
  • വറുത്തിടാനാവശ്യമായ വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
മാമ്പഴം കഴുകി, തൊലിമാറ്റി, പിഴിഞ്ഞെടുത്ത് നീരും മാങ്ങയണ്ടിയും കൂടി ഒരു പാത്രത്തിലിടുക.
മറ്റൊരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്ത് മാമ്പഴത്തൊലി അതിലിട്ട് സത്തുമുഴുവന്‍ വെള്ളത്തിലേയ്ക്ക് പിഴിഞ്ഞെടുക്കുക. ഈ വെള്ളത്തില്‍ മാമ്പഴം വേവിയ്ക്കാന്‍ വയ്ക്കുക. (വേറെ വെള്ളമൊഴിയ്ക്കേണ്ട).

നന്നായി തിളച്ചാല്‍  തേങ്ങ കാന്താരിമുളകും ചുവന്ന മുളകും കൂട്ടി അരച്ചെടുത്തത് ചേര്‍ക്കുക. തീ കുറച്ചുവച്ചതിനുശേഷം പാകത്തിന് മോരും  ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. ഉപ്പും പുളിപ്പും എരിവുമൊക്കെ പാകത്തിനാണോന്ന് നോക്കി ക്രമീകരിക്കുക.  മധുരത്തിനോടൊപ്പം എരിവും പുളിയുമൊക്കെ നന്നായിട്ട് വേണം. അതാണ് അതിന്റെ ഒരു ഇത്. ഏത്?

ഇനി അനക്കാതെ ചെറുതീയില്‍ കുറച്ചു നേരം വച്ചാ‍ല്‍ മോര് പതഞ്ഞുവരാന്‍ തുടങ്ങും. ഈ ഘട്ടത്തില്‍ വാങ്ങാം. മോര് തിളയ്ക്കരുത്. പതയുമ്പോള്‍ തന്നെ വാങ്ങണം

ഇനി ലേശം വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടാല്‍ കൂട്ടാന്‍ റെഡി! ചെത്തുമാങ്ങ ഇതിനു പറ്റിയ കോമ്പിനേഷനാണ്.

11 പേർ അഭിപ്രായമറിയിച്ചു:

Kerala Cartoon Academy said...
This comment has been removed by the author.
Rejeesh Sanathanan said...

ഇതു തന്നെയല്ലേ മാമ്പഴപുളിശ്ശേരി....?

Cartoonist said...

“ 0 പേർ അഭിപ്രായമറിയിച്ചു ..”

ഇതുകണ്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്.

ഹെന്തൊരനീതിയാണിത് ? പ്രശസ്ത കമെന്റേറ്റര്‍മാരെവിടെ ?

ഒരു കാര്യവുമില്ലാതെ മൂക്കു പിഴിയുന്നവര്‍,
ഈ പിഴിഞ്ഞുകൂട്ടാന്‍ ഒന്നു കഴിച്ചിരുന്നെങ്കില്‍...!
120കിഗ്രാന്‍

ബിന്ദു കെ പി said...

ഹ..ഹ..സാരമില്ല...സജ്ജീവേട്ടന്റെ ഒരു കമന്റ് 120 കമന്റിന് തുല്യമാണെനിക്ക് :) :)

മാറുന്ന മലയാളി : ഇത് മാമ്പഴപുളിശ്ശേരിയുടെ ഒരു ലളിതരൂപമാണ്. പുളിശ്ശേരി കുറച്ചുകൂടി ‘റിച്ച് ‘ ആണ്. തേങ്ങ ധാരാളം വേണം, ജീരകം ചേര്‍ത്തരയ്ക്കണം..അങ്ങിനെയങ്ങിനെ...
മാമ്പഴപ്പുളിശ്ശേരി ദാ, ഇവിടെ കാണാം.

Manju Manoj said...

ബിന്ദു... ഇതു പോസ്റ്റ്‌ വന്നാലും എന്നെ വല്ലാതെ കൊതിപ്പിക്കുന്നതാവുന്നു കേട്ടോ... ഏറ്റവും ഇഷ്ടമുള്ള കൂട്ടാന്‍ ആണ് ഇത്... പക്ഷെ കഴിച്ചിട്ട് വര്‍ഷങ്ങള്‍ ആയി.... ഇനി നാട്ടില്‍ വരുമ്പോള്‍ നേരെ ബിന്ടുന്റെ വീട്ടിലേക്കു വരും ഞാന്‍.... അടുത്ത് തന്നെ ആയത് കൊണ്ട്....

ചാര്‍ളി (ഓ..ചുമ്മാ ) said...

വെറുതെ ആണോ തീവ്രവാദികള്‍ ഉണ്ടാവുന്നത് ?
കൊതിപ്പിക്കുന്ന പോസ്റ്റുകള്‍ (വിത്ത് പടംസ് ) ഇട്ടിരിക്കുന്നു . വെറുതെ പ്രകോപനം ഉണ്ടക്കാനായിട്ട്.

ശ്രീ said...

മാമ്പഴ പുളിശ്ശേരി പോലെ തന്നെ, ല്ലേ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

വായില്‍ കപ്പലോടിക്കാം ഇപ്പോള്‍..........
ഇവിടെ നല്ല മാങ്ങാ കിട്ടുമ്പോള്‍ കെട്ടിയോളെ കൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കണം

poor-me/പാവം-ഞാന്‍ said...

Thanks for this informative piece(mango)..
Out of syllabus
Getting cheap OIL there....
clue changed foto!!!

പാവപ്പെട്ടവൻ said...

ഇങ്ങനെ ഒരു കറിയെ കുറിച്ചു ആദ്യമായിയാണ് കേൾക്കുന്നത്

www.preshiarackalblogspot.com said...

വളരെ നന്നായിരിക്കുന്നു മാമ്പഴം പിഴിഞ്ഞ് കൂട്ടാന്‍ ഉഗ്രന്‍

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP