Tuesday, March 01, 2011

പാവയ്ക്ക കൊണ്ടാട്ടം



വേനൽക്കാലം പലതരം കൊണ്ടാട്ടങ്ങളുണ്ടാക്കാൻ പറ്റിയ സീസണാണ്. ഇതിൽ പാവയ്ക്ക കൊണ്ടാട്ടം വളരെ രുചികരമാണ്. ചോറിനും കഞ്ഞിക്കുമൊക്കെ പറ്റിയ കൂട്ട്. ഇതുണ്ടാക്കുന്നതെങ്ങനെയെന്നു പറയാം:

ആവശ്യമുള്ള സാധനങ്ങൾ:
  • പാവയ്ക്ക - വേണ്ടത്ര
  • മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
  • വെയിൽ - 2-3 ദിവസത്തേത്

ഉണ്ടാക്കുന്ന വിധം:

പാവയ്ക്ക നന്നായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തിൽ അരിഞ്ഞെടുക്കുക(ഉള്ളിലെ മൃദുവായ ഭാഗവും കുരുവുമടക്കം)




ഈ കഷ്ണങ്ങളിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും (എരിവ് വേണമെങ്കിൽ കുറച്ച് മുളകുപൊടിയും)പുരട്ടി ഇഡ്ഡലിപാത്രത്തിന്റേയോ അപ്പച്ചെമ്പിന്റേയോ തട്ടിൽ നിരത്തി ആവിയിൽ വാട്ടിയെടുക്കുക(പ്രഷർ കുക്കർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്). 8-10 മിനിട്ടിൽ കൂടുതൽ വേണ്ടിവരില്ല. ഇടക്കു തുറന്ന് പാവയ്ക്കാക്കഷ്ണങ്ങൾ ഒന്നിളക്കിക്കൊടുക്കുന്നത് നല്ലതാണ്. കൂട്ടത്തിൽ ഉപ്പ് പാകമാണോ എന്ന് നോക്കുകയും ചെയ്യാം.




ഇനി ഈ കഷ്ണങ്ങൾ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ മറ്റോ നിരത്തി നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക. രണ്ടുമൂന്നു ദിവസം കൊണ്ട് നന്നായി ഉണങ്ങി ‘കറുമുറാ’പരുവത്തിലാവും.




കൊണ്ടാട്ടം റെഡിയായിക്കഴിഞ്ഞു. ഇനി ഇത് നല്ല അടപ്പുള്ള ഭരണിയിലോ പാത്രത്തിലോ ആക്കിവച്ചോളൂ. എത്രനാൾ വേണമെങ്കിലും കേടാവാതെ ഇരുന്നോളും.




കൊണ്ടാട്ടം ആവശ്യത്തിനെടുത്ത് എണ്ണയിൽ വറുത്ത് ഉപയോഗിക്കാം.




8 പേർ അഭിപ്രായമറിയിച്ചു:

Subair said...

ഇത് കൈക്കുമോ, ചേച്ചീ?

Unknown said...

മാങ്ങ കൊണ്ടാട്ടം ഉണ്ടെന്നു കേട്ടിട്ടുണ്ട്..അറിയുമോ അതിന്റെ പിന്നിലെ രഹസ്യം ..ഉണ്ടെങ്കില്‍ അടുത്ത പോസ്റ്റില്‍ അത് ...

Manju Manoj said...

പണ്ടൊക്കെ ഇഷ്ടമില്ലാത്ത ഒന്നായിരുന്നു പാവയ്ക്ക.. ഇപ്പൊ എത്ര വര്‍ഷമായി കണ്ടിട്ട് തന്നെ...കൊതിയാവുന്നു ബിന്ദു..

Kalavallabhan said...

കൊണ്ടാട്ടം കൊള്ളാം. പക്ഷേ,
ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റിലെ
മൂന്നാമത്തെ സാധനം പയ്ക്കറ്റിൽ കിട്ടുമോ ? രണ്ടു മൂന്നു ദിവസത്തേയ്ക്കാവുമ്പോൾ വാടകയ്ക്ക് കിട്ടുമായിരിക്കുമോ ?
(തമാശാണേ, ചൂടാവരുത്)

റീനി said...

എനിക്ക് ഈ കയ്പ്പിനെ വളരെ ഇഷ്ടമാണ്.

ശ്രീ said...

ഹായ്
:)

mr.unassuming said...

Oru full kinnam kanhi adikkaan ivan 4-5 ennam dhaaraalam.Kazhinha thavanathe maangaakkari koodi undengil aaghoshamaayi!!
Naattil ninnu porumbol marakkaathe eduthu vakkarulla oru item aanu ivan!

പഞ്ചാരകുട്ടന്‍ -malarvadiclub said...

എനിക്കെന്ത് ഇഷ്ട്ടമാണെന്നോ ഇത്.ഇതും ചോറും മോരും ഉണ്ടെങ്കില്‍ എന്റെ കാര്യം ഓക്കേ

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP