Wednesday, January 05, 2011

രസം

രസം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. മസാല വീട്ടില്‍ തന്നെ തയ്യാറാക്കാനും അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല. പായ്ക്കറ്റില്‍ കിട്ടുന്ന രസപ്പൊടി ഉപയോഗിക്കുന്നതിനേക്കാള്‍ സ്വാദും കൂടും. എന്താണ് രസത്തിനു പിന്നിലുള്ള രസതന്ത്രം? നമുക്കൊന്നു നോക്കാം:

ആവശ്യമുള്ള സാധനങ്ങള്‍:

 മസാലയ്ക്ക്:
 • മല്ലി - 2 റ്റീസ്പൂണ്‍
 • മുളക് - 6-8 
 • കുരുമുളക് - 3/4 റ്റീസ്പൂണ്‍
 • കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
 • ജീരകം - 1/2 റ്റീസ്പൂണ്‍
 • കറിവേപ്പില - ഒരു തണ്ട്.
മറ്റു സാധനങ്ങള്‍:
 • തുവരപ്പരിപ്പ് - 50 ഗ്രാം
 • മഞ്ഞള്‍പ്പൊടി
 • കായം 
 • പുളി
 • തക്കാളി - 1-2
 • മല്ലിയില
 • ഉപ്പ് 
 • വെള്ളം
 • കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
 • ശര്‍ക്കര - 1/4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

മസാലയ്ക്കായി പറഞ്ഞിരിക്കുന്ന മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച്  എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.


വറുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.


പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട്ട് ഒന്നടിച്ചെടുത്താല്‍ നന്നായിരിക്കും). ഇത് 3-4  ഗ്ലാസ് വെള്ളത്തില്‍ കലക്കി, ഇതില്‍ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്,  കായം , സ്വല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. (വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് 3-4 ചുള വെളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കാം). പുളിയുടെ പച്ചസ്വാദ് മുഴുവന്‍ പോകാനായി ഒരു പത്തു മിനിട്ടോളം  ഈ ചേരുവ തിളപ്പിക്കുക. അപ്പോഴേക്കും തക്കാളിയൊക്കെ നന്നായി വെന്തുടഞ്ഞിട്ടുണ്ടാവും. ഇനി അരപ്പു ചേര്‍ക്കാം. പോരാത്ത വെള്ളവും ചേര്‍ത്തിളക്കി (വെള്ളം ചേര്‍ക്കാന്‍ പിശുക്കു പിടിക്കേണ്ട. ഒഴിച്ചാല്‍ ഓടിപ്പോകുന്ന, പിടിച്ചാല്‍ കിട്ടാത്ത പരുവമായിരിക്കണം രസം. സാമ്പാര്‍ പോലെയാവരുത്) ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനാണോ എന്നു നോക്കുക. എരിവ് പോരെങ്കില്‍ കുറച്ചു മുളകുപൊടിയോ കുരുമുളകുപൊടിയോ ചേര്‍ക്കാം.സകലസ്വാദും ക്രമീകരിക്കാനായി അവസാനം കാല്‍സ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്തിളക്കി, മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.


ഇനി വെളിച്ചെണ്ണയില്‍  വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി. ചൂടോടെ ഉപയോഗിക്കുക.


ബിരിയാണീന്റെ ഒപ്പം ഒരു ഗ്ലാസ് രസം! അതാപ്പോ ഞമ്മന്റെ സ്റ്റൈല്‍!

കുറിപ്പ്:
 • രസത്തിന് കുറച്ചു മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ ശര്‍ക്കര കൂടുതല്‍ ചേര്‍ക്കാം (എന്റെ ഭര്‍തൃഗൃഹത്തില്‍ ഉണ്ടാക്കുന്ന രസം മധുരമുള്ളതാണ്).
 • പനി, ജലദോഷം മുതലായവയ്ക്കുണ്ടാക്കുന്ന രസത്തിന്റെ കൂട്ടില്‍ മുളക് ഒഴിവാക്കി കുരുമുളകിന്റെയും ജീരകത്തിന്റേയും  അളവ് കൂട്ടുക. കടലപ്പരിപ്പും വേണ്ടെന്നു വയ്ക്കാം. തുവരപ്പരിപ്പിന്റെ അളവ് കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാം. ഇങ്ങനെയുണ്ടാക്കുന്ന രസത്തിന് ഏതാണ്ടൊരു കറുപ്പുനിറമായിരിക്കും.
 • നമ്മള്‍ പലതരം സൂപ്പുകളൊക്കെ ഉണ്ടാക്കാറുണ്ടല്ലൊ. രസവും യഥാര്‍ത്ഥത്തില്‍ ഒരു സൂപ്പു തന്നെയാണ്. അസ്സലൊരു Appetizer. വേവിച്ച പച്ചക്കറിയോ, നൂഡില്‍‌സോ ബ്രഡ് കഷ്ണങ്ങള്‍ വറുത്തതോ  ചേര്‍ത്ത് നിങ്ങളുടെ മനോധര്‍മ്മമനുസരിച്ചുള്ള പുതുമകള്‍ രസത്തിലും പരീക്ഷിക്കാവുന്നതാണ്. ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്?


21 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ബിരിയാണീന്റെ ഒപ്പം ഒരു ഗ്ലാസ് രസം! അതാപ്പോ ഞമ്മന്റെ സ്റ്റൈല്‍! :) :)

ശ്രീ said...

ശ്ശോ! ഒരു ഗ്ലാസ്സ് രസം കുടിയ്ക്കാന്‍ തോന്നുന്നു. :)

Rare Rose said...

ശര്‍ക്കര രസത്തിന്റെ രസം ഇപ്പോ തന്നെ കുടിച്ചു നോക്കി അറിയാന്‍ തോന്നുന്നു.:)

jazmikkutty said...

ബിരിയാണീന്റെ ഒപ്പം ഒരു ഗ്ലാസ് രസം!
:)

jazmikkutty said...

ബിരിയാണീന്റെ ഒപ്പം ഒരു ഗ്ലാസ് രസം!
:)

ആളവന്‍താന്‍ said...

ഉച്ചയൂണ് കഴിഞ്ഞാല്‍ ബിന്ദു ചേച്ചി ഉണ്ടാക്കിയ ഒരു ഗ്ലാസ്‌ രസം; അത് നിര്‍ബന്ധാ....!!

പഞ്ചാരക്കുട്ടന്‍ said...

ഇത് സാധാരണ റെസിപ്പി അല്ലെ എന്തെങ്ങിലും വ്യത്യാസം ഉണ്ടോ.ഓഫീസിലെ തിങ്കളാഴ്ചത്തെ ലഞ്ചില്‍ ആകെ കഴിക്കുന്നത്‌ ഇതാ.

poor-me/പാവം-ഞാന്‍ said...

Oh my mercury!!

കുഞ്ഞൂസ് (Kunjuss) said...

ഒരു ഗ്ലാസ്സ് രസം കുടിക്കാൻ കൊതിയാവുന്നു..

Swathi said...

Adipoli rasam. My favorite.

Suresh Alwaye said...

chumma kothippickalle ......

Manju Manoj said...

ഈ ബിന്ദുനെ കൊണ്ട് തോറ്റു ഞാന്‍... ബിന്ദു ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും എന്റെ ഇഷ്ടവിഭവങ്ങള്‍... കൊതി വരുന്നു ...പക്ഷെ ഇതെനിക്ക് ഇവിടെ ഉണ്ടാക്കാന്‍ പറ്റും ട്ടോ... കറിവേപ്പില ഒഴിച്ച് ബാക്കി എല്ലാം ഉണ്ട്.ഇനി ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ.... നന്ദി ബിന്ദു

mini//മിനി said...

രസം നല്ല രസം

Babitha Jayaprakash said...
This comment has been removed by the author.
Babitha Jayaprakash said...

Rasam Super Chechi....
I will try.

ചാര്‍ളി[ Cha R Li ] said...

അതു കൊള്ളാം..
വെറുതേ ഇരുന്ന എന്നെ കൊതിപ്പിച്ചു..
അപ്പോ ഈ ബിരിയാണി എവിടെ കിട്ടും..
സലിംകുമാര്‍ പറഞ്ഞ പോലെ ഗേറ്റിനടൂത്ത് ആരേലും ചുമ്മാ ബിരിയാണി കൊണ്ടെ തരുമോ ആവോ..നോക്കിയിരിക്കാം..

Cartoonist said...

എന്റെ നിയന്ത്രണത്തിന്റെ കഥകഴിക്കാനായി,അതാ,
ആ ഇലകള്‍, മല്ലിയിലകള്‍,
പതുങ്ങിക്കിടക്കുകയാണ് !

ബിന്ദൂനെ പണ്ടേ സമ്മതിച്ചുകഴിഞ്ഞതാണ്.
‘അടുക്കളത്തളം‘ ബ്രാന്‍ഡ് വെട്ടുഗ്ലാസ്സിലെ
ദ്രാവകത്തിന്റെ ആ നിലപാട് ഒറ്റയെണ്ണം മതിയല്ലൊ !

ravanan said...

എന്റെ കൂടുകാരന്‍ തപസ് പാരിട (ഒറീസ്സ) അസാധ്യം ആയിട്ട് രസം വക്കും. അപ്പോള്‍ സൌത്ത് ഇന്ത്യക്കാരന്‍ ആണെന്ന് പറയാന്‍ നാണം തോന്നും

ഷാഹിദ് said...

shyoo

ശ്രീലാല്‍ said...

അനുഗ്രഹിക്കില്ലേ ?

ബിന്ദു കെ പി said...

@ ശ്രീലാൽ: വിജയീ ഭവ! :)

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP