Wednesday, July 21, 2010

അവിൽ വിളയിച്ചത്

ശർക്കര ചേർത്ത് അവിൽ വിളയിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ. നമുക്കിതിൽ അല്പം പുതുമ പരീക്ഷിച്ചാലോ..?


ആവശ്യമുള്ള സാധനങ്ങൾ:

  • അവിൽ - കാൽ കിലോ
  • ശർക്കര - അരക്കിലോ
  • കപ്പലണ്ടി - 125 ഗ്രാം
  • പൊട്ടുകടല - 75 ഗ്രാം.
  • എള്ള് - 75 ഗ്രാം. (വെളുത്ത എള്ളാണ് കാണാൻ ഭംഗി)
  • തേങ്ങ ചിരകിയത് - അര മുറി
  • തേങ്ങാക്കൊത്ത് - അര മുറി തേങ്ങയുടേത്
  • ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂൺ
  • നെയ്യ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:

കപ്പലണ്ടി വറുത്ത് തൊലികളഞ്ഞ് പരിപ്പാക്കിയെടുക്കുക. പൊട്ടുകടലയും എള്ളും വെവ്വേറെ വറുത്തെടുക്കുക.


തേങ്ങാക്കൊത്ത് ഒരു സ്പൂൺ നെയ്യിൽ ചുവക്കെ വറുക്കുക.

ഇതിന്റെ കൂടെ കപ്പലണ്ടിപരിപ്പും പൊട്ടുകടലയും എള്ളും ചേർത്തിളക്കി വാങ്ങിവയ്ക്കുക. അതവിടെ ഇരിക്കട്ടെ.

ശർക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിലോ മറ്റോ ഈ പാനിയൊഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതും ഇട്ട് അടുപ്പത്തുവച്ചു തുടരെ ഇളക്കുക. തിളച്ചു കുറുകി വരുന്ന പരുവത്തിൽ (വല്ലാതെ കട്ടിയായിപ്പോവരുത്. ഒരുമാതിരി ഒട്ടുന്ന പാകമായാൽ മതി-തേൻ പോലെ) ഏലയ്ക്കാപ്പൊടി ചേർത്ത് വാങ്ങിവയ്ക്കുക. ഒരു സ്പൂൺ നെയ്യു കൂടി ചേർത്താൽ സ്വാദു കൂടും.

ശർക്കരപ്പാനി കുറച്ചൊന്നു ചൂടാറിയ ശേഷം, അവിലും ആദ്യം വറുത്തുവച്ചിരുന്ന ചേരുവകളും ചേർത്ത് ഇളക്കിയോജിപ്പിക്കുക. (പാനി നല്ല ചൂടായിരിക്കുമ്പോൾ ഇട്ടാൽ അവിൽ വെന്തു കുഴഞ്ഞുപോകുമെന്നു മാത്രം. വേറെ പ്രശ്നമൊന്നുമില്ല. കുഴഞ്ഞിരിക്കുന്ന പാകമാണ് ഇഷ്ടമെങ്കിൽ അങ്ങിനെ ചെയ്തോളൂ). കൈകൊണ്ട് നന്നായി ഞെരടി യോജിപ്പിക്കുന്നതാണ് ചട്ടുകം കൊണ്ട് ഇളക്കുന്നതിനേക്കാൾ നല്ലത്.


ഇത്രേയുള്ളൂ സംഭവം! ഉണ്ടാക്കിനോക്കൂ. കുട്ടികൾക്ക് ഇഷ്ടമാവും.

14 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

കുറച്ചു ദിവസമായി അടുക്കളത്തളം പൊടിയും മാറാലയും പിടിച്ചു ഇടക്കുന്നു. ഒന്നു തൂത്തു തുടച്ചു വൃത്തിയാക്കി :) :)

Jishad Cronic said...

its my fav item. thanks...

പിരിക്കുട്ടി said...

my favourite too chechi...
amma eppolum undakkum eluppamalle.....adukkala maarala pidikkathe nokkuka :)

vasanthalathika said...

good..and tasty too..

അനില്‍@ബ്ലോഗ് // anil said...

ഡാങ്കൂ ഡാങ്കൂ..
മഴക്കാലത്ത് തിന്നോണ്ടിരിക്കാൻ ബ്സ്റ്റ് സാധനമാണ്

ഹരീഷ് തൊടുപുഴ said...

ഷുഗറു പിടിക്കോ ചേച്ചീ..:)

ഏതായാലും പെണ്ണുമ്പിള്ളോട് ഒരു ആജ്ഞാപിച്ചു നോക്കാം..

Rare Rose said...

ഇത്തിരി മാറ്റങ്ങളോടെ നാലുമണി പലഹാരം ആയി ഇത് വീട്ടിലുണ്ടാക്കാറുണ്ട്.
അടുക്കളത്തളം അങ്ങനെ വെറുതെ കിടന്ന് പൊടി പിടിക്കാന്‍ സമ്മതിക്കണ്ടാട്ടോ.:)

poor-me/പാവം-ഞാന്‍ said...

You wont let to live!!!

Anil cheleri kumaran said...

താങ്ക്സ്.

Manoraj said...

കൊതിപ്പിച്ചു. ഇതൊന്ന് ഉണ്ടാക്കി അയച്ചു താന്നേ..ഹിഹി

smitha adharsh said...

ഇത് ഉണ്ടാക്കി നോക്കാം ട്ടോ..
സ്കൂള്‍ പൂട്ടി.പുതിയ പാചക പരീക്ഷണത്തിന്‌ ഒരുങ്ങി ഇരിക്കുകയാ..നന്ദി,ഈ പാചക കുറിപ്പിന്

Fayas said...

ഏതായാലും സംഭവം അടിപൊളിയായിട്ടുണ്ട്. വീട്ടില് ബീവിയോടൊന്നു ആജ്ഞാപിച്ചു നോക്കാം. ചിലപ്പോള്‍ പോയി പണിനോക്കാന്‍ പറയും....

ബഷീർ said...

ഞാനീ സാധനം കഴിക്കാറില്ല (കിട്ടാത്തപ്പോൾ ) :(

ഈ പുതിയ രീതിയൊന്ന് പരീക്ഷിക്കണം.

Anonymous said...

nallatayirunnu

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP