ആവശ്യമുള്ള സാധനങ്ങൾ:
- ചക്കപ്പഴം കുരുവും ചവിണിയും മാറ്റി വൃത്തിയാക്കിയത് - 10-15 ചുള
- പച്ചരി - ഒരു ഗ്ലാസ് (ഏകദേശം കാൽ കിലോ)
- ശർക്കര - 175 ഗ്രാം
- തേങ്ങാക്കൊത്ത് - അര മുറിയുടേത്
- ഏലയ്ക്കാപ്പൊടി - 2 സ്പൂൺ
- വെളിച്ചെണ്ണ - വറുക്കാനാവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം:
അരി 2-3 മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. ശർക്കര ഉരുക്കി അരിച്ച് പാനിയാക്കിവയ്ക്കുക. കുതിർത്ത അരിയും ചക്കച്ചുളയും ശർക്കരപ്പാനി ചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക. (ശർക്കരപ്പാനി ചേർത്തശേഷം അവശ്യമെങ്കിൽ കുറച്ചുവെള്ളം ചേർക്കാം. വെള്ളം കൂടിപ്പോകരുത്; ശ്രദ്ധിക്കണം.) അരച്ചമാവ് ദോശമാവിന്റെ പരുവത്തിലായിരിക്കണം. അവസാനം തേങ്ങാക്കൊത്തും ഏലയ്ക്കാപ്പൊടിയും കൂടി ചേർത്തിളക്കിക്കഴിഞ്ഞാൽ മാവ് റെഡിയായി.
അരമണിക്കൂർ കഴിഞ്ഞാൽ അപ്പം ഉണ്ടാക്കാം. അപ്പക്കാരയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ ഒരു ചെറിയ തവികൊണ്ട് മാവ് ഓരോ കുഴിയിലും സാവധാനം ഒഴിക്കുക. കുറച്ചുനേരം കഴിഞ്ഞാൽ അപ്പം കുഴിയിൽ നിന്ന് വിട്ടുപോരാൻ തുടങ്ങും. അപ്പോൾ ഒരു സ്പൂൺകൊണ്ട് ഓരോന്നും മറിച്ചിടണം. ഉള്ള് വെന്തോയെന്നറിയാൻ പപ്പടക്കമ്പി കൊണ്ട് കുത്തിനോക്കിയാൽ മതി. വെന്തിട്ടില്ലെങ്കിൽ പച്ചമാവ് കമ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്നതുകാണാം. തീ ഒരുപാട് കൂട്ടിവച്ചാൽ അപ്പം പെട്ടെന്ന് കരിഞ്ഞുപോവും; ഉള്ള് വെന്തിട്ടുമുണ്ടാവില്ല. അതുകൊണ്ട് തീ വേണ്ടതുപോലെ ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രണ്ടുവശവും മൊരിഞ്ഞ് ബ്രൗൺ നിറമായാൽ എടുക്കാം. പപ്പടക്കമ്പിയിൽ കോർത്തെടുക്കുകയോ സ്പൂൺ കൊണ്ടെടുക്കുകയോ ചെയ്യാം.
ഉണ്ണിയപ്പം തയ്യാർ! മടിച്ചുനിൽക്കാതെ കടന്നുവരൂ....
14 പേർ അഭിപ്രായമറിയിച്ചു:
ആഹാ... ചക്കപ്പഴം കൊണ്ടും ഈ പണി ഒപ്പിയ്ക്കാം അല്ലേ?
(പെട്ടെന്ന് കേടായി പോകുമോ?)
ഉണ്ണിയപ്പം തയ്യാർ! മടിച്ചുനിൽക്കാതെ കടന്നുവരൂ.... എന്നിട്ട് താഴെ ഒരു പടവും...
കൊതികൊണ്ട് വായില്‍ വെള്ളം നിറഞ്ഞു!!
ഇയാള്‍ക്കും പിള്ളേര്‍ക്കും നാളെ വയറിളക്കം ഷുവര്‍
കൊതിപ്പിക്കാന്‍ ഒരുങ്ങിയിട്ടു തന്നെയാ അല്ലേ?
aalkkare kothippichu kollunna blogginu vilakku erppeduthaan aarum ille?
കൊതിപ്പിച്ചു...
മിണ്ടൂല്ലാാാാാ...
കൊള്ളാം, ഒരു പുതിയ ഐറ്റം ആണല്ലോ.
ആ ചക്കച്ചുളകൾ നേരെ ഇങു കിട്ടിയിരുന്നെങ്കിൽ, ഈപാടൊന്നും പെടാതെ തന്നെ അങ്ങു --ങ്ഹാ പറഞിട്ടെന്തു കാര്യം
ചേച്ചീ,
ഞാൻ ഈ വഴി വരില്ലാന്ന് കരുതിയതാ. പക്ഷെ ചക്കപഴം എന്ന് കേട്ടപ്പോൾ പിന്നെ മുന്നോട്ട് നടക്കുവാൻ കഴിഞ്ഞില്ല.
ഞാൻ, ഉണ്ണിയപ്പം ഇന്തപഴം കൊണ്ട് ഉണ്ടാക്കി തിന്നു. ഇതെകൂട്ട്, ട്രൈ.
കർത്താവെ, അടുത്ത കുരിശ് എന്താണോ എന്തോ?.
ആശംസകൾ
ബിന്ദു ചേച്ചി, ആ ചക്കപ്പഴം നേരിട്ടിങ്ങു തന്നാൽ മതിയായിരുന്നു..!!
ഇനിയതു ഉണ്ണിയപ്പമാക്കി എടുക്കാനുള്ള ക്ഷമയൊന്നുമില്ല...!!
എത്ര നേരമെന്നു വച്ചാ ചക്കപ്പഴം മുൻപിൽ വച്ചു നോക്കിയിരിക്കാ...!!!
ചക്കയുടെ നാളുകളിലെ നല്ലൊരു കുറിപ്പ്.
ഈ റെസിപ്പിയ്ക്ക് നന്ദി ബിന്ദു.
chechii iniyum undoo items....
Post a Comment