ആവശ്യമുള്ള സാധനങ്ങൾ:
വെള്ള അവിൽ - ഏകദേശം 50 ഗ്രാം
പാൽ - ഒന്നര ലിറ്റർ
പഞ്ചസാര - ഏകദേശം 200 ഗ്രാം.
നെയ്യ് - 3-4 സ്പൂൺ
ഏലക്കായ പൊടിച്ചത് - അര സ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അവിൽ വറുത്തെടുക്കുകയാണ് ആദ്യം വേണ്ടത്. ഒരു ചീനച്ചട്ടിയിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ച് അവിൽ അതിലിട്ട് തുടരെ ഇളക്കുക(തീ കുറച്ചു വയ്ക്കുന്നതാണ് നല്ലത്).അല്പസമയത്തിനുശേഷം അവിൽ നന്നായി മൊരിഞ്ഞ് ‘കറുമുറാ’ പരുവത്തിലാവും. അപ്പോൾ വാങ്ങിവയ്ക്കുക.
പാൽ അടുപ്പത്തുവച്ച് നന്നായി തിളച്ചാൽ വറുത്തുവച്ചിരിക്കുന്ന അവിൽ ചേർത്തിളക്കുക. അല്പസമയംകൊണ്ടു തന്നെ അവിൽ വേവും. അതിനുശേഷം പഞ്ചസാര ചേർത്തിളക്കുക. (പഞ്ചസാര ഞാനിവിടെ കുറിച്ചിരിക്കുന്നത് ഏകദേശ അളവാണ്. മുഴുവനും ആദ്യം തന്നെ ഇടരുത്. കുറേശ്ശെയായി ചേർത്ത് നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക. കൂടുതൽ വേണമെങ്കിൽ ചേർക്കുക).
തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അല്ലെങ്കിൽ കരിഞ്ഞുപിടിയ്ക്കും. കുറച്ചുകഴിഞ്ഞാൽ ചേരുവകളെല്ലാം നന്നായി യോജിച്ച് പായസം കുറുകാൻ തുടങ്ങും:
ഈ ഘട്ടത്തിൽ എലയ്ക്കാപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കാം. അധികം കുറുകേണ്ട ആവശ്യമില്ല. കാരണം, തണുക്കുന്തോറും പായസം ഇനിയും കട്ടിയാവും.
അവസാനമായി അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും, വറുക്കാനുപയോഗിച്ച നെയ്യ് ബാക്കിയുണ്ടെങ്കിൽ അതും ചേർത്താൽ പായസം വിളമ്പാൻ തയ്യാർ!
25 പേർ അഭിപ്രായമറിയിച്ചു:
അവിലും പാലും കൊണ്ടൊരു പായസമാവട്ടെ ഇന്ന്. വളരെ സ്വാദിഷ്ടമായ ഈ പായസം ഉണ്ടാക്കാനാണെങ്കിലോ, വളരെ എളുപ്പവും! ഒന്നു ശ്രമിച്ചു നോക്കൂ...
ഇതു കൊള്ളാമല്ലോ. വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ദിവസം പരീക്ഷിച്ചു നോക്കണം.
onnu njaanum try cheythu nokkunnunt.
നെയ്യില്‍ വറുക്കാന്‍ കൊടുക്കാതെ മാറ്റിവെച്ച അണ്ടിപ്പരിപ്പും മുന്തിരിങ്ങയും രഹസ്യമായി അകത്താക്കുന്നത് വിരുദ്ധഭക്ഷാണാവ്വോ, ബിന്ദൂ ?
ചോദ്യണ്.
ഞാനെന്റെ ഭൈമിയെ ഈ പോസ്റ്റ് കാണിച്ചിട്ടുണ്ട്.പായസം ഉണ്ടാക്കിയിട്ട് കൂടുതല്‍ പറയാം
കൊള്ളാല്ലോ ബിന്ദൂ ഈ അവലു പായസം.
ഓ ടോ :കാർട്ടൂവങ്കിളിന്റെ ചോദ്യം കലക്കീ ട്ടോ
പായസമായിട്ടിതുവരെ ഉണ്ടാക്കിയിട്ടില്ല.
പായസത്തിന്റെ ഒരു മിനിമോഡല്‍ അതായതു്
നല്ല ചൂടുള്ള പാലില്‍ അവിലും പഞ്ചസാരയുമിട്ട് കൊടുക്കാറുണ്ട് കുട്ടികള്‍ക്ക്. അതവര്‍ക്കു വല്യ ഇഷ്ടവുമാണ്.
നമ്മുടെ പരിപാടി മറ്റൊന്നാണ്.അവിൽ മിൽക്ക്.ചൂടാക്കണേനു പകരം തണുപ്പിക്കാറാണു പതിവ്.ഈത്തപ്പഴം കൂടി ചേർത്താൽ കലക്കി.
ഏതായാലും,ഇതൊന്നു നോക്കട്ടെ,ട്ടൊ.
താങ്സ്:)
ബിന്ദൂ,
തികച്ചും പുതിയ വിഭവം.
നന്ദി.
വികടശിരോമണി പറഞ്ഞപോലെ ഇവിടെ പരിചയം അവില് മില്‍ക്കാണ്.
അങ്ങനെ ഒരു പായസം കൂടി...
കൊള്ളാം ചേച്ചി അവിലുകൊണ്ട് ഇങ്ങനെയും ഒരു പരിപാടി ഉണ്ടല്ലേ ?. ഒരു ദിവസം ഒന് പരിക്ഷിച്ചു നോക്കി വിവരം പറയാം
കൊള്ളാല്ലോ ഈ അവലു പായസം.
പരീക്ഷിച്ചു നോക്കണം :)
ബിന്ദു ചേച്ചി.... ഈ വീക്ക് ഏന്‍ഡ് ല്‍ ഇത് ആക്കിയിട്ടു തന്നെ കാര്യം...
എന്നിട്ട് പറയാ..ട്ടോ
:)
ഞാനും ഒന്ന് പരീക്ഷിച്ചു നോക്കട്ടെ...
വിളമ്പിയോ?
:)
പരീക്ഷിക്കും... എന്റെ വായിൽ നിറഞ്ഞ് തുളുമ്പിയ വെള്ളത്തിന് പകരം കൊടുക്കാതിരിക്കാൻ എനിക്കാവില്ല.....
ബിന്ദു ചേച്ചി ..ഞാന്‍ ഉണ്ടാക്കി പായസം...നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...ഞാന്‍ മാത്രമല്ലാ..ട്ടോ.. വീട്ടില്‍ എല്ലാവരും പറഞ്ഞു...
:))
chechi enikk orupad ishttayi thanks chechi
പായസം വച്ചു കഴിച്ചു നോക്കട്ടെ... ഇതിന്റെ അഭിപ്രായം എന്നിട്ടു പറയാം.
വികടന്: ഈത്തപ്പഴം ചേര്‍ത്ത അവില്‍മില്‍ക്കിനെ ഇപ്പഴാകേട്ടത്, ഒന്നു വിശദീകരിയ്ക്കാമോ...
ഇന്നത്തെ മാധ്യമത്തില്‍ (02-11-09) വെളിച്ചത്തില്‍ ഈ ബ്ലോഗിനെക്കുറിച്ചു എഴുതിയതു വായിച്ചു സന്തോഷിക്കു....
കൊട്ടോട്ടിക്കാരാ,
അത്ര വിശദാക്കാനൊന്നും ഇല്ലെന്നേ.സാധാരണ അവിൽ മിൽക്ക് ഉണ്ടാക്കണപോലെത്തന്നെ.സാധാരണ കൂട്ടുകൾക്കു പുറമേ-ബദാം,ഈത്തപ്പഴം എന്നിവകൂടി മിക്സിയിൽ അടിച്ച് പാലിൽ ചേർക്കുക.ഈത്തപ്പഴം അവിലുമായി ഭയങ്കര ചേർച്ചയുള്ള ഒരാളാണ്.
good
തീർച്ചയായും ഞാൻ പരീക്ഷിച്ചു നോക്കും.
Very simple. v need more like this.
Good attempt.
ഞാനും അവില് പായസം ഉണ്ടാക്കി അതില്‍ കുറച്ചു ബെതാം,ഈന്തപഴം,നേന്ത്രപഴം എന്നിവ കൂടി ചേര്‍ത്തു.ചുമ്മാ മുറിച്ചു ഇട്ടു അത്ര തന്നെ ....അടിപൊളി ..നന്ദി ചേച്ചി.
Post a Comment