ആവശ്യമുള്ള സാധനങ്ങൾ:
ചക്കച്ചുള ചവിണി കളഞ്ഞ് വൃത്തിയാക്കിയത് (ലേശം മധുരം വച്ചുതുടങ്ങിയ ചക്കയും ഉപയോഗിയ്ക്കാം) - ഏകദേശം കാൽ കിലോ.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്.
തേങ്ങ - അര മുറി.
കാന്താരിമുളക് - എരിവിനനുസരിച്ച്.
ജീരകം - അര സ്പൂൺ.
വെളിച്ചെണ്ണ, കറിവേപ്പില.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്.
തേങ്ങ - അര മുറി.
കാന്താരിമുളക് - എരിവിനനുസരിച്ച്.
ജീരകം - അര സ്പൂൺ.
വെളിച്ചെണ്ണ, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
ചക്കച്ചുളകൾ രണ്ടായി കീറിയശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. ഈ ചുളകളുടെ കുരു തൊലി കളഞ്ഞ് നീളത്തിൽ നുറുക്കിയെടുക്കുക.ചക്കയും കുരുവും കൂടി മഞ്ഞൾപ്പൊടിയും സ്വല്പം മുളകുപൊടിയും (മുളകുപൊടി പേരിനു മാത്രം ചേർത്താൽ മതി. കാന്താരിമുളകിന്റെ സ്വാദാണ് മുന്നിട്ടുനിൽക്കേണ്ടത്) ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേയ്ക്ക് തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചെടുത്തത് ചേർത്ത് നന്നായി യോജിപ്പിക്കുക (ചിലർ വെളുത്തുള്ളിയും ചേർക്കുമെന്ന് തോന്നുന്നു). അവസാനം കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക. പുഴുക്ക് അധികം വെള്ളമയമില്ലാതെ കട്ടിയായിരിക്കണം. (ചക്ക വേവിയ്ക്കുമ്പോൾ ഒരുപാട് വെള്ളമൊഴിക്കരുത്).
കഞ്ഞിയ്ക്ക് പറ്റിയതാണ് ഇത്. വെറുതെയും കഴിയ്ക്കാം.
15 പേർ അഭിപ്രായമറിയിച്ചു:
ചക്കയും ചക്കക്കുരുവും ചേർന്ന പുഴുക്ക്...
ഹാവൂ... വായനക്കാരെ കൊതിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍... അല്ലേ?
ഞാന്‍ ശ്രീ യോട് ചേരുന്നു
കൊതിയാകുന്നു ..
ഇതൊക്കെ നാട്ടില്‍ വന്നപ്പോള്‍ ഉണ്ടാക്കിയതാണോ?
.. ചക്കേ...
(.. ചേച്ചിയെ അല്ല കേട്ടോ :) ... )
Caution Using of jack fruit seeds with out the permission of xplssive cntlr will attract fine up to Rs25000/- and six months RI with chakkappuzhukk food...
ഇവിടെ വീട്ടില്‍ ചിലപ്പോഴൊക്കെ ഉണ്ടാക്കാറുണ്ട്....എന്നാല്‍ എനിക്ക് തീരെ ഇഷ്ടമല്ല ഈ ചക്കപ്പുഴുക്ക്...
ചക്ക വേവിച്ചത് അല്ലെ ഇത്?
മത്തിക്കറി കൂട്ടി അടിക്കാം.
ശ്ശൊ.. ചക്ക പുഴുക്കും പോടീ മീന്‍ പീരയിട്ടു പറ്റിച്ചതും കൂടെ കഴിക്കുന്നതോര്ക്കുംപോ കൊതി സഹിക്കുന്നില്ല
വെള്ളം ചേര്‍ത്ത് വേവിക്കുന്നതിനു പകരം സ്റ്റീമറിലോ ഇഡ്ഡലിത്തട്ടിലോ വച്ച് ആവി കയറ്റി വേവിച്ചതിനു ശേഷം ചതച്ചെടുത്തവ (തേങ്ങയും മറ്റും) ചേര്‍ത്തിളക്കിയാല്‍ അധികം കുഴഞ്ഞുപോകാത്ത പുഴുക്ക് ഉണ്ടാക്കാം.
ചക്കപ്പുഴുക്ക് കഴിച്ച് കൊതി തീര്‍ന്നില്ലാ ബിന്ദു...
ഞങ്ങളുടെ വീട്ടില്‍ പാടത്ത് പണിക്ക് പെണ്ണുങ്ങള്‍ക്ക് ചക്കപ്പുഴുക്കും കഞ്ഞിയും നല്‍കുമായിരുന്നു എന്റെ ചെറുപ്പത്തില്‍....
പാകത്തിനുള്ള ചക്ക കൊണ്ട് കൊടുത്താല്‍ ബീനാമ്മ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്...
ഈ ഫോട്ടോസ് ഇങ്ങനെ ശരിക്ക് ഡ്രാഗ് ചെയ്ത് വെക്കുന്നതിന് എന്തെങ്കിലും സൂത്രം ഉണ്ടോ?
സ്വപ്നങ്ങളിലെ എന്റെ പുതിയ പോസ്റ്റില്‍ ഫോട്ടോകള്‍ കട്ടപിടിച്ച് കിടക്കുകയാ..
ഞാന്‍ നാളെ ശരിയാക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒരു പാട് നേരം എടുക്കും അത് ശരിയാക്കാന്‍....
സൂത്രങ്ങളുണ്ടെങ്കില് പറഞ്ഞ് തരണം നാളെ...
എപ്പോഴാണ് ഓണ്‍ലൈനില്‍ വരേണ്ടതെന്ന് അറിയിക്കുക...
ബിന്ദൂ, 'ഇവന് ' ഞങ്ങടെ നാട്ടില്‍ ''ചക്ക ഇളക്കിയത്'' എന്നാ പേര് ...
valare nannayituudu
hai
hhhhhhhhhhhhaaaaaaaaaaaaaiiiiiiiiiiiii
Post a Comment