Tuesday, May 19, 2009

ചീര-ചക്കക്കുരു-മാങ്ങ കൂട്ടാൻആവശ്യമുള്ള സാധനങ്ങൾ:

ചുവന്ന ചീര - ഏകദേശം കാൽ കിലോ. (അങ്ങനെ കൃത്യം അളവൊന്നും നോക്കാനില്ല കേട്ടോ).
ചക്കക്കുരു - ഒരു 10-15 എണ്ണം എടുക്കാം.
പച്ചമാങ്ങ - ഒന്ന്.
തേങ്ങ - അര മുറി.
കാന്താരിമുളക് , മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്.
വറുത്തിടാൻ അവശ്യമുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.

ഉണ്ടാക്കുന്ന വിധം:

ചക്കക്കുരു ചതച്ചെടുക്കുക. ചതച്ചുകഴിഞ്ഞാൽ തൊലി എളുപ്പത്തിൽ കളയാനും സാധിയ്ക്കും. ഇതും ചീര അരിഞ്ഞതും മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതും കൂടി സ്വല്പം മുളകുപൊടി, മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിയ്ക്കുക. (ചക്കക്കുരു വേവാൻ കൂടുതൽ സമയം ആവശ്യമുള്ളതുകൊണ്ട് ആദ്യം അത് വേവാൻ വയ്ക്കുക. വെന്തുതുടങ്ങുമ്പോൾ മാത്രം ചീരയും മാങ്ങയും ചേർത്താൽ മതി). കൂട്ടാന് പാകത്തിന് പുളിപ്പ് കിട്ടാൻ വേണ്ടത്ര മാങ്ങ ചേർത്താൽ മതി. മുഴുവനും ചേർക്കണമെന്നില്ല. മാങ്ങയുടെ പുളിപ്പനുസരിച്ച് ക്രമീകരിക്കുക. എല്ലാം കൂടി വെന്ത് യോജിച്ചശേഷം തേങ്ങയും കാന്താരിമുളകും കൂടി അരച്ചത് ചേർക്കുക. കാന്താരിമുളകിന്റെ സ്വാദ് നന്നായിട്ടുണ്ടാവണം. മുളകുപൊടി വളരെകുറച്ചു ചേർത്താൽ മതി.

ഇനി വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടുകഴിഞ്ഞാൽ കൂട്ടാൻ റെഡി!

29 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

ചീരയും ചക്കക്കുരുവും മാങ്ങയും ചേർന്ന ഒരു സാദാ കൂട്ടാൻ...

കണ്ണനുണ്ണി said...

ചക്കെടെ കാര്യം പറഞ്ഞു ചുമ്മാ കൊതിപ്പിക്കാതെ...കറി കണ്ടിട്ട് കൊതിയവനുണ്ട്....എന്ത് ചെയ്യാനാ.. കാണാനല്ലേ പറ്റു :(

കുഞ്ഞന്‍ said...

ബിന്ദുജീ..

വായ് ഭാഗ്യമുള്ള കണവന്‍..!

ഈ പ്രവസലോകത്ത് ഇതൊക്കെ കഴിക്കാന്‍ തലവരയുണ്ടാകണം..ഇവിടെയൊരുത്തിയുണ്ട്...

hAnLLaLaTh said...

എനിക്കാ പച്ച മാങ്ങ കണ്ടിട്ട്... :(
ഇക്കൊല്ലം പച്ച മാങ്ങാ ഒന്നോ രണ്ടോ മാത്രമാ കിട്ടിയത്... :)
കറിയുടെ ശെരിക്കും പേരെന്താ..?

ബൈജു (Baiju) said...

നല്ല കുത്തരിച്ചോറില്‍ കറിയൊന്നുമൊഴിക്കാതെ ഇതുമാത്രമിട്ടിളക്കി കഴിക്കുന്നതോര്‍മ്മിച്ചു....

നന്ദി

ശ്രീ said...

കണ്ണനുണ്ണി പറഞ്ഞതു പോലെ ഇവിടിരുന്ന് കൊതിച്ചിട്ട് എന്തു കാര്യം?

കാന്താരിക്കുട്ടി said...

ബിന്ദൂ,ചക്കക്കുരു-മാങ്ങായുടെ കൂടെ ചീര കൂടെ ചേർക്കുന്ന റെസിപ്പി നന്നായിരിക്കുന്നു.ഉണ്ടാക്കി നോക്കണം

ഓ .ടോ : കുഞ്ഞൻ ചേട്ടനു ഇന്ന് ചിരവക്ക് അടി കിട്ടിയില്ലാന്നുള്ളത് സത്യമല്ലേ ?????

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ബിന്ദു കെ പി said...

കുഞ്ഞൻ: “വെളുക്കാൻ തേച്ചത് പാണ്ടായി” എന്നു പറഞ്ഞതുപോലെ ആയിത്തീരുമോ കുഞ്ഞാ ‘അടുക്കളത്തള’ത്തിന്റെ കാര്യം...? :) :) :)

chithrakaran:ചിത്രകാരന്‍ said...

വായില്‍ ഓര്‍മ്മ ഊറിവരുന്നു !!!
നല്ലത്.

poor-me/പാവം-ഞാന്‍ said...

Stop posting else...
By Mrs.Kunji

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

ഇതൊക്കെ എനിക്ക് പുതു വിഭവങ്ങളാണ്.

ഓ.ടോ.
എന്നാ നാട്ടില്‍ വരുന്നത്?

കനല്‍ said...

ചക്കക്കുരുവും മാങ്ങയും പിന്നെ തേങ്ങയുമരച്ച് അമ്മൂമ്മ പണ്ട് അടുക്കളഭരണം നടത്തുമ്പോള്‍ ഉണ്ടാക്കി തന്ന ഓര്‍മ്മ വന്നു. പക്ഷേ ചീരയില്ലാരുന്നു,എന്തായാലും മനാമസൂപ്പര്‍മാര്‍ക്കറ്റില്‍ ചക്കക്കുരു ചിലപ്പോഴൊക്കെ കാണാറുണ്ട്. (നമ്മള്‍ അത് കൊണ്ട് എന്തുപരീക്ഷിക്കാനാന്ന് വിചാരിച്ച് ഒന്ന് നോക്കി വന്നിട്ടുണ്ട് പലപ്പോഴും.)

ഈ പ്രയോഗമൊന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, തേങ്ങപ്പൊടിയേ നടക്കൂ,എന്താവൂന്ന് നോക്കണമല്ലോ?

lakshmy said...

ചക്കക്കുരു മാങ്ങ കറി ഇവിടെല്ലാം ഇപ്പോഴും ഒരാഘോഷമാണ്. അതിന്റെ കൂടെ ചീരയും കൂട്ടിയുള്ള കറി ആദ്യമായാണ്. ഇതു ഞാൻ എന്റെ ഫ്രെൻഡ്സിനിടയിലെല്ലാം ഒന്നു പ്രചരിപ്പിക്കട്ടെ :) ശരിക്കുള്ളത് നാട്ടിൽ ചെന്നിട്ട് പരീക്ഷിക്കാം

ശിവ said...

ഇതും പരീക്ഷിക്കണം....

asha said...

ബിന്ദൂ, ഇവിടെ ചുവന്നചീര കിട്ടില്ല. പകരം പച്ചചീര കൊണ്ട് ഉണ്ടാക്കിയാൽ നന്നായിരിക്കുമോ?

പിന്നെ എനിക്കിന്നിവിടെ ബിന്ദുവിന്റെ മാമ്പഴക്കാളനാണ്. ഉണ്ടാക്കികഴിഞ്ഞു. കഴിച്ചിട്ട് എങ്ങനെയുണ്ടാരുന്നൂന്ന് നാളെ പറയാം.

ബിന്ദു കെ പി said...

കനൽ: തേങ്ങാപ്പൊടിയൊക്കെ ഇട്ടാൽ ശരിയാവുമോ എന്തോ...എന്തായാലും ഉള്ളതുകൊണ്ട് ഓണം പോലെ. അല്ലേ..:)

ആഷ: ങ്ങേ, ഹൈദ്രാബാദിൽ ചുവന്ന ചീര കിട്ടാനില്ലെന്നോ..!!? അബുദാബിയിൽനിന്ന് കുറച്ചു കൊണ്ടുവന്നാലോ..? :)
പച്ചച്ചീര ഇട്ട് പരീക്ഷിച്ചുനോക്കൂ. ഇത്രയും നന്നാവില്ലെങ്കിലും മോശമാവാൻ വഴിയില്ല...

വാഴക്കോടന്‍ ‍// vazhakodan said...

ഒരു ദിവസം ഒരു നേരം ദോ ലിത് പോലെ ഒരു കറിയുണ്ടാക്കി, ഡാ വാഴേ നീ നിന്റെ കേട്ട്യോളേം കുട്ട്യോളേം കൂട്ടീട്ട് ഒന്ന് വാ എന്നാ ആ ഒരു വിളി കേള്‍ക്കാന്‍ ദോ കാത്തിരിക്കുന്നു............. (ഇല്ലെങ്കി സത്യമായിട്ടും കൊതി പറ്റുമേ പറഞ്ഞേക്കാം!)

പി.സി. പ്രദീപ്‌ said...

ചക്കക്കുരു എന്റെ ഫേവറൈറ്റ് സാധനമാ.
ഏതായാലും ഒന്നു പരീക്ഷിച്ചു നോക്കാം.
കുഴപ്പം ഒന്നും പറ്റില്ലല്ലോ അല്ലെ ബിന്ദൂ:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആർക്കു വേണം ഇതൊക്കെ.. :(

ഓ.ടോ:

കുറെ നാളാ‍ായല്ലോ കണ്ടിട്ട്. കാന്താരി പറഞ്ഞത് വല്ലോം സംഭവിച്ചോ ..


ബിന്ദു.. നല്ല കൊതിപ്പിക്കുന്ന പോസ്റ്റ്.. എനിക്ക് പിന്നെ .കൊതിയില്ലാത്തതിനാൽ പ്രശ്നായില്ല..

ramaniga said...

നല്ല കൊതിപ്പിക്കുന്ന പോസ്റ്റ്..
ബാക്കി ഒന്ന് ട്രൈ ചെയ്ത ശേഷം i

asha said...

ആദ്യം മാമ്പഴക്കാളന്റെ കാര്യം പറയട്ടെ. അസ്സലായിരുന്നു കേട്ടോ. ഇനിയും കുറച്ചിരിപ്പൂണ്ട്. അടുത്ത ദിവസം രുചികൂടുമെന്നല്ലേ പറഞ്ഞേ നാളെ ബാക്കി കൂട്ടാം. :)

പിന്നെ ഇന്നു ഞാൻ വരുന്നവഴി ചക്കവില്പനക്കാരന്റെ കൈയ്യിൽ നിന്നും ചക്കകുരു സംഘടിപ്പിച്ചു.(10 രൂപയ്‌ക്ക് 4-5 ചുളയാ കിട്ടുന്നേ) പച്ചച്ചീരയും മാങ്ങയും വാങ്ങീട്ടുണ്ട്. പക്ഷേ നോ കാന്താരിമുളക്. നാളെ ഈ കൂട്ടാൻ വെയ്‌ക്കാനാണ് പ്ലാൻ. ഈ ആഴ്ചത്തെ ഞങ്ങളുടെ കൂട്ടാനെല്ലാം ബിന്ദുവിനു ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. :))

ഞാനിവിടെ കഴിഞ്ഞ 8 വർഷത്തിനിടയ്‌ക്ക് ഒരിക്കൽ പോലും ചുവന്നചീര കണ്ടിട്ടില്ല. ബിന്ദു ഇവിടെയായിരുന്നപ്പോ കണ്ടിട്ടുണ്ടോ?

ബിന്ദു കെ പി said...

വാഴക്കോടൻ: നാട്ടിൽ നിന്ന് തിരിച്ചത്തിയിട്ട് ഒരു ദിവസം തീർച്ചയായും വിളി പ്രതീക്ഷിയ്ക്കാം :)

പി സി പ്രദീപ്: ചക്കക്കുരുവിനെ ഇത്ര പേടിയോ..!?

ബഷീർ : കാന്താരി പറഞ്ഞത് സംഭവിച്ചത് കുഞ്ഞനായിരിയ്ക്കും :)

രമണിഗ: നന്ദി

ആഷ: ഞങ്ങൾ അവിടെ ഉണ്ടായിരുന്ന സമയത്ത് ചുവന്ന ചീര ധാരാളം കിട്ടിയിരുന്നു കേട്ടോ...ഇപ്പോൾ ഹൈടെക്ക് സിറ്റിയായതുകൊണ്ടായിരിക്കുമോ കിട്ടാത്തേ..? :)
പിന്നെ ആഷ 4-5 ചുള ചക്ക 10 രൂപയ്ക്കല്ലേ വാങ്ങിയത്? ഇവിടെ ഞങ്ങളത് 10 ദിർഹത്തിനാണ് വാങ്ങുന്നത്!! (10x13=130)
നാട്ടിൽ ചക്ക തിന്നാൻ ആളില്ലാതെ അമ്മ കുറച്ചു ചക്ക വിറ്റത്രേ. കിട്ടിയത് ഒരു ചക്കയ്ക്ക് 3 രൂപ വച്ച്!! ഉം..അടുത്താഴ്ച ഞാനൊന്നു നാട്ടിലെത്തിക്കോട്ടെ...

അപ്പു said...

ബിന്ദുവിന് ഇങ്ങനൊരു ബ്ലോഗുണ്ടായിരുന്നോ..!
വിശദമായി ഒന്നു നോക്കട്ടെ.

വികടശിരോമണി said...

ഞാനിവിടെ വന്നിട്ടേയില്ല.
ഇത്തരം പ്രവാസവും നമുക്കില്ലല്ലോ ദൈവമേ:)

Typist | എഴുത്തുകാരി said...

ചക്കക്കുരുവും മാങ്ങയും കൂടി വക്കാറുണ്ട്‌. അടുത്ത പ്രാവശ്യം ചീരയും കൂട്ടി ഇതുപോലെ ഉണ്ടാക്കണം.

sindhu said...

Biog adipoli ayittundu.

sindhu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കൊതിപ്പിക്കല്ലേ

Related Posts Plugin for WordPress, Blogger...

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.Back to TOP