Monday, May 11, 2009

പക്കുവട

പക്കുവട എല്ലാവർക്കും പരിചയമുള്ള വിഭവമാണല്ലൊ. ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ..?
ആവശ്യമുള്ള സാധനങ്ങൾ:
  • വറുക്കാത്ത അരിപ്പൊടി - 4 ഗ്ലാസ്.
  • കടലമാവ് - 1 ഗ്ലാസ്
  • വെണ്ണ/ഡാൽഡ - 1 ടേബിൾ സ്പൂൺ
  • മുളകുപൊടി,കായം, ഉപ്പ്, വെള്ളം - ആവശ്യത്തിന്
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമുള്ളത്
ഉണ്ടാക്കുന്ന വിധം:
സേവനാഴി പക്കുവടയ്ക്കുള്ള അച്ച് (ചില്ല് എന്നാണ് വീട്ടിൽ പറയുന്നത്) ഇട്ട് തയ്യാറാക്കി വയ്ക്കുക. അച്ചിലെ ദ്വാരങ്ങൾ വീതി കൂടുതലുള്ളവയാണെങ്കിൽ പക്കുവട വീതിയിൽ, കാണാൻ നല്ല ഭംഗിയുള്ളതാവും. അരിപ്പൊടി, കടലമാവ്, മുളകുപൊടി, കായം, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ചതിനുശേഷം അതിൽ വെണ്ണ ഉരുക്കിയത് കുറേശ്ശെ ചേർത്ത് (പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ) കട്ടയില്ലാതെ യോജിപ്പിക്കുക. പിന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. സ്വല്പം ഓറഞ്ച്-റെഡ് ഫുഡ് കളർ ചേർത്താൽ പക്കുവടയ്ക്ക് നല്ല ആകർഷകമായ നിറം കിട്ടും. ഞാൻ ചേർത്തിട്ടുണ്ട്.
കുഴച്ച മാവ് സേവനാഴിയിലിട്ട് തിളയ്ക്കുന്ന വെളിച്ചെണ്ണയിലേയ്ക്ക് വട്ടത്തിൽ പിഴിയുക. ഈ സമയത്ത് ചൂടുള്ള ആവിയടിച്ച് കൈ പൊള്ളാൻ സാധ്യതയേറെയാണ്. ഈ വെപ്രാളത്തിൽ സേവനാഴി കയ്യിൽനിന്ന് വിട്ട് നേരെ എണ്ണയിലേയ്ക്ക് വീണെന്നും വരാം. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, പിഴിയുന്നതിനോടൊപ്പം കയ്യിലേക്ക് നന്നായി ഊതി ആവിയുടെ ദിശ മാറ്റിക്കൊണ്ടിരിക്കണം.
തിരിച്ചും മറിച്ചുമിട്ട് രണ്ടുവശവും ഒരുപോലെ മൂപ്പിച്ചശേഷം കോരിയെടുക്കുക. ഒരു  ടിഷ്യൂപേപ്പറിലേയ്ക്ക് ഇടുന്നത് അധികമുള്ള എണ്ണ വലിച്ചെടുക്കാൻ സഹായിക്കും.
ചൂടാറിയശേഷം ചെറിയ കഷ്ണങ്ങളായി ഒടിച്ചെടുക്കുക, കറുമുറാന്നങ്ങ് കഴിയ്ക്കുക. അത്രതന്നെ..!!!

21 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

പക്കുവട എല്ലാവർക്കും പരിചയമുള്ള വിഭവമാണല്ലൊ. ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ..?

ജിജ സുബ്രഹ്മണ്യൻ said...

ആഹാ ! നല്ല രസികൻ പക്കവട.കറുമുറാന്ന് കൊറിക്കാൻ തോന്നണു !

ശ്രീ said...

വല്ലപ്പോഴുമൊക്കെ വീട്ടില്‍ ഉണ്ടാക്കാറുണ്ട് :)

Bindhu Unny said...

ഞാനൊരിക്കല്‍ ഉണ്ടാക്കി നോക്കിയപ്പോള്‍ വെണ്ണയും ഡാല്‍ഡയും ഒന്നും ചേര്‍ത്തില്ല. അതുകൊണ്ടാവും നല്ല കട്ടിയായിരുന്നു.
:-)

ബാജി ഓടംവേലി said...

കറുമുറാന്ന് കൊറിക്കാൻ തോന്നണു ...

siva // ശിവ said...

ഇത് മുമ്പൊക്കെ കഴിയ്ക്കുമായിരുന്നു....ഇപ്പോള്‍ വാങ്ങാന്‍ തന്നെ അപൂര്‍വ്വമായി മാത്രമേ എന്റെ നാടില്‍ കിട്ടുകയുള്ളൂ....നന്ദി....ഇനി ഉണ്ടാക്കിനോക്കാമല്ലോ...

ഹന്‍ല്ലലത്ത് Hanllalath said...

വീട്ടിലിതു വരെ ഉണ്ടാക്കിയിട്ടില്ല
ഇനി മറന്നില്ലേല്‍ വീട്ടില്‍ പോകുമ്പോള്‍ ഒന്ന് നോക്കാം..
:)

Typist | എഴുത്തുകാരി said...

ഇങ്ങിനെ കൊതിപ്പിക്കരുതു്ട്ടോ.വല്ലപ്പോഴുമൊക്കെ ഉണ്ടാക്കാറുണ്ട്‌. എന്നാലും കാണുമ്പോ കൊതിയാവുന്നു.

അനില്‍@ബ്ലോഗ് // anil said...

ഓ.. ഇതാണോ പക്കുവട?
ഇവിടൊക്കെ ചെറിയ കുറേ ഉണ്ടകളാണല്ലോ ആ പേരില്‍ കിട്ടുന്നത്, എണ്ണയില്‍ വറുത്തത്?

Unknown said...

apakadasoochanakoodi koduthapol
binduvinte pakuvadayku
irati karumuruppu ( kurachu ellukoodi
cherthaalo bindu ? )

ഹരിശ്രീ said...

കണ്ടിട്ട് കൊതിയാവുന്നു...
:(

smitha adharsh said...

കൊതിപ്പിച്ചു..
നാട്ടിലാണെങ്കില്‍,അമ്മ ഇപ്പോഴും ഉണ്ടാക്കി തരാറുണ്ട്..
സങ്കടം വന്നു..കൂടെ കൊതിയും..

ജെ പി വെട്ടിയാട്ടില്‍ said...

പക്കുവട കണ്ടിട്ട് കൊതി വന്നു.
രാക്കമ്മ വരുമ്പോള്‍ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്.
ഇവിടെ അടുത്ത ഷോപ്പില്‍ ഉണ്ട്. പക്ഷെ വലിയ ടേസ്റ്റ് ഇല്ല.
അബുദബിയിലുള്ള ആര്‍ക്കെങ്കിലും ഉണ്ടാക്കിയത് കൊടുക്കാറുണ്ടോ.

ഹരീഷ് തൊടുപുഴ said...

അയ്യോ!! കൊതിയാവുന്നല്ലോ ചേച്ചീ..

എന്റെ ചെറുപ്പത്തില്‍ ഞാനൊരു ഫുള്‍ പാക്കറ്റ് മൊത്തം ഒറ്റയിരിപ്പിനിരുന്നടിക്കുമായിരുന്നു; കൂടെ കട്ടന്‍ കാപ്പിയുമുണ്ടാകും. നല്ല ടേസ്റ്റാ അങ്ങനെ കഴിക്കാന്‍..

കണ്ണനുണ്ണി said...

ശ്ശൊ... കൊതി വന്നിട്ട് ഒരു രക്ഷേം ഇല്യ.. :(

അരുണ്‍ കരിമുട്ടം said...

നന്ദി ചേച്ചി
പൊണ്ടാട്ടിക്ക് ഒന്ന് പറഞ്ഞു കൊടുത്ത് നോക്കട്ടെ, അവളിത് ഉണ്ടാക്കിയാല്‍ റൊമ്പ നല്ല വിഷയം

paarppidam said...

എന്റെ ശ്രീമതി താങ്കളുടെ ബ്ലോഗ്ഗ്‌ കര്യമായി വായിക്കുന്നത്‌ കണ്ടു.എന്നാണാവോ പരീക്ഷണത്തിനു മുതിരുക.വയറിനു കുഴപ്പം ഉണ്ടാക്കുന്ന ഐറ്റംസ്‌ ഒന്നും ഇതിൽ ഇല്ലല്ലോ?

paarppidam said...

ഇതൊക്കെ വിശദമായി ചിത്രസഹിതം പ്രസിദ്ധീകരിച്ചതിനു പ്രത്യേകം അഭിനന്ദനം പറയുവാൻ പറഞ്ഞിട്ടുണ്ട്‌ കക്ഷി ടാ...

Sureshkumar Punjhayil said...

vaayilninnu marunnilla... Ashamsakal...!!!

Devarenjini... said...

wow! nannaayiriykkunnu...ariyaathe vaayil vellam varum..:)

p.s:- maavinte koode korachu ellum cherthaal korachu koodi nannaayiriykkum...

Babitha Jays said...

പക്കാവട നന്നായിട്ടുണ്ട് ട്ടോ! വീട്ടിലുണ്ടാക്കുന്ന പക്കാവടയുടെ ടേസ്റ്റ് ഒന്നു വേറേ തന്നെയാ.

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP