Thursday, February 12, 2009

മത്തങ്ങ എരിശ്ശേരി

മത്തങ്ങയും പയറും ചേർന്ന സ്വാദിഷ്ടമായ ഒരു എരിശ്ശേരി ഉണ്ടാക്കി നോക്കാം.



ആവശ്യമുള്ള സാധനങ്ങൾ:


മത്തങ്ങ - അരക്കിലോ
പയർ - 100-150 ഗ്രാം.
തേങ്ങ ചിരകിയത് - ഒരു വലിയ മുറി.
ജീരകം - 2 സ്പൂൺ
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് - ആവശ്യത്തിന്
കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ - വറുത്തിടാൻ ആവശ്യമുള്ളത്.

ഉണ്ടാക്കുന്ന വിധം:


പയർ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചുവയ്ക്കുക. രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയശേഷം വേവിച്ചാൽ നന്നായിരിക്കും.



മത്തങ്ങ നുറുക്കി വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് വേവിക്കുക. (കുക്കറിൽ വേവിക്കേണ്ട ആവശ്യമില്ല). തേങ്ങ ചിരകിയത് പകുതി മാറ്റിവയ്ക്കുക. ബാക്കി പകുതി ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക. മത്തങ്ങ വെന്താൽ വേവിച്ചു വച്ച പയർ ചേർത്ത് എല്ലാം കൂടി ഒന്നുടച്ചു യോജിപ്പിക്കുക. അതിനുശേഷം തേങ്ങ അരച്ചതു ചേർത്ത് ഒന്നു തിളച്ചാൽ വാങ്ങിവയ്ക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. (എരിശ്ശേരിയ്ക്ക് മുളകും കറിവേപ്പിലയും വറുത്തിടണമെന്ന് നിർബന്ധമില്ല. ഞങ്ങളുടെ വീട്ടിൽ പണ്ട് കടുകും തേങ്ങയും മാത്രമേ ഉപയോഗിക്കാറുള്ളൂ). കടുകു പൊട്ടിയാലുടൻ നേരത്തെമാറ്റിവച്ച തേങ്ങ അതിലേക്ക് ഇട്ട് വറുക്കുക. തേങ്ങ നന്നായി മൂക്കണം.(പുളിയുറുമ്പിന്റെ നിറത്തിലാവുന്നതാണത്രേ ശരിയായ പാകം!)




വറുത്ത ചേരുവകൾ ചേർത്ത് ഇളക്കിയാൽ എരിശ്ശേരി റെഡി!



കുറിപ്പ് :

സദ്യയ്ക്കോ മറ്റോ ആണ് എരിശ്ശേരി ഉണ്ടാക്കുന്നതെങ്കിൽ കഷ്ണങ്ങളിലെ വെള്ളം നന്നായി വറ്റിച്ചശേഷം  തേങ്ങ (അധികം വെള്ളമൊഴിക്കാതെ) അരച്ചു  ചേർത്ത് കട്ടിയിൽ ഉണ്ടാക്കണം.

തേങ്ങ ചേർത്ത ശേഷം അധികനേരം തിളപ്പിക്കരുത്.


വറുത്തിടാനുള്ള കടുക് സാധാരണ കറികൾക്ക് എടുക്കുന്നതിനേക്കാൾ കുറച്ചധികം എടുക്കുക.

ഇതേ എരിശ്ശേരി തന്നെ പയറിനു പകരം പരിപ്പ് ചേർത്തും ഉണ്ടാക്കാം


27 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

മത്തങ്ങയും പയറും ചേർന്ന സ്വാദിഷ്ടമായ ഒരു എരിശ്ശേരി.

നിലാവ് said...

ഞാന്‍ ഇടക്കൊക്കെ ഉണ്ടാക്കരുന്ടെന്കിലും, ഇത്ര നന്നയിട്ടുണ്ടാക്കിയിട്ടില്ല!
ബിന്ദു ചേച്ചി പറഞ്ഞപോലെ ഒന്നു ഉണ്ടാക്കി നോക്കാം ഇനി...

Sapna Anu B.George said...

ബിന്ദു....എരിശ്ശേരിക്കും ചെറുപയര്‍ പരിപ്പല്ലെ ഇടുക???

മറ്റൊരാള്‍ | GG said...

ഇന്നത്തെ കറി ഇതു തന്നെ..!!

Bindhu Unny said...

ശ്ശൊ, ഞാനുണ്ടക്കുന്ന പോലെ തന്നെ! :-)

[ nardnahc hsemus ] said...

"മത്തങ്ങ എരിശ്ശേരി" ഉണ്ടാക്കി വച്ചിരിയ്ക്കുന്നത് കാണാന്‍ ഒരു ഗുമ്മുണ്ടാവാറില്ലെങ്കിലും നല്ല തൂവെള്ള ചോറു കൂട്ടി കഴിച്ചുതുടങ്ങിയാല്‍ പിന്നെ എരിശേരി പാത്രം കാലിയായാലേ നിര്‍ത്തൂ.. !

(ങ്ങേ? അതാരാ അവിടേ ചെറുപയര്‍ പരിപ്പിടുന്നേ? ചെറുപയര്‍ ഇടുമെങ്കിലും ചെറുപയര്‍-പരിപ്പിട്ടുണ്ടാക്കുന്ന വിഭവങ്ങള്‍ കേരളത്തില്‍ തന്നെ വിരളമാണെന്നാണ് എന്റെ ‘അറിവ്‘ (ഓ വല്യ കാര്യായിട്ടൊന്നുമില്ല..)
:)

തോന്ന്യാസി said...

ബാച്ചി ശാപം കിട്ടും.. ഇമ്മാതിരി ഓരോ പോസിട്ടാല്‍

തോന്ന്യാസി said...

ഛെ.. വികാരവിക്ഷോഭം കൊണ്ട് വാക്കുകള്‍ നഷ്ടപ്പെട്ടതാ ‘പോസ്റ്റിട്ടാല്‍’ എന്ന് തിരുത്തി വായിയ്ക്കുക

siva // ശിവ said...

നന്ദി ഈ വിഭവത്തെ ഇത്ര നന്നായി പരിചയപ്പെടുത്തിയതിന്........

Kaithamullu said...

നന്നായി വിവരിച്ചു, പോട്ടം സഹിതം.
പോരട്ടെ ഇനിയും വിഭവങ്ങള്‍....

പാര്‍ത്ഥന്‍ said...

ഞാൻ ഇന്നലെ വെച്ച മത്തങ്ങ എരിശ്ശേരിയുടെ കൂട്ട് തന്നെയാണല്ലോ ഇത്‌.
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നല്ല മൂത്ത മത്തങ്ങ വാങ്ങണം. അല്ലെങ്കിൽ ഈ പറയുന്ന രുചി ഉണ്ടാവില്ല.

അനില്‍@ബ്ലോഗ് // anil said...

പാര്‍ത്ഥന്‍ പറഞ്ഞ കാര്യം പ്രധാനമാണെന്ന് ഇവിടെയും സാക്ഷ്യം. മൂത്തു പഴുത്ത മത്തങ്ങ.
:)

മാണിക്യം said...

ഇതു ന്യായം !!
ഇവിടെ 365 ദിവസവും മത്തങ്ങ കിട്ടും
ഞാ‍ന്‍ മത്തങ്ങ തോരന്‍ മത്തങ്ങ് അച്ചാറ് ഒക്കെ
ഉണ്ടാക്കി.. ആതേങ്ങ വറുക്കുന്ന പാകന്‍ “പുളിയുറുമ്പിന്റെ നിറം!”ശരിക്കുള്ള എക്‍സ്പ്രഷന്‍!! വന്‍പയറും ഉണ്ട് ഇന്ന് ഇതു തന്നെ
നന്ദി ബിന്ദൂസ്!
മറ്റെ ദോശ സ്പിനാച്ചും ആയി അടി പോളി ഹ്ഹ്ഹ് !മുരിങ്ങയിലയോട് പോയി പണി നോക്കാന്‍ പറഞ്ഞു!:)

എതിരന്‍ കതിരവന്‍ said...

മുളകുപൊടി ഇടാറുണ്ടോ? തേങ്ങാ അരയ്ക്കുമ്പോൾ മുളകു ചേർത്ത് അരയ്ക്കുകയല്ലെ പതിവ്?
കടുകുവറകുമ്പോൾ സ്വൽ‌പ്പം ഉലുവയും ചേർക്കുക പതിവുണ്ട്.
വെളുത്തുള്ളി ഉപയോഗിക്കുന്ന്വർ ആണെങ്കിൽ മത്തങ്ങ വേവിക്കുമ്പോൾ സ്വൽ‌പ്പം വെളുത്തുള്ളീ (ഒരു അല്ലി ചെറുതാ‍ായി അരിഞ്ഞത്) ചേർത്താൽ ഒരു പ്രത്യേക സ്വാദു കിട്ടും.
പഴയ അടുക്കളയിൽ പൊടികൾ ഉപയോഗം വളരെ കുറവായിരുന്നു. ഉപ്പിലിട്ടത് (pickles)ഉണ്ടാക്കാൻ മാത്രമേ പൊടികൾ ഉപയോഗിക്കാറുള്ളു.

ബിന്ദു കെ പി said...

നിലാവ് : ഇതുപോലെ ഉണ്ടാക്കിയിട്ട് എങ്ങിനെയുണ്ടെന്ന് പറയൂ..

Sapna Anu B.George: ചെറുപയർപരിപ്പ് ഇടുന്നതായി എനിയ്ക്കറിവില്ല. ചേർക്കുന്നവരും ഉണ്ടായിരിക്കാം.

മറ്റൊരാള്‍, ശ്രീ: നന്ദി :)

Bindhu: സെയിം പിച്ച്!!

nardnahc hsemus: വന്നതിന് നന്ദി. സുമേഷ് ഈ പറഞ്ഞത് എന്റെ ഭർത്താവിന്റെ കാര്യത്തിൽ നൂറു ശതമാനവും കറക്റ്റ്!!

തോന്ന്യാസി: ബാച്ചികളുടെ വികാരവിക്ഷോഭം ഞാൻ മനസ്സിലാക്കുന്നു. ശപിയ്ക്കല്ലേ :) :)

ശിവ,കൈതമുള്ള് : നന്ദി, വന്നതിനും കമന്റിനും.

പാര്‍ത്ഥന്‍, അനില്‍@ബ്ലോഗ്: ആ പറഞ്ഞത് നൂറു ശതമാനവും കറക്റ്റ്!

മാണിക്യം: നന്ദി ചേച്ചീ.
ഹ..ഹ.. അവിടെയുള്ളവർ മത്തങ്ങ കൊണ്ട് കേയ്ക്ക് വരെ ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്.

ങ്ങേ, സ്പിനാച്ച് ഇട്ട് ദോശ ഉണ്ടാക്കിയെന്നോ? പറഞ്ഞപോലെ തന്നെ ചെയ്തുകളഞ്ഞല്ലോ.

എതിരന്‍ കതിരവന്‍: കമന്റിന് നന്ദി.

മുളകുപൊടി ഇടുന്നതാണ് ഞാൻ പണ്ടേ കണ്ടിട്ടുള്ളത്. പൊടി വാങ്ങിക്കാറില്ലെന്നു മാത്രം. മുളക് വാങ്ങി പൊടിപ്പിയ്ക്കാറാണ് പതിവ്. എരിശ്ശേരിയിൽ ഉലുവ വറുത്തിടുമെന്നത് പുതിയ അറിവാണ്. വെളുത്തുള്ളി എരിശ്ശേരിയിലെന്നല്ല, ഒന്നിലും പണ്ട് ഞങ്ങൾ ചേർക്കാറില്ലായിരുന്നു.

ചാണക്യന്‍ said...

എരിശ്ശേരി ചരിതം ആസ്വദിച്ചു....

പ്രയാസി said...

തോന്ന്യാസീന്റെ കൂടെ..:(

Unknown said...

Kollaam nalla erissery

Unknown said...

Kollaam nalla erissery.

rajeesh kadavanadu said...

ഞാനിന്ന് ഇതു പരീക്ഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു...

തകര്‍പ്പന്‍ said...

ഞാനും ഇതുണ്ടാക്കീട്ടുണ്ട്. (നുണയല്ല... സത്യമായും.)


അവസാനം കടുകും മുളകും കറിവേപ്പിലയും വറുത്തിടുന്നതാണ് ഇവന്റെ ടേസ്റ്റിന്റെ രഹസ്യം. അല്ലേ? പിന്നെ നല്ല മത്തങ്ങയല്ലെങ്കില്‍ മെനക്കേടുമാത്രം ബാക്കിയാവും.

swathi said...

cheriya onion varuttidan vende

hari said...

ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കെട്ടെ

666vishnu said...

ഏറ്റവും പ്രധാനമായ കാര്യം..ഇന്നത്തെ കാലത്ത് വാങ്ങാന്‍ പറ്റിയ ഒരേ ഒരു പച്ചക്കറി മത്തങ്ങ ആണ്.. കിലോ ഇരുപതു രൂപ മാത്രം...

666vishnu said...

ഏറ്റവും പ്രധാനമായ കാര്യം..ഇന്നത്തെ കാലത്ത് വാങ്ങാന്‍ പറ്റിയ ഒരേ ഒരു പച്ചക്കറി മത്തങ്ങ ആണ്.. കിലോ ഇരുപതു രൂപ മാത്രം...

Unknown said...

dont fry mustard and and chillie at start but put it towrads the end in coconut that is the right bprepartion
that is what my 90 years old mother say

Unknown said...

പുളി ഉറുമ്പ്... നന്നായിട്ടുണ്ട്

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP