ഇത് എന്റെ അച്ഛന്റെ നാടായ ഇരിങ്ങാലക്കുടയിൽനിന്ന് കൂടെ കൂട്ടിയ വിഭവം.ഉത്സവക്കാലത്തും മറ്റു വിശേഷദിവസങ്ങളിലും കൂടൽമാണിക്യക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്ന്, കായത്തിന്റെ വാസന മുന്നിട്ടുനിൽക്കുന്ന ആസ്വാദ്യകരമായ ഒരു മണം ഉയരും. ഊട്ടുപുര പുളിങ്കറിയുടെ മണമാണത്. അച്ഛമ്മയിൽ നിന്നാണ് ഇതുണ്ടാക്കുന്നതിനെപ്പറ്റി മനസ്സിലാക്കിയിട്ടുള്ളത്. ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്.
ആവശ്യമുള്ള സാധങ്ങൾ:
നല്ല പഴുത്ത മത്തങ്ങ - അരക്കിലോ.
മുരിങ്ങക്കായ - ഒരെണ്ണം.
വെണ്ടയ്ക്ക - 4-5
(മത്തങ്ങ മാത്രമായാലും മതി. മുരിങ്ങക്കായയും, വെണ്ടയ്ക്കയും നിർബ്ബന്ധമില്ല).
പച്ചമുളക് - 3-4
തുവരപ്പരിപ്പ് - 100-150 ഗ്രാം.
മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, പുളി, കായം - ആവശ്യത്തിന്
വറുത്തിടാൻ വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില.
ഉണ്ടാക്കുന്ന വിധം:
പരിപ്പ് കുക്കറിൽ നന്നായി വേവിച്ച് ഉടച്ചെടുക്കുക. മത്തങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതും മറ്റു പച്ചക്കറികൾ ചേർക്കുന്നുണ്ടെങ്കിൽ അതും പച്ചമുളക് കീറിയതും കൂടി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഇതിൽ ആവശ്യത്തിന് പുളി പിഴിഞ്ഞൊഴിച്ച് നന്നായി തിളച്ചാൽ വേവിച്ച പരിപ്പു ചേർക്കുക. അതിനുശേഷം കായം ചേർക്കുക. സാമ്പാറിലൊക്കെ ചേർക്കുന്നതിനേക്കാൾ സ്വല്പം കൂടുതൽ കായം ചേർക്കണം.(എന്നു വച്ച് വല്ലാതെ അധികമായി ആകെ ‘കൊള’മാക്കരുതേ. കടലിലൊന്നുമല്ല നമ്മൾ കായം കലക്കുന്നത് എന്നോർക്കുക). നന്നായി തിളച്ചശേഷം വാങ്ങി വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക.
ഇതാ, “ഊട്ടൂര”പുളിങ്കറി തയ്യാർ! (ചുരുക്കത്തിൽ, സാമ്പാർപൊടി ചേർക്കാത്ത സാമ്പാറാണ് ഇതെന്നു പറയാം!).
നെല്ലി പൂത്തപ്പോൾ......
10 years ago
15 പേർ അഭിപ്രായമറിയിച്ചു:
ഇത് എന്റെ അച്ഛന്റെ നാടായ ഇരിങ്ങാലക്കുടയിൽനിന്ന് കൂടെ കൂട്ടിയ വിഭവം.ഉത്സവക്കാലത്തും മറ്റു വിശേഷദിവസങ്ങളിലും കൂടൽമാണിക്യക്ഷേത്രത്തിലെ ഊട്ടുപുരയിൽ നിന്ന്, കായത്തിന്റെ വാസന മുന്നിട്ടുനിൽക്കുന്ന ആസ്വാദ്യകരമായ ഒരു മണം ഉയരും. ഊട്ടുപുര പുളിങ്കറിയുടെ മണമാണത്.
മനുഷ്യനെ കൊതിപിടിപ്പിച്ചു കൊല്ലാണ്ട് സമ്മതിക്കില്ല്യാങ്ങള്
കലക്കി...
ഇനി ഇവിടുത്തെ പുളിങ്കറി പറയട്ടെ....
ഇവിടെ എന്നു പറഞ്ഞാല്‍, ഇവിടെ, വള്ളുവനാട്ടിലെ പുളിങ്കറി(ഞാന്‍ ത്രിശ്ശുര്‍ക്കാരി ആണെ)
1) ഇവിടെ പുളിങ്കറിയില്‍ പരിപ്പു ഇടില്ലാ..
2) മുളകുപൊടി, മഞ്ഞള്‍ പൊടി, എന്നിവ ഇട്ടു വേവിച്ചു, ഉപ്പും ഇട്ട പച്ചകറിയിലേക്കു ഇത്തിരി മല്ലി പൊടിയും കൂടെ ഇടുന്നു..പിന്നീടു ഇത്തിരി ജീരകം ചേര്‍ത്തു അരച്ച നാളികേരം കൂടെ ചേര്‍ത്ത് പുളിയും ഒഴിച്ചു കടുകു, മുളകു, കറിവേപ്പില, ഉലുവ എന്നിവ കൊണ്ടു വറുത്തിട്ടു കൂട്ടാം
ഇതാണു ഇവിടെ ഇപ്പൊ ഞാന്‍ വെക്കുന്ന പുളിങ്കറി.. എന്റെ സ്വന്തം വീട്ടില്‍ ഇതൊന്നും അല്ലാട്ടൊ....
പുളിങ്കറി നന്നായി..
പക്ഷെ,വീട്ടില്‍ ഇതു വയ്പ്പ് ഇല്ല.
ഉണ്ടാക്കി നോക്കട്ടെ കേട്ടോ.
ബിന്ദു,
പരിപ്പുടച്ചു ചേര്‍ത്ത് കഷണവും ഇട്ട് വക്കുന്നത് പുളിങ്കറിയായാല്‍ പിന്നെ സാമ്പാറിനെ എന്തു വിളിക്കും?
ഞങ്ങടെ നാട്ടില്‍ വെറും പുളിയും മുളകും മാത്രമേ ഉപയോഗിക്കൂ.
ആചാര്യന്‍: :)
കൊഞ്ചത്സ് : വന്നതിന് നന്ദി. മലബാറുകാരായ എന്റെ ഭർത്തൃവീട്ടുകാരും കൊഞ്ചത്സ് പറഞ്ഞരീതിയിലാണ് വയ്ക്കുന്നത്.
ഞങ്ങൾ പരിപ്പും തേങ്ങയും ചേർത്താണ് ഉണ്ടാക്കുന്നത്.
സ്മിത: വന്നതിന് നന്ദി കേട്ടോ.
അനില്‍@ബ്ലോഗ് : സാമ്പാർപൊടി ചേർത്താലല്ലേ സാമ്പാറാവൂ? പിന്നെ ഊട്ടുപുര പുളിങ്കറി എന്റെ സ്വന്തം കണ്ടുപിടുത്തമൊന്നുമല്ല കേട്ടോ.
പുത്തന്‍വേലിക്കരക്കാരിയായിട്ടും ചേന്ദമംഗലം പുളിങ്കറി രുചിച്ചിട്ടില്ലേ? അതിനെവെട്ടാന്‍ വേറൊന്നില്ല എന്ന് പറഞ്ഞാല്‍ അതിശയിക്കരുത്! ആഴ്ചയില്‍ ഒരുദിവസമെങ്കിലും പുളിങ്കറി വച്ചില്ലെങ്കില്‍ ശരിയാവില്ല ഞങ്ങള്‍ക്ക്. വെണ്ടയ്ക്ക വേണ്ട, ഭാക്കിവരുന്ന കഷണങ്ങള്‍ ഏതായാലും മതി. കൂടാതെ മധുരക്കിഴങ്ങ്, കടച്ചക്ക മുതല്‍ ചേമ്പുവിത്തു വരെയുള്ള കഷണങ്ങള്‍കൊണ്ട് ഞങ്ങള്‍ പുളിങ്കറി വയ്ക്കും. അല്‍പം ഉലുവ കൂടി വറുത്തിട്ടാല്‍ !!!!
അക്രമ ബ്ലോഗ് ആയിടുണ്ട് ചേച്ചി...
കലക്കന്‍.. കുകിങ്ങും ഫുടിങ്ങും ഇഷ്ടപെടുന്ന എന്നെ പോലെയുള്ളവര്‍ക്ക് വളരെ ഉപകാരപ്രധമാണ് ചേച്ചിയുടെ ബ്ലോഗ്.
ആ ലാസ്റ്റ് ഫോട്ടോ കണ്ടിട്ട് കൊതിയാവണ്‌ണ്ട് ട്ടാ...
:)
pulinkari njangal vechu. nannayirunnu
rakhi had made this for me
itz really sweet
nattilulla ammukuttykku ii rasippi vaayichu koduthu... aval paranju itharaam pulinkari avalude naatilillathre [kunnakulam]...
ini njaan naattipurathu pokumpol ithraram pulinkari undaakkiththaraam ennu paranjittundu..
njaan binduvine ivalkk parichayappeduthi. ivalude naattil internettum computerum onnum illaa....
avalkk net enthaanennu polum ariyilla..
ente laptop kondupoyi kaanikkanam.....
എന്റെ വീട്ടില്‍ എനിക്കേറ്റവും ഇഷ്ടമല്ലാത്ത സ്ഥലമാണ് അടുക്കള!വെളുപ്പിനും സന്ധ്യയ്ക്കുമല്ലേ എഴുതാനും വായിക്കാനും പറ്റിയ സമയം. അപ്പോള്‍ ഈ അടുക്കള...........കുക്കറി ബ്ലോഗുകളൊന്നും നോക്കാറേയില്ല.എന്തായാലും ഇത് പരീക്ഷിച്ചിട്ടു തന്നെ കാര്യം..പ്യാരി-ഉഷശ്രീ വഴിയൊക്കയാണ് എത്തിയത്.....ഇനിയും കാണാം.
പുതുതായി ഒന്നും പോസ്റ്റ് ചെയ്യാറില്ലേ, ബിന്ദു?
പുതുതായി ഒന്നും പോസ്റ്റ് ചെയ്യാറില്ലേ, ബിന്ദു?
Post a Comment