Tuesday, August 12, 2008

ഉള്ളി സാമ്പാര്‍

തുടക്കം ഉള്ളി സാമ്പാറില്‍ നിന്നാവട്ടെ അല്ലെ..?

ആവശ്യമുള്ള സാധനങ്ങൾ:

കൈപ്പുണ്യം - ഒരു പണത്തൂക്കമെങ്കിലും

ചുവന്നുള്ളി - അരക്കിലോ
തുവര പരിപ്പ് - 200ഗ്രാം

മല്ലി :- 5 ടീസ്പൂൺ
മുളക് :- ഞാൻ 8-10 എണ്ണം എടുത്തു. എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.
കൂടുതലാവാതെ ശ്രദ്ധിക്കണം.
ഉലുവ :- കാൽ ടീസ്പൂൺ.
കടലപ്പരിപ്പ് :- 2 ടീസ്പൂൺ.
തേങ്ങ:- 2 ടീസ്പൂൺ.
കറിവേപ്പില:- ഒരു തണ്ട്.

കായം, പുളി, ഉപ്പ് - പാകത്തിന്

വറുത്തിടാൻ :- കടുക്,മുളക്,കറിവേപ്പില,വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം:

മല്ലി, മുളക്,ഉലുവ,കടലപ്പരിപ്പ്,കറിവേപ്പില,തേങ്ങ എന്നിവ ചുവക്കെ വറുത്തെടുത്ത് വെണ്ണ പോലെ അരച്ചുവയ്ക്കുക.( എന്താ പറഞ്ഞത്? ഇതിനൊന്നും മെനക്കെടാന്‍ വയ്യെന്നോ? എങ്കില്‍ സാമ്പാര്‍പൊടി വച്ച് അഡ്‌ജസ്റ്റ് ചെയ്യാം. തേങ്ങ ഒരുവിധം മൂക്കുമ്പോള്‍ സാമ്പാര്‍പൊടിയും ഇട്ട് ഒന്നു ചൂടാക്കി അരച്ചെടുക്കുക).

പരിപ്പ് വേവിച്ച് നന്നായി ഉടയ്ക്കുക. ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി ആവശ്യത്തിന് വെള്ളവും മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേത്ത് വേവിച്ച് പരിപ്പും ചേര്‍ത്ത് ഇളക്കുക. ഇതില്‍ പുളി പിഴിഞ്ഞു ചേര്‍ത്ത് ഒന്നു തിളയ്ക്കുമ്പോള്‍ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിച്ച് വാങ്ങിവയ്ക്കുക. വെളിച്ചെണ്ണയില്‍ കടുകും മുളകും കറിവേപ്പിലയും വറുത്തിടുക. ഇതാ, ഉള്ളിസാമ്പാര്‍ റെഡി !!!


സാധാരണ സാമ്പാറിനെ അപേക്ഷിച്ച് സ്വല്പം കൂടി കട്ടിയില്‍ ഇരിയ്ക്കുന്നതാണ് “അതിന്റെ ഒരു ഇത് ”. ഇഡ്ഡലിയാണ് പറ്റിയ കൂട്ട്.

26 പേർ അഭിപ്രായമറിയിച്ചു:

ബിന്ദു കെ പി said...

എവിടുന്നാണ് തുടങ്ങേണ്ടതെന്ന് ആലോചിക്കുമ്പോള്‍ ഹരീഷിന്റെ കമന്റ്: ഉള്ളി സാമ്പാറിനെ പറ്റി എഴുതാമോയെന്ന്. എന്നാല്‍ ശരി, തുടക്കം ഉള്ളി സാമ്പാറില്‍ നിന്നാവട്ടെ അല്ലെ..?

shery said...

പ്രിയപ്പെട്ട ബിന്ദു,
കൊള്ളാം കെട്ടോ ഉള്ളി സാമ്പാർ ..
പക്ഷെ ഒരു സംശയം മെലെ പറഞ “ഒരു പണത്തൂക്കം“ ..വേണ്ട സാധനം എവിടെ കിട്ടും?
ഏതായാലും വിഭവങൾ അങിനെ പോന്നോട്ടെ,,ഒന്നൊന്നായി..
ഭാവുകങൾ.
(പിന്നെ ഒരു കാര്യം കേരള ഇൻസൈഡ് ഇഷ്ടപ്പെട്ടെങ്കിൽ എല്ലാരോടും പറയണം..കാരണം പോസ്റ്റുകളെ തിരെഞുപിടിച്ചു കാണിക്കുന്നതിനോടൊപ്പം അഗ്രിഗേറ്ററിന്റെ ശ്രദ്ധയിൽ നിന്നും വിട്ടുപോകുന്ന പോസ്റ്റുകളെ പ്രെത്യേകം കാണിക്കാനുള്ള സംവിധാനവും ഇതിൽ ഉണ്ട്..ഏതായാലും സൈറ്റിൽ വന്നതിനും സംവിധാ‍ാനങൾ ഉപയോഗപ്പെടുത്തുന്നതിലും നന്ദി.)

ഷെറി.

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

ശ്രീ said...

ബിന്ദുവേച്ചീ...

ഉള്ളിസാമ്പാറിനെ കുറിച്ചെഴുതിയതിനു നന്ദീട്ടോ. (ഈ സമ്പാറുണ്ടാക്കുമ്പോള്‍ പരിപ്പ് വേവിച്ച് ഉടയ്ക്കണമല്ലേ? വെറുതേയല്ല, ഞങ്ങളുണ്ടാക്കുന്ന സാമ്പാറില്‍ പരിപ്പ് ഉടയാതെ കിടക്കുന്നത്.)
:)

krish | കൃഷ് said...

ഹാവൂ ഈ സാമ്പാറിലെങ്കിലും തേങ്ങ അരച്ചുചേര്‍ക്കുന്നുണ്ടല്ലോ. കൊള്ളാം. അല്ലാ, തെക്കന്‍ കേരളത്തിലുള്ളവര്‍ സാമ്പാറില്‍ തേങ്ങ ചേര്‍ക്കാറില്ലെന്ന് കേട്ടു.
ഇതിന് ഉള്ളി ചെറുതോ വലുതോ നല്ലത്. കറിവേപ്പിലയും അരവില്‍ ചേര്‍ക്കണോ.

പിന്നെ, ആദ്യത്തെ ചേരുവ, കടയില്‍ അനേഷിച്ചിട്ട് കിട്ടുന്നില്ലാ, എന്താ മാര്‍ഗ്ഗം?

:)

Typist | എഴുത്തുകാരി said...

ഉള്ളി സാമ്പാറെന്നു കേക്കുമ്പോ കൊതിയാവുന്നുണ്ട്`. പക്ഷേ ഇന്നിനി വയ്യ.

Areekkodan | അരീക്കോടന്‍ said...

I have traditional Sambar 2day.So postponed to another day

ശ്രീഹരി said...

ഇതു വായിച്ചപ്പോള്‍ തിരുവനന്തപുരത്തെ
റയില്‍വേ ക്യാന്റീന്‍ ഓര്‍മ വന്നു. ഉള്ളി സാമ്പാര്‍ അവിടുത്തെ ഒരു സ്പെഷ്യല്‍ ആണ്.

ബിന്ദു കെ പി said...

ഷെറി,കൃഷ് : ആ പറഞ്ഞ സാധനം അന്വേഷിച്ച് കടയിലൊന്നും പോകേണ്ട.വീട്ടില്‍ തന്നെ അമ്മയുടെയോ അമ്മൂമ്മയുടേയോ കയ്യില്‍ നിന്ന് കുറച്ചു വാങ്ങൂ..

യൂനുസ്: ഉള്ളിസാമ്പാര്‍ ദേശസ്നേഹം വളര്‍ത്തുമോ..? :)

ശ്രീ: സാമ്പാറെന്നല്ല,ഏതു കൂട്ടാനിലും പരിപ്പ് ചേര്‍ക്കുമ്പോള്‍ നന്നായി ഉടയ്ക്കുന്നതാണ് നല്ലത്.

കൃഷ്: ചെറിയ ഉള്ളി തന്നെയാണ് വേണ്ടത്

എഴുത്തുകാരി: എന്നാല്‍ നാളെ ആയിക്കോട്ടെ.

അരീക്കോടന്‍: അപ്പോള്‍ നാളെ ഉള്ളിസാമ്പാര്‍!

ശ്രീഹരി: അതേയോ? ഹോ, ഉള്ളി ഒരുപാട് നന്നാക്കേണ്ടി വരുമല്ലോ അവര്‍ക്ക്..

smitha adharsh said...

തുടക്കം നന്നായല്ലോ...ബിന്ദു ചേച്ചീ..ഉള്ളി സാമ്പാര്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തത്?അതിലെ ഉള്ളി മാത്രം പെറുക്കി കഴിക്കാന്‍ എന്താ സ്വാദ്?ഹൊ! വായിച്ചിട്ട് തന്നെ കൊതിയായി...ഒന്നു ഉണ്ടാക്കിയിട്ട് തന്നെ കാര്യം.

nandakumar said...

ചേച്ചി ഉള്ളി സാമ്പാര്‍ ഉണ്ടാക്കിക്കോ ഞാന്‍ ഇഡ്ഡലി ഉണ്ടാക്കാം. :)

( എന്റെ പലദിവസത്തേയും മെനു ആണിത്. എത്ര കൂട്ടിയാലും മതി വരില്ല. വേണെല്‍ ഒരു ദിവസം ഇരുന്നു പിറ്റേദിവസം പഴഞ്ചോറിനു കൂട്ടാന്‍ ബഹു സ്വാദാ)

മഹേഷ് said...

കൈപ്പുണ്യം എവിടെയാ ചേര്‍ക്കേണ്ടതു് എന്നു് കാണാതെ വിഷമിക്കുകയാണു്. പാചകം കഴിഞ്ഞാല്‍ കളയാനുള്ളതാണോ,വേസ്റ്റിന്റെ കൂടെ?

സംഗതി നന്നായിരിക്കുന്നു.

Bindhu Unny said...

ഞാന്‍ ഉണ്ടാക്കുന്ന തേങ്ങാസാമ്പാര്‍ ഇങ്ങനെ തന്നെ. ഞാന്‍ തെക്കന്‍കേരളത്തീന്നായതോണ്ട് സാധാരണ ‘തേങ്ങാലെസ്’ സാമ്പാറാണ് വയ്ക്കാറ്. സമയമുള്ളപ്പോ ഉള്ളി പൊളിച്ച് തേങ്ങായൊക്കെ അരച്ച് വയ്ക്കും. :-)

ബിന്ദു കെ പി said...

സ്മിത: എന്നാല്‍ വേഗമാവട്ടെ

നന്ദകുമാര്‍: സാമ്പാര്‍ റെഡി. എവിടെ ഇഡ്ഡലി?

മയ്യഴി: അയ്യോ! കൈപ്പുണ്യം കളയാനോ? അത് കയ്യില്‍ തന്നെ ഇരിക്കട്ടെ. തനിയെ ചേര്‍ന്നുകൊള്ളും.

ബിന്ദു: മറ്റൊരു ബിന്ദുവിനെ കണ്ടതില്‍ സന്തോഷം. (ബിന്ദുവില്‍ നിന്നും ബിന്ദുവിലേയ്ക്കൊരു പെന്‍ഡുലമാടുന്നു!!)

ഹരീഷ് തൊടുപുഴ said...

വളരെയേറെ നന്ദി ചേച്ചീ....
എന്റെ കുട്ടിക്കാലത്ത് അമ്മ ഈ ഉള്ളി സാമ്പാര്‍ ഉണ്ടാക്കിത്തരുമായിരുന്നു..ചൂടുചോറില്‍ ഇതും ഒഴിച്ച് കുഴച്ച്, ഉണക്കസ്രാവുമീന്‍ വറുത്തതും കൂട്ടി എത്രയോ ഉണ്ടിരിക്കുന്നു...നാവിലുവെള്ളം ഊറി

ഇനി മെയ്സ് കൊണ്ടുള്ള ഉപ്പുമാവ്...ട്ടോ

നരിക്കുന്നൻ said...

ഏതായാലും ഹരീഷിന്റെ ഉള്ളിസാമ്പാറ് തന്നെ ഉണ്ടാക്കി തുടങ്ങിയല്ലോ.. ഇന്നു ഭൂലോഗത്തെ അടുക്കളകളില്‍ വെറും ഉള്ളിസാമ്പാര്‍ തന്നെയായിരിക്കും അല്ലേ.. എന്റെ അടുക്കളയിലേക്കു ഏതായാലും ഒരു പ്രിന്റു കൊടുത്ത് വിട്ടിട്ടുണ്ട്. രുചിച്ച് നോക്കട്ടെ....

Sarija NS said...

ചേച്ചി,
എനിക്ക് ഇതൊന്നും ഉണ്ടാ‍ക്കാന്‍ അറിയില്ല :( . ഇപ്പൊ അമ്മൂമ്മ യുദ്ധാം പ്രഖ്യാപിച്ചിരിക്കുവാ. ലീവ് എടുത്ത് ചെന്ന് എല്ലാം പഠിക്കണത്രെ. ഇതിന്‍റെ ഒരു കോപ്പി കൂടി എടുത്തോട്ടെ? ചുമ്മാ അമ്മൂ‍മ്മേനെ ഒന്നു വിരട്ടാ‍നാ

അനില്‍ വേങ്കോട്‌ said...

ഉള്ളി എടി കള്ളി നിന്‍റെ സമയം

VIPIN said...

ithu..theeyal and sambar combination aano?..ammayodu valiya karyathil ithu adichu vittappol chodichathano keto..

N A T A S H A said...

Pareekshichu Nokki,Sathyam Parayalo Ulliyude manam melaskalam Athu mathram micham.karanam enikku kaypunyam kadu mani thookkam polum Illa.bad Luck for me this time.

ആഷ | Asha said...

ബിന്ദുവിന്റെ ഉള്ളിസാമ്പാർ ഇന്നു പരീക്ഷിച്ചു നോക്കണം.
അയ്യോ തേങ്ങ തീർന്നു. എന്നാൽ നാളെയാവട്ടേ.

DD said...

അക്രമ ബ്ലോഗ് ആയിടുണ്ട് ചേച്ചി...
കലക്കന്‍.. കുകിങ്ങും ഫുടിങ്ങും ഇഷ്ടപെടുന്ന എന്നെ പോലെയുള്ളവര്‍ക്ക് വളരെ ഉപകാരപ്രധമാണ് ചേച്ചിയുടെ ബ്ലോഗ്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

പാചക കുറിപ്പുകള്‍ വായിക്കുന്നു. ഓരോരോന്നും വളരെ മികച്ചതാണ്‌. ഇനിയും പുതിയ പുതിയ വിഭവങ്ങളെപ്പറ്റി എഴുതുമല്ലോ.

priya said...
This comment has been removed by the author.
priya said...

ഇതില്‍ രണ്ടുകുടം വെള്ളുള്ളി തൊലി കളഞ്ഞ് ഓരോ അല്ലിയും രണ്ടായി മുറിച്ചിട്ട് ചേര്‍ത്താല്‍ സ്വാത് കൂടും. അനുഭവം ആണ് പറയുന്നത്.

Sree Nair said...

One of the most useful blog i ever see...i am a very good fan of cooking and eating...its sometimes easy to make nonveg dishes...anyway it wil go on, but making a simply "avyal in kerala style" is a very hard job if you know knw about it...this blog is really a solution for that...each n every simple and most delicious items...homely..i miss my mother and my gran mom a lot..thanks a lot Bindu for this wonderful blog...

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP