പപ്പായക്ക് പലയിടത്തും പല പേരുകളാണല്ലോ. ഞങ്ങൾ കപ്പക്ക എന്നാണ് പറയുന്നത്. പപ്പായമരത്തിന് കപ്പ എന്നും. പണ്ട് ഞങ്ങളുടെ തറവാട്ടിൽ, കുളിമുറിയിലെയും കൊട്ടത്തളത്തിലേയുമൊക്കെ വെള്ളം ഒഴുക്കിക്കളയുന്ന കാന ചെന്നവസാനിക്കുന്നിടം പപ്പായമരങ്ങളുടെ സാമ്രാജ്യമായിരുന്നു. തഴച്ചു വളർന്നു നിൽക്കുന്ന കപ്പകളിൽ ധാരാളം കായ പിടിക്കും. ചിലപ്പോൾ ഭാരംകൊണ്ട് മരം ഒടിഞ്ഞുവീഴുകയും ചെയ്യും. ഒടിഞ്ഞിടത്തുനിന്ന് വീണ്ടും പൊടിച്ച്, ശാഖകളായി, അതിലൊക്കെയും പിന്നെയും കായപിടിച്ച്....അങ്ങിനെയങ്ങിനെയൊരു പപ്പായവസന്തം...അന്നൊക്കെ പപ്പായ ചേരാത്ത കൂട്ടാനില്ല. സാമ്പാറിലും അവിയലിലും മൊളോഷ്യത്തിലുമൊക്കെ പപ്പായയുടെ സാന്നിദ്ധ്യമുണ്ടാവും....
പപ്പായകൊണ്ട് സാമ്പാർ വയ്ക്കുമ്പോൾ കുറച്ച് ചുവന്നുള്ളി കൂടി ചേർക്കണം. എന്നാലാണ് സ്വാദ്. നല്ലപോലെ മൂത്ത്, പഴുക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള പരുവമാണെങ്കിൽ സ്വാദു കൂടും.
പപ്പായകൊണ്ട് സാമ്പാർ വയ്ക്കുമ്പോൾ കുറച്ച് ചുവന്നുള്ളി കൂടി ചേർക്കണം. എന്നാലാണ് സ്വാദ്. നല്ലപോലെ മൂത്ത്, പഴുക്കാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള പരുവമാണെങ്കിൽ സ്വാദു കൂടും.
ആവശ്യമുള്ള സാധനങ്ങൾ:
- പപ്പായ - ഏകദേശം അരക്കിലോ
- ചുവന്നുള്ളി - 100 ഗ്രാം.
- പച്ചമുളക് - രണ്ടോ മൂന്നോ.
- തുവരപ്പരിപ്പ് - 100 ഗ്രാം
- മഞ്ഞൾപ്പൊടി
- പാകത്തിന് പുളി
- സാമ്പാർപൊടി
- വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
പ്രത്യേകിച്ച് വിവരിക്കാനൊന്നുമില്ല. നിങ്ങൾ എങ്ങിനെയാണോ സാമ്പാർ ഉണ്ടാക്കുന്നത്, അങ്ങിനെയങ്ങ് ഉണ്ടാക്കുക.ഞാൻ ഉണ്ടാക്കിയത്:
പരിപ്പ് കുക്കറിൽ വേവിച്ചു.
തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ പപ്പായയും ചുവന്നുള്ളിയും പച്ചമുളകും കൂടി സ്വല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് അടുപ്പത്തുവച്ചു. വെന്തശേഷം പരിപ്പ് വേവിച്ചത് നന്നായി ഉടച്ചുചേർത്തു. പുളിയും പിഴിഞ്ഞൊഴിച്ചു.
നന്നായി തിളച്ചശേഷം സാമ്പാർപൊടി ചേർത്തിളക്കി വീണ്ടും തിളപ്പിച്ചശേഷം വാങ്ങിവച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തിട്ടു. അത്രതന്നെ. സാമ്പാർപൊടിയ്ക്കു പകരം ചേരുവകൾ വറുത്തരച്ചും ചേർക്കാം. അങ്ങിനെ ഉണ്ടാക്കുന്ന സാമ്പാറിന് രുചി കൂടും. വറുത്തരച്ച സാമ്പാർ ഇവിടെ
വ്യത്യസ്തമായ ഈ സാമ്പാർ ഒന്നു പരീക്ഷിച്ചുനോക്കൂ....
15 പേർ അഭിപ്രായമറിയിച്ചു:
രുചിച്ചു.ഇഷ്ടപ്പെട്ടു.
Bindu ezhuthiya pazhaya pappaya kadha vaayichappol njagalude veetilum athe pole thanne aayirunnu.annonnum enikku kappakka (angana njangal vilikkunnathu) vendarunnu.athe samayam ippol kittanumilla..Nalla recipe ketto.
Interesting sambhar..papaya vechu smabhar pareeshichitilla,will try sometym:)
Join my ongoing EP events-Rosemary OR Sesame @ Now Serving
നന്നായിരിക്കുന്നു.
ആശംസകള്‍
Prove practically to make me believe this post....
Prove practically to make me believe this post....
എനിക്കേറ്റവും ഇഷ്ടമുള്ള കൂട്ടാന്‍ ... പക്ഷെ ഇപ്പൊ എത്ര നാളായി കഴിച്ചിട്ട്..:(
Namaskaram bindu nanum oru ernakulam karetanna epol abudabil anikkum 2 blog ondu aniku areyavunna kunju karyangal valeya sambavam onnumallato.eyalda blog super samayam kittumpol anta blog nokku abiprayam paryu .www.cookingatmayflower.blogspot.com
www.beenascreations.blogspot.com

hai bindoo. another good post but after long time
sajeev
ഇവിടെ ഒരു അടുക്കള ഉളളത് ഞാന്‍ അറിഞ്ഞില്ല ..ഇപ്പൊലാണ്ണ് കണ്ടത് ...പുതിയ പരീക്ഷണം അറിയാന്‍ ഇടക്ക് വരാം കേട്ടോ...
പപ്പായ സാമ്പാര്‍... വളരെ ഇഷ്ട്ടമായി...ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ കഴിക്കാന്‍ തോന്നുന്നു...
വിശപ്പ് കൂടിയ പോലെ..അടുക്കളത്തളം രുചിയുടെ താളമേളം ... സഹോദരിക്ക് ഭാവുകങ്ങള്‍ നേരുന്നു...
www.ettavattam.blogspot.com
ഓമക്കായ, കര്‍മൂസ എന്നൊക്കെ ഇതിനു എന്റെ നാട്ടില്‍ പറയും
ഇപ്പൊ നാട്ടില്‍ ആര്‍ക്കും വിലയില്ല. ഇവിടെ ഗള്‍ഫില്‍ എത്തിയാല്‍ പൊന്നുവിലയാണ് താനും !!!
ഇത് വായിക്കുന്ന എല്ലാ സ്ത്രീജനങ്ങളും ഈ സാമ്പാര്‍ വീട്ടില്‍ ഉണ്ടാക്കാന്‍ ഊന്നി ഊന്നി ആഹ്വനം ചെയ്തു കൊള്ളുന്നു.
Post a Comment