ഉലുവ അത്ര നിസാരക്കാരനല്ലാട്ടോ......
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, കൊളസ്ട്രോളിനെ വരുതിയിൽ നിറുത്താനുമൊക്കെ ഉലുവ ഉത്തമമാണ്. ഉലുവയുടെ ഔഷധഗുണം കണക്കിലെടുത്ത്, അരിയോടൊപ്പം ചേർത്ത് കഞ്ഞിയായും, ഉലുവാപ്പൊടി മോരിൽ ചേർത്തുകലക്കിയുമൊക്കെ പലരും പല വിധത്തിൽ ഉലുവ അകത്താക്കാറുണ്ട്. ഉവുവയും അരിയുംകൂടി അരച്ചു ചേർത്ത ഒരു ദോശയായാലോ...? ഉലുവയുടെ ചെറിയൊരു കയ്പ് കുഴപ്പമില്ലെങ്കിൽ ഈ ദോശ ഇഷ്ടാവും. പരീക്ഷിച്ചുനോക്കൂ...

ആവശ്യമുള്ള സാധനങ്ങൾ:
- പച്ചരി - 1 ഗ്ലാസ്
- ഉലുവ - കാൽ ഗ്ലാസ്
- കുറച്ച് മുരിങ്ങയില
- പാകത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം:
പച്ചരിയും ഉലുവയും കൂടി 4--5 മണിക്കൂർ കുതിർത്തിയശേഷം ഇഡ്ഡലിമാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. പാകത്തിന് ഉപ്പും ചേർക്കുക. മാവ് പുളിക്കാൻ വയ്ക്കേണ്ട. അരച്ച ഉടനെ ഉണ്ടാക്കണം. അല്ലെങ്കിൽ ഉണ്ടാക്കുന്നതുവരെ ഫ്രിഡ്ജിൽ വയ്ക്കുക.
മുരിങ്ങയില അടർത്തി വയ്ക്കുക.
ഇനിയെന്താ, അരച്ച മാവുകൊണ്ട് ദോശയുണ്ടാക്കുക. അത്രതന്നെ. ഉലുവ ചേർത്തതുകൊണ്ട് മാവിന് ഒരു വഴുവഴുപ്പുണ്ടാവും. അതുകൊണ്ട്, കനം കുറച്ച് പരത്താൻ ശ്രമിച്ചാൽ ആകെ ഉരുണ്ടുകൂടും. അധികം പരത്താതെ, കുറച്ച് കട്ടിയിൽ തന്നെ ദോശ ഉണ്ടാക്കുക. മാവൊഴിച്ച ഉടനെതന്നെ മുരിങ്ങയില മീതെ വിതറുക. (മുരിങ്ങയില തന്നെ വേണമെന്നില്ല. സവാള പൊടിയായി അരിഞ്ഞതും ആവാം). കുറച്ചുനേരം അടച്ചുവയ്ക്കുന്നത് നന്നയി വെന്തുകിട്ടാൻ നല്ലതാണ്.
അതുകഴിഞ്ഞ് മറിച്ചിടുക.
ഇരുവശവും എണ്ണ പുരട്ടി, തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിച്ചെടുക്കുക.
ഇത്രേയുള്ളു! ചൂടോടെ തന്നെ ചമ്മന്തി കൂട്ടി കഴിക്കുക. ഉലുവദോശയ്ക്ക് പറ്റിയ ഒരു സ്പെഷ്യൽ ചമ്മന്തിയേക്കുറിച്ച് താഴെ പറഞ്ഞിട്ടുണ്ട്.
സാൻഡ്വിച്ചുണ്ടാക്കുമ്പോൾ ബ്രഡിൽ തേക്കാനും നല്ലതാണ് ഈ ചമ്മന്തി.
ഇരുവശവും എണ്ണ പുരട്ടി, തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിച്ചെടുക്കുക.
ഇത്രേയുള്ളു! ചൂടോടെ തന്നെ ചമ്മന്തി കൂട്ടി കഴിക്കുക. ഉലുവദോശയ്ക്ക് പറ്റിയ ഒരു സ്പെഷ്യൽ ചമ്മന്തിയേക്കുറിച്ച് താഴെ പറഞ്ഞിട്ടുണ്ട്.
ചമ്മന്തി:
ഒരു സവാള അരിഞ്ഞതത്, സ്വല്പം പെരുഞ്ചീരകം, 2-3 വെളുത്തുള്ളിയല്ലി, ഒരു കഷ്ണം ഇഞ്ചി എന്നിവ ഫ്രയിങ്ങ് പാനിലിട്ട് നന്നായി വഴറ്റിയശേഷം ഒരു പിടി തേങ്ങ, ഒന്നോ രണ്ടോ പച്ചമുളക് കീറിയത്, കുറച്ചു മല്ലിയില, പുതിനയില എന്നിവയും ചേർത്ത് നന്നായി ഇളക്കി വാങ്ങുക. എന്നിട്ട് പാകത്തിന് ഉപ്പും പുളിയും കൂട്ടി അരച്ചെടുക്കുക. അത്രതന്നെ.സാൻഡ്വിച്ചുണ്ടാക്കുമ്പോൾ ബ്രഡിൽ തേക്കാനും നല്ലതാണ് ഈ ചമ്മന്തി.
6 പേർ അഭിപ്രായമറിയിച്ചു:
mmm....സംഭവം കൊള്ളാം .....കോളേസ്ട്രോള്‍ കുറയ്ക്കാനുള്ള തന്ത്രപാടില ഞാന്‍...... ഒന്നു ശ്രമിച്ചു നോക്കട്ടെ..... നന്ദി...ആശംസകള്‍
ഇത് കൊള്ളാലോ ബിന്ദു.... മുരിങ്ങയില എന്നത് സ്വപ്നം ആയത് കൊണ്ട് സവാള വച്ച് പരീക്ഷിക്കാം...നന്ദി ..
ഉലുവ ദോശ.. ആദ്യാമായി കേള്‍ക്കുകയാണ്.. പരീക്ഷിക്കാം
ബിന്ദു ഒരു കാര്യം ചെയ്യൂ - ഒരുരു.. 2080-നോടടുപ്പിച്ച് മരിച്ചാമതി.
എന്റ്യപ്പളാ കഥ കഴിയണെ. അതുവരെ ഇത്തരം പദാർഥങളെ അവതരിപ്പിച്ചോണ്ടിരിക്യ (കമന്റേറ്റർമാരുടെ എണ്ണം നോക്യോ ? കഷ്ടണ് :(
എത്ര കയ്യടികിട്ടണ്ട ദോശ്യാന്നറിയാണ്ടാ ബ്ലോഗർമാരടെ ഈ കളി...
എന്നെക്കൊണ്ടു പറയിപ്പിക്കണ്ട
ഒറ്റയപ്പമെന്നു തോന്നിപ്പിക്കണ എന്തുകണ്ടാലും 'ജയ്ഹോ' എന്നു മാത്രേ പറയാറുള്ളൂ....
valarey nalla blogge
Post a Comment