എരിവുള്ളത്, മധുരമുള്ളത്, എരിവ് തീരെ ഇല്ലാത്തത് എന്നിങ്ങനെ മിക്സ്ചർ ഒരുപാടു തരത്തിലുണ്ട്. ചേരുവകളുടെ അടിസ്ഥാനത്തിലും വ്യത്യസ്തത ഉണ്ടാവാം. അവിൽ കൊണ്ടുണ്ടാക്കുന്ന മിക്സ്ചറിനെ പറ്റി നേരത്തേ പറഞ്ഞിട്ടുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് കേരള മിക്സ്ചർ എന്നറിയപ്പെടുന്ന, നമ്മൾ പൊതുവേ മിക്സ്ചർ എന്നു വിളിക്കുന്ന, സാദാ മിക്സ്ചറിനെപ്പറ്റിയാണ്. കടലമാവാണിതിന്റെ പ്രധാന ചേരുവ. പിന്നെ കുറച്ചു കപ്പലണ്ടി, പൊട്ടുകടല, അങ്ങിനെ അല്ലറ ചില്ലറ ചേരുവകളും വേണം. മിക്സ്ചറുണ്ടാക്കുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു പണിയാണെന്നൊക്കെ തോന്നാം. പക്ഷേ സത്യത്തിൽ ഇത് വല്യ മെനക്കേടൊന്നുമില്ലാത്ത പരിപാടിയാണ്. നമുക്കൊന്നു നോക്കാമല്ലേ?
കടലമാവും അരിപ്പൊടിയും രണ്ടു തുല്യഭാഗങ്ങളാക്കുക.
ഒരു ഭാഗത്തിൽ സ്വല്പം മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ കുഴച്ചെടുക്കുക.
സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക. (ഞാനിവിടെ ഇടിയപ്പത്തിന്റെ അച്ചും അതിനേക്കാൾ സ്വല്പം കൂടി വലുപ്പത്തിൽ ദ്വാരങ്ങളുള്ള അച്ചും ഉപയോഗിച്ച് രണ്ടു തരത്തിൽ ഉണ്ടാക്കിയിട്ടുണ്ട്).
ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.
ഇനി മറ്റേ പകുതി മാവിൽ ഇതേപോലെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു പാത്രമോ വലിയ കണ്ണാപ്പയോ തിളക്കുന്ന എണ്ണയുടെ മുകളിൽ പിടിച്ച് (ചൂടുള്ള ആവി കയ്യിലടിച്ച് പൊള്ളാതിരിക്കാൻ ഇടയ്ക്കിടെ ഊതുക) ഈ മാവ് കുറേശ്ശെയായി ഒഴിച്ച് വിരലുകൾ കൊണ്ട് ഒന്നു ഇളക്കിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക. (മിക്സ്ചർ ഉണ്ടാക്കുമ്പോൾ ഇതാണ് കുറച്ചു ബുദ്ധിമുട്ടുള്ള പണി).
ബൂന്ദി ഉണ്ടാക്കാനായി പ്രത്യേകം വാങ്ങാൻ കിട്ടുന്ന പാത്രമാണ് താഴെ കാണുന്നത്.
ഇനി, അവിൽ ഒരു ചീനച്ചട്ടിയിട്ട് എണ്ണയില്ലാതെ വറുക്കുക. കറുമുറാന്നായാൽ വാങ്ങാം.
പൊട്ടുകടലയും കപ്പലണ്ടിയും സ്വല്പം എണ്ണയിൽ വറുത്തുമാറ്റുക.
അടുത്തതായി, തീരെ കനം കുറച്ച് നാലായി നുറുക്കി, ഉപ്പു പുരട്ടിയ ഏത്തക്കായയും ഉരുളക്കിഴങ്ങും വറുത്തുകോരുക.
അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകൊറുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!
ആവശ്യമുള്ള സാധനങ്ങൾ
- കടലമാവ് - 3 ഗ്ലാസ്
- അരിപ്പൊടി - അര ഗ്ലാസ്
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കായം പൊടി - ആവശ്യത്തിന്
- മുളകുപൊടി - ആവശ്യത്തിന്
- ഒരു നുള്ള് സോഡാപ്പൊടി
- കറിവേപ്പില, ഉപ്പ് - പാകത്തിന്
- അവിൽ - അര ഗ്ലാസ് (നിർബന്ധമില്ല)
- പൊട്ടുകടല - ഒരു പിടി
- കപ്പലണ്ടി - രണ്ടു പിടി
- പകുതി ഏത്തക്കായ (നിർബന്ധമില്ല)
- ഒരു ചെറിയ ഉരുളക്കിഴങ്ങ് (നിർബന്ധമില്ല)
- വറുക്കാനാവശ്യമായ വെളിച്ചെണ്ണ
- സേവനാഴി, ദ്വാരങ്ങളുള്ള ഒരു പാത്രമോ കണ്ണാപ്പയോ.
ഉണ്ടാക്കുന്ന വിധം:
കടലമാവും അരിപ്പൊടിയും രണ്ടു തുല്യഭാഗങ്ങളാക്കുക.
ഒരു ഭാഗത്തിൽ സ്വല്പം മഞ്ഞൾപ്പൊടിയും പാകത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് ഇടിയപ്പത്തിന്റെ മാവിന്റെ അയവിൽ കുഴച്ചെടുക്കുക.
സേവനാഴിയിൽ ഇടിയപ്പത്തിന്റെ അച്ചിട്ട് ഈ മാവ് തിളച്ച വെളിച്ചെണ്ണയിലേക്ക് വട്ടത്തിൽ പിഴിഞ്ഞ് വറുത്തുകോരുക. (ഞാനിവിടെ ഇടിയപ്പത്തിന്റെ അച്ചും അതിനേക്കാൾ സ്വല്പം കൂടി വലുപ്പത്തിൽ ദ്വാരങ്ങളുള്ള അച്ചും ഉപയോഗിച്ച് രണ്ടു തരത്തിൽ ഉണ്ടാക്കിയിട്ടുണ്ട്).
ആറിയശേഷം കൈകൊണ്ട് ഞെരിച്ച് ചെറിയ കഷ്ണങ്ങളാക്കാം.
ഇനി മറ്റേ പകുതി മാവിൽ ഇതേപോലെ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് ഇഡ്ഡലിമാവിന്റെ അയവിൽ കലക്കുക.
ദ്വാരങ്ങളുള്ള ഒരു പാത്രമോ വലിയ കണ്ണാപ്പയോ തിളക്കുന്ന എണ്ണയുടെ മുകളിൽ പിടിച്ച് (ചൂടുള്ള ആവി കയ്യിലടിച്ച് പൊള്ളാതിരിക്കാൻ ഇടയ്ക്കിടെ ഊതുക) ഈ മാവ് കുറേശ്ശെയായി ഒഴിച്ച് വിരലുകൾ കൊണ്ട് ഒന്നു ഇളക്കിക്കൊടുക്കുക. അപ്പോൾ മാവ് തുള്ളികളായി എണ്ണയിൽ വീണ് കുമിളച്ചു പൊങ്ങും. ഇത് മൂക്കുമ്പോൾ കോരിയെടുക്കുക. (മിക്സ്ചർ ഉണ്ടാക്കുമ്പോൾ ഇതാണ് കുറച്ചു ബുദ്ധിമുട്ടുള്ള പണി).
ബൂന്ദി ഉണ്ടാക്കാനായി പ്രത്യേകം വാങ്ങാൻ കിട്ടുന്ന പാത്രമാണ് താഴെ കാണുന്നത്.
ഇനി, അവിൽ ഒരു ചീനച്ചട്ടിയിട്ട് എണ്ണയില്ലാതെ വറുക്കുക. കറുമുറാന്നായാൽ വാങ്ങാം.
പൊട്ടുകടലയും കപ്പലണ്ടിയും സ്വല്പം എണ്ണയിൽ വറുത്തുമാറ്റുക.
അടുത്തതായി, തീരെ കനം കുറച്ച് നാലായി നുറുക്കി, ഉപ്പു പുരട്ടിയ ഏത്തക്കായയും ഉരുളക്കിഴങ്ങും വറുത്തുകോരുക.
അവസാനമായി കുറച്ച് കറിവേപ്പിലയും വറുത്തുകൊറുക.
എല്ലാം കൂടി നന്നായി മിക്സ് ചെയ്താൽ മിക്സ്ചർ റെഡി!
കുറിപ്പ് :
- മിക്സ്ചറിന് എരിവ് കൂടുതൽ വേണമെന്നുള്ളവർ ഓരോ ഇനവും വറുത്തുകോരിയ ഉടനെ, ആ ചൂടിൽത്തന്നെ കുറച്ചു മുളകുപൊടി തൂവുക. (ചൂടാറിയാൽ മുളകുപൊടി ശരിക്ക് പിടിക്കില്ല)
- നല്ല കരുകരുപ്പ് കിട്ടാനാണ് അരിപ്പൊടി ചേർക്കുന്നത്.
- മഞ്ഞൾപ്പൊടി ചേർക്കുന്നത് നല്ല മഞ്ഞനിറം കിട്ടാനാണ്. വേണമെങ്കിൽ ഫുഡ് കളർ ചേർക്കാം. മഞ്ഞ, ചുവപ്പ്, പച്ച എന്നിങ്ങനെ പല കളറുകളിൽ ഉണ്ടാക്കി ബഹുവർണ്ണ മിക്സ്ചർ തയ്യാറാക്കാം.
- വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ മേന്മയുള്ളതും ഒട്ടും പഴകാത്തതുമായാലേ മിക്സ്ചറിന് സ്വാദുണ്ടാവൂ.
7 പേർ അഭിപ്രായമറിയിച്ചു:
I will send this to my wife.
വൌ..! ഗ്രേറ്റ്
കൊത്യാവാണ്. ഇതിന്റെ കൂടെ തൊട്ടു നനയ്ക്കാൻ എന്തെങ്കിലും വേണോ.
കൊള്ളാല്ലോ ... :)
മിക്സ്ചര് കണ്ടപ്പോ കൊതിയായി... പാര്ഥന് പറഞ്ഞപോലെ തൊട്ടു നനക്കാനും :)
kollam thanks chechi
ചേച്ചീ, കൊതിപ്പിച്ചല്ലോ..!
Post a Comment