Tuesday, January 24, 2012

അസ്ത്രം

ചേമ്പ്/കാച്ചിൽ മോരും തേങ്ങയും  ചേർത്തുണ്ടാക്കുന്ന കൂട്ടാനാണ് അസ്ത്രം. വളരെ ലളിതമാണ് സംഭവം. ഉണ്ടാക്കാനുമെളുപ്പം.
ആവശ്യമുള്ള സാധനങ്ങൾ:
  • ചേമ്പ്/കാച്ചിൽ - കാൽ കിലോ
  • ലേശം മഞ്ഞൾപ്പൊടി
  • തേങ്ങ ചിരകിയത് - ഒരു മുറിയുടെ പകുതി
  • പച്ചമുളക് - 3-4  എണ്ണം (അല്ലെങ്കിൽ നിങ്ങളുടെ പാകത്തിന്)
  • അര സ്പൂൺ ജീരകം
  • പുളിയുള്ള മോര് - ആവശ്യത്തിന്
  • പാകത്തിന് ഉപ്പ്
  • കറിവേപ്പില, വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം:
തേങ്ങ ജീരകവും ചേർത്ത് നന്നായി അരച്ചുവയ്ക്കുക. പച്ചമുളക് ചതച്ചുവയ്ക്കുക.


ചേമ്പ് തൊലി കളഞ്ഞ് വൃത്തിയാക്കി തീരെ ചെറുതല്ലാത്ത കഷ്ണങ്ങളാക്കുക. കഷ്ണങ്ങൾ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.
നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തീ കുറച്ച്, തേങ്ങയരച്ചതും പച്ചമുളക് ചതച്ചതും ചേർത്തിളക്കുക. അതോടൊപ്പം മോരും ചേർക്കുക. പുളിപ്പിന് ആവശ്യമുള്ളത്ര മോര് ചേർത്താൽ മതി.
മോര് പതഞ്ഞുവരുമ്പോൾ തീ കെടുത്തി, കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കുക.
അസ്ത്രം റെഡി! സാധാരണ ഒഴിച്ചുകൂട്ടാനേക്കാൾ കുറച്ചുകൂടി കട്ടിയായിരിക്കണം അസ്ത്രം.

12 പേർ അഭിപ്രായമറിയിച്ചു:

Susha said...

hi chechi,
Thanks, I love this curry
my amma always make this curry.

Mélange said...

Oh,ithano sambavam..njan peru kettitundu.inganaannu ariyillarunnu.Thanks Bindu.

sreejitha m m said...

astram manassil kondu . nannayi by sreejitha maroli

mini//മിനി said...

ഇതിനെന്തിനാ അസ്ത്രം എന്ന് പേരിട്ടത്?

Sreekumar B said...

നാട്ടില്‍ പെണ്ണുങ്ങള്‍ ഒക്കെ ഇതൊക്കെ ഉണ്ടാക്കാന്‍ പഠിച്ചിരുന്നെങ്കില്‍ വല്ലതും രുചിയോടെ തിന്നാമായിരുന്നു...!! ഗുഡ് വര്‍ക്ക്‌...ആന്‍ഡ്‌ ഗുഡ് വെബ്‌ സൈറ്റ്

neeraja said...

ente ishta vibhavam. thanks bindu.

പിപഠിഷു said...

ചേച്ചിയേ... വീട്ടില്‍ ചെന്നിട്ട് അമ്മയെ ശല്യം ചെയ്യാതെ ഒന്ന് പരീക്ഷിക്കണം. സൊ... ചിലത് കൂടെ അറിയാനുണ്ട്...

1. കാച്ചിലും ചേമ്പും ഒരുമിച്ച് ഇട്ടാല്‍ എന്തെങ്കിലും ഗുണം ഉണ്ടോ? അതോ കാച്ചില്‍ മാത്രം മതിയോ?

2. കാച്ചില്‍ ആണ് എനിക്ക് താല്‍പ്പര്യം, ഏതാണ് സ്വാദ്? കാച്ചിലോ ചേമ്പോ?

3. കാല്‍ കിലോ കാചിലിനു എത്ര വെള്ളം വേണം വേവിക്കാന്‍?

4. അവസാനം വെളിച്ചെണ്ണ ഒഴിക്കുമ്പോ എത്രയാണ് അതിന്റെ അളവ്?

5. തേങ്ങയും ജീരകവും അരയ്ക്കുക എന്ന് പറഞ്ഞാല്‍... കുഴമ്പ് പോലെ ആവണോ? മിസ്കി പോരെ? (തീരെ പരിചയം ഇല്ലേ...)

6. അധികം പുളി ഇല്ലാത്ത മോര് എടുത്ത് അലക്കിയാല്‍ പണികിട്ടുവോ?

ബിന്ദു കെ പി said...

@മിനി: അസ്ത്രം എന്നത് ചേമ്പിന് സംസ്കൃതവുമായി ബന്ധപ്പെട്ടുള്ള പേരാണെന്നാണ് ഞാൻ വിചാരിക്കുന്നത്. കൂടുതൽ അറിവില്ല.

@പിപഠിഷു: ഒരുപാട് സംശയങ്ങളുണ്ടല്ലോ! :)
കാച്ചിലും ചേമ്പും ഒരുമിച്ച് ഇട്ടതുകൊണ്ട് കുഴപ്പമൊന്നുമില്ല. കാച്ചിലോ ചേമ്പോ മാത്രം ഉപയോഗിച്ചും ഉണ്ടാക്കാം. അതൊക്കെ അവരവരുടെ ഇഷ്ടം പോലെ ചെയ്യാം.

പിന്നെ അളവുകളൊക്കെ ഒരു മനോധർമ്മം പോലെ അങ്ങു ചേർക്കുക. അത്രേയുള്ളു. കൂടുതലോ, കുറവോ ആവാം.

കഷ്ണം ഏതായാലും നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. തേങ്ങയും ജീരകവും മിക്സിയിൽ അരച്ചാൽ മതി. അവസാനം ഒഴിക്കുന്ന വെളിച്ചെണ്ണയുടെ അളവ് കൃത്യമായി പറയാൻ പറ്റില്ല. ഒരു കാൽ തവിയൊക്കെ മതിയാവും. ഹെൽത്ത് കോൺഷ്യസ് ആയവർ ഒരു സ്പൂണൊക്കെയേ ചേർക്കൂ.

പുളിപ്പിന് വേണ്ടിയാണ് മോര് ചേർക്കുന്നത്. അതുകൊണ്ട് കറിയിൽ ചേർക്കുന്ന മോര് പുളിയുള്ളതാണ് നല്ലത്. മോരിന് പുളിപ്പില്ലെങ്കിൽ കറിക്കും പുളി കുറയും. അത്രതന്നെ.

Geethakumari said...

ഇത് വളരെ പ്രശസ്തമായ ഒരു പാചകവിധിയാണ്
ഇഷ്ടമായി .ആശംസകള്‍

ടിബറ്റൻ റെയ്‌കി said...

vallare nanaayitund

Unknown said...

വിഭവങ്ങള്‍ തിരയാന്‍ ഒരു search column ഇല്ലാതെ പോകുന്നത് നഷ്ടമായി തോന്നുന്നു. ഓരോ പ്രാവശ്യവും google search ചെയ്താണ് നോക്കുന്നത്. വേറെ വല്ല വഴിയും ഉണ്ടോ? ഏതായാലും പരിപാടി അടി പൊളി !!

Unknown said...

വിഭവങ്ങള്‍ തിരയാന്‍ ഒരു search column ഇല്ലാതെ പോകുന്നത് നഷ്ടമായി തോന്നുന്നു. ഓരോ പ്രാവശ്യവും google search ചെയ്താണ് നോക്കുന്നത്. വേറെ വല്ല വഴിയും ഉണ്ടോ? ഏതായാലും പരിപാടി അടി പൊളി !!

Related Posts Plugin for WordPress, Blogger...
MyFreeCopyright.com Registered & Protected

Copyright © Bindu Krishnaprasad. All rights reserved.

പകർപ്പവകാശം ബ്ലോഗുടമയായ ബിന്ദു കൃഷ്ണപ്രസാദിനു മാത്രം.



Back to TOP